തന്നെയും അറസ്റ്റ് ചെയ്യൂ; മോദിജീ, എന്തുകൊണ്ടാണ് നമ്മുടെ കുട്ടികള്‍ക്കുള്ള വാക്സിന്‍ വിദേശികള്‍ക്ക് നല്‍കുന്നത്? പ്രധാനമന്ത്രിയെ വിമര്‍ശിച്ച് പോസ്റ്റര്‍ പതിച്ചവരെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പ്രതിഷേധവുമായി രാഹുല്‍
May 16, 2021, 16:13 IST
ന്യൂഡെല്‍ഹി: (www.kvartha.com 16.05.2021) തന്നെയും അറസ്റ്റ് ചെയ്യൂ, മോദിജീ, എന്തുകൊണ്ടാണ് നമ്മുടെ കുട്ടികള്‍ക്കുള്ള വാക്സിന്‍ വിദേശികള്‍ക്ക് നല്‍കുന്നത്? പ്രധാനമന്ത്രിയെ വിമര്‍ശിച്ച് പോസ്റ്റര്‍ പതിച്ചവരെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പ്രതിഷേധവുമായി രാഹുല്‍. കോവിഡ് മഹാമാരിയെ കൈകാര്യം ചെയ്തതില്‍ കേന്ദ്രസര്‍കാരിനുണ്ടായ വീഴ്ച ചൂണ്ടിക്കാട്ടിയതിന് ഇതിനോടകം തന്നെ 12 പേരെയെങ്കിലും അറസ്റ്റ് ചെയ്തുകഴിഞ്ഞു. ഇതിനെതിരെയാണ് രാഹുലിന്റെ പ്രതിഷേധം. ട്വിറ്ററിലൂടെയാണ് രാഹുല്‍ തന്റെ പ്രതിഷേധം അറിയിച്ചത്.
'മോദിജീ, എന്തുകൊണ്ടാണ് നമ്മുടെ കുട്ടികള്‍ക്കുള്ള വാക്സിന്‍ വിദേശികള്‍ക്ക് നല്‍കുന്നത്' എന്ന് ചോദിച്ചുകൊണ്ടാണ് രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്. 'എന്നെയും അറസ്റ്റ് ചെയ്യൂ' എന്നും ട്വീറ്റ് പറയുന്നു. ഹിന്ദിയിലും ഇംഗ്ലീഷിലും അദ്ദേഹം ഇത് ട്വീറ്റ് ചെയ്തിട്ടുണ്ട്.
കോവിഡിനെ പ്രതിരോധിക്കുന്നതില്‍ പ്രധാനമന്ത്രിക്കും സര്‍കാരിനും ഉണ്ടായ പരാജയം ചൂണ്ടിക്കാട്ടി ഡെല്‍ഹിയില്‍ നിരവധി പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. 'മോദിജീ, എന്തുകൊണ്ടാണ് നമ്മുടെ കുട്ടികള്‍ക്കുള്ള വാക്സിന്‍ വിദേശികള്‍ക്ക് നല്‍കുന്നത്' എന്നായിരുന്നു ഇതില്‍ ചില പോസ്റ്ററുകളില്‍ എഴുതിയിരുന്നത്. ഇതിനെ തുടര്‍ന്ന് ഡെല്‍ഹി പൊലീസ് വ്യാപകമായി കേസെടുക്കുകയും 12 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. സംഭവത്തില്‍ 21 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായും കൂടുതല്‍ പേരെ അറസ്റ്റ് ചെയ്യുമെന്നും ഡെല്‍ഹി പൊലീസ് വ്യക്തമാക്കിയിരുന്നു.
ഏതാനും ആഴ്ചകളായി പ്രതിദിനം മൂന്നു ലക്ഷത്തിലധികം കോവിഡ് കേസുകളാണ് ഇന്ത്യയില്‍ റിപോര്‍ട് ചെയ്യപ്പെടുന്നത്. ചികിത്സാ സൗകര്യങ്ങളില്ലാതെ ദിനംപ്രതി നാലായിരത്തിലധികം പേര്‍ മരിക്കുകയും ചെയ്യുന്നു. മരിച്ചവരെ അടക്കംചെയ്യാന്‍ പോലുമുള്ള സംവിധാനങ്ങളില്ലാതെ ജനങ്ങള്‍ തീരാദുരിതത്തിലാണ്. പ്രതിസന്ധി പരിഹരിക്കുന്നതിന് മോദി സര്‍കാരിനുണ്ടായ വിഴ്ച ചൂണ്ടിക്കാട്ടി കടുത്ത വിമര്‍ശനമാണ് വിവിധ കോണുകളില്‍നിന്ന് ഉയരുന്നത്.
Keywords: Over 12 arrested for poster critical of PM Modi. Rahul Gandhi tweets it, says 'arrest me too', New Delhi, News, Politics, Rahul Gandhi, Twitter, Criticism, Prime Minister, Narendra Modi, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.