Photo in office | 'ഉസാമ ബിന്‍ ലാദന്‍ എന്റെ ഗുരു'; യുപി വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥന്‍ ഫോടോ ഓഫീസില്‍ സ്ഥാപിച്ചു; കാരണം വെളിപ്പെടുത്തി ഗൗതം; നടപടിയെടുത്ത് അധികൃതർ

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ലക്‌നൗ: (www.kvartha.com) ഏറ്റവും വലിയ ഭീകരരിൽ ഒരാളെന്ന് ലോകം ആരോപിക്കുന്ന ഉസാമ ബിൻ ലാദൻ പക്ഷേ ഉത്തര്‍പ്രദേശ് വൈദ്യുതി വകുപ്പിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനെ സംബന്ധിച്ച് ലോകത്തിലെ ഏറ്റവും മികച്ച എന്‍ജിനീയര്‍ ആണ്. അതുകൊണ്ട് എന്‍ജിനീയറായ ലാദന്റെ ഫോടോ അദ്ദേഹം ഓഫീസില്‍ സ്ഥാപിച്ചിരിക്കുകയാണ്.
                      
Photo in office | 'ഉസാമ ബിന്‍ ലാദന്‍ എന്റെ ഗുരു'; യുപി വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥന്‍ ഫോടോ ഓഫീസില്‍ സ്ഥാപിച്ചു; കാരണം വെളിപ്പെടുത്തി ഗൗതം; നടപടിയെടുത്ത് അധികൃതർ

ലക്നൗവില്‍ നിന്ന് 250 കിലോമീറ്റര്‍ അകലെ ഫറൂഖാബാദ് ജില്ലയിലെ നവാബ്ഗഞ്ച് പട്ടണത്തിലെ സബ് ഡിവിഷണല്‍ ഓഫീസര്‍ (എസ്ഡിഒ) രവീന്ദ്ര പ്രകാശ് ഗൗതം എന്ന ഉദ്യോഗസ്ഥാണ് ലാദനിൽ സാങ്കേതികവിദഗ്ധനുണ്ടെന്ന് കണ്ടെത്തിയിരിക്കുന്നത്. 'ഉസാമ ബിന്‍ ലാദന്‍-ലോകത്തിലെ ഏറ്റവും മികച്ച ജൂനിയര്‍ എന്‍ജിനീയര്‍' എന്ന അടിക്കുറിപ്പും ഫോടോയില്‍ ഉണ്ടായിരുന്നു.

മറ്റ് ജീവനക്കാര്‍ ലാദന്റെ ചിത്രം കണ്ട് ഞെട്ടി. എസ്ഡിഒ ഓഫീസിലെ കാത്തിരിപ്പ് മുറിയുടെ ചുമരുകളില്‍ ലാദന്റെ ഫേടോയെ കുറിച്ച് ചോദിച്ചപ്പോഴാണ് 'ലാദനാണ് എന്റെ ഗുരു' എന്ന് ഗൗതം പറഞ്ഞത്. വിവരം അറിയിച്ചയുടന്‍ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ നടപടിയെടുക്കുകയും ചുവരുകളില്‍ നിന്ന് ഫോടോ നീക്കം ചെയ്യുകയും ചെയ്തു. 'സംഭവം അന്വേഷിക്കാന്‍ ഒരു സമിതിയെ നിയോഗിച്ചിട്ടുണ്ട്, അവരുടെ റിപോര്‍ട് കിട്ടിയതിന് ശേഷം തുടര്‍ നടപടികള്‍ തീരുമാനിക്കും,' ഡിപാര്‍ട്‌മെന്റിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.

എന്നാല്‍ ലാദന്റെ നിരവധി ചിത്രങ്ങള്‍ തന്റെ പക്കലുണ്ടെന്നും മറ്റൊരു ഫോടോ സ്ഥാപിക്കുമെന്നും ഗൗതം പറഞ്ഞു. സെപ്റ്റംബർ 11ലെ, ന്യൂയോര്‍കിലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന്റെ മുഖ്യസൂത്രധാരനെന്ന് പറയുന്ന ലാദനെ 2011 മെയില്‍ പാകിസ്‌താനിലെ അബോടാബാദില്‍ വച്ച് യുഎസ് സൈന്യം വധിക്കുകയായിരുന്നു.

Keywords:  News, National, Top-Headlines, Uttar Pradesh, Engineers, US Army, Photo, Osama Bin Laden, Photo In Office, 'Osama Bin Laden is my guru': UP official puts photo in office.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script