പ്രാദേശിക രാഷ്ട്രീയ നേതാവിന്റെ മകന്റെ വിവാഹസദ്യ കഴിച്ച് 1,200-ലധികം പേര്‍ ആശുപത്രിയില്‍; ഭക്ഷ്യവിഷബാധ ആണെന്ന് സംശയം

 


മെഹ്‌സാന: (www.kvartha.com 05.03.2022) ഗുജറാതിലെ മെഹ്‌സാന ജില്ലയില്‍ പ്രാദേശിക രാഷ്ട്രീയ നേതാവിന്റെ മകന്റെ വിവാഹസദ്യയില്‍ പങ്കെടുത്ത 1,200-ലധികം പേര്‍ രോഗബാധിതരായി ആശുപത്രിയില്‍. വിസ്‌നഗര്‍ താലൂകിലെ സവാല ഗ്രാമത്തില്‍ വെള്ളിയാഴ്ച രാത്രി വൈകിയാണ് സംഭവം നടന്നതെന്ന് മെഹ്‌സാന പൊലീസ് സൂപ്രണ്ട് പാര്‍ഥ് രാജ് സിന്‍ഹ് ഗോഹില്‍ പറഞ്ഞു.

പ്രാദേശിക രാഷ്ട്രീയ നേതാവിന്റെ മകന്റെ വിവാഹസദ്യ കഴിച്ച് 1,200-ലധികം പേര്‍ ആശുപത്രിയില്‍; ഭക്ഷ്യവിഷബാധ ആണെന്ന് സംശയം

ഛര്‍ദിയും വയറിളക്കവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വിവാഹ സദ്യ കഴിച്ചവരെ വിസ്‌നഗര്‍, മെഹ്‌സാന, വഡ്‌നഗര്‍ എന്നിവിടങ്ങളിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചതായും എസ് പി പറഞ്ഞു. ചടങ്ങില്‍ വിളമ്പിയ ഭക്ഷണത്തിന്റെ സാംപിളുകള്‍ ഫോറന്‍സിക് സയന്‍സ് ലബോറടറിയും ഫുഡ് ആന്‍ഡ് ഡ്രഗ് ഡിപാര്‍ട്‌മെന്റും കൂടുതല്‍ പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിസ്‌നഗര്‍ റൂറല്‍ പൊലീസ് പറയുന്നതനുസരിച്ച്, സവാല ഗ്രാമത്തില്‍ നടന്ന വിവാഹ ചടങ്ങില്‍ നിരവധി പേര്‍ പങ്കെടുത്തു. സസ്യാഹാരാവും മാംസാഹാരവും വിളമ്പിയിരുന്നു. കൂടുതല്‍ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് പറഞ്ഞു.

Keywords:  Over 1,200 Hospitalized After Consuming Food At Wedding In Gujarat, Gujarat, News, Marriage, Politics, Food, Police, Hospital, Treatment, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia