Manjummel Boys | 18 കൊല്ലത്തിന് ശേഷം ഗുണകേവ് സന്ദര്‍ശിച്ച് മഞ്ഞുമ്മല്‍ ബോയ്‌സ്; അവര്‍ വീണ്ടും ഒന്നിച്ച് പാടി 'കണ്‍മണി അന്‍പോട് കാതലന്‍..'; സമൂഹ മാധ്യമങ്ങളില്‍ തരംഗമായി ചിത്രങ്ങള്‍

 


കൊടൈകനാല്‍: (KVARTHA) ചിദംബരം എസ് പൊതുവാള്‍ സംവിധാനം ചെയ്ത 'മഞ്ഞുമ്മല്‍ ബോയ്‌സ്' എന്ന മലയാള ചിത്രം വന്‍ വിജയമായി ബോക്‌സോഫീസില്‍ 150 കോടി കടന്നിരിക്കുകയാണ്. 2006ല്‍ തമിഴ്‌നാട്ടില്‍ നടന്ന ഒരു യഥാര്‍ഥ സംഭവത്തെ അധികരിച്ചാണ് ചിത്രം ഉണ്ടാക്കിയിരിക്കുന്നത്. യഥാര്‍ഥ സംഭവങ്ങളെ ആസ്പദമാക്കിയുള്ള സിനിമകള്‍ക്ക് എപ്പോഴും ഒരു പ്രത്യേക ചാരുതയുണ്ട്. മലയാളത്തിലാണ് ചിത്രം ചിത്രീകരിച്ചതെങ്കിലും തമിഴകത്തും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

എറണാകുളം ജില്ലയിലെ മഞ്ഞുമ്മലില്‍ നിന്നും കൊടെക്കനാലിലേക്ക് ടൂറുപോയ 11 അംഗ സംഘത്തിന്റെ അനുഭവമാണ് മഞ്ഞുമ്മലിന്റെ കഥയായി മാറിയത്. സംഘത്തിലെ സുഭാഷ് ഗുണ ഗുഹയില്‍ വീണുപോകുകയും അവനെ രക്ഷിക്കാന്‍ സംഘത്തിലെ മറ്റ് അംഗങ്ങള്‍ നടത്തുന്ന പരിശ്രമമാണ് ചിത്രത്തില്‍ ആവിഷ്‌കരിച്ചിരിക്കുന്നത്.

തമിഴ്നാട്ടില്‍ നിന്നും കേരളത്തില്‍ നിന്നും ധാരാളം വിനോദ സഞ്ചാരികള്‍ ഗുണ ഗുഹ സന്ദര്‍ശിക്കാറുണ്ട്. അങ്ങനെ 2006-ല്‍ കേരളത്തിലെ മഞ്ഞുമ്മേല്‍ മേഖലയില്‍ നിന്നുള്ള ചില സുഹൃത്തുക്കള്‍ കൊടൈകനാലില്‍ വിനോദയാത്രയ്ക്ക് വന്നപ്പോള്‍ അവര്‍ ദുര്‍ഘടം പിടിച്ച ഗുണ ഗുഹയിലേക്ക് പോയി.

അവരിലൊരാള്‍ അറിയാതെ ഗുണ ഗുഹയിലെ കുഴിയില്‍ വഴുതി വീഴുന്നു. അവന്റെ സുഹൃത്തുക്കള്‍ വളരെ സാഹസികമായി അപകടം പിടിച്ച ആ ഗുഹയില്‍നിന്നും എടുത്ത് അവനെ രക്ഷിക്കുന്നു. അതിനെ അടിസ്ഥാനമാക്കിയാണ് മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന സിനിമ പുറത്തിറങ്ങിയത്.

കൊടൈകനാല്‍ തമിഴ്നാട്ടിലെ ഒരു പ്രശസ്തമായ ഹില്‍ സ്റ്റേഷനാണ്, കൂടാതെ ഒരു വിനോദസഞ്ചാര കേന്ദ്രം കൂടിയാണ്. ഗുണ ഗുഹ ഇവിടുത്തെ പിക്നിക് കേന്ദ്രങ്ങളില്‍ ഒന്നാണ്. 1991-ല്‍ കമല്‍ഹാസന്‍ അഭിനയിച്ച 'ഗുണ' എന്ന സിനിമയുടെ ചിത്രീകരണം അവിടെ നടന്നതിനാലാണ് ഇതിന് ഗുണ ഗുഹ എന്ന് പേര് ലഭിച്ചത്. അതുവരെ 'ചെകുത്താന്റെ അടുക്കള' എന്നാണ് വിളിച്ചിരുന്നത്. 'കണ്‍മണി' എന്ന ഗാനത്തിന്റെ ചിത്രത്തിലെ ഉപയോഗവും ചിത്രത്തിന്റെ വന്‍ പ്ലസ് പൊയന്റ് ആയിരുന്നു.

Manjummel Boys | 18 കൊല്ലത്തിന് ശേഷം ഗുണകേവ് സന്ദര്‍ശിച്ച് മഞ്ഞുമ്മല്‍ ബോയ്‌സ്; അവര്‍ വീണ്ടും ഒന്നിച്ച് പാടി 'കണ്‍മണി അന്‍പോട് കാതലന്‍..'; സമൂഹ മാധ്യമങ്ങളില്‍ തരംഗമായി ചിത്രങ്ങള്‍

ഇതിലെല്ലാം ഉപരി ചിത്രം പറഞ്ഞത് ഒരു യഥാര്‍ഥ കഥയാണ് എന്നത് വലിയതോതില്‍ ചിത്രത്തിന്റെ മെഗാ വിജയത്തെ സ്വദീനിച്ചിട്ടുണ്ട്. യഥാര്‍ഥ മഞ്ഞുമ്മല്‍ ബോയ്‌സ് ചിത്രത്തിന്റെ വിജയത്തിന് പിന്നാലെ നല്‍കിയ അഭിമുഖങ്ങള്‍ വലിയതോതില്‍ ശ്രദ്ധ നേടിയിട്ടുണ്ട്.

ഇപ്പോഴിതാ, ആ സംഘം സംഭവം നടന്ന് വളരെക്കാലത്തിന് ശേഷം വീണ്ടും ഓര്‍മ്മകള്‍ പങ്കുവയ്ക്കാന്‍ ഗുണകേവ് സന്ദര്‍ശിച്ച ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. തമിഴ് സോഷ്യല്‍ മീഡിയയിലാണ് 18 കൊല്ലത്തിന് ശേഷം യഥാര്‍ഥ മഞ്ഞുമ്മല്‍ ബോയ്‌സ് ഗുണകേവും കൊടെകനാലും അപ്രതീക്ഷിതമായി സന്ദര്‍ശിച്ചുവെന്ന പേരില്‍ വൈറലാകുന്നത്.

Manjummel Boys | 18 കൊല്ലത്തിന് ശേഷം ഗുണകേവ് സന്ദര്‍ശിച്ച് മഞ്ഞുമ്മല്‍ ബോയ്‌സ്; അവര്‍ വീണ്ടും ഒന്നിച്ച് പാടി 'കണ്‍മണി അന്‍പോട് കാതലന്‍..'; സമൂഹ മാധ്യമങ്ങളില്‍ തരംഗമായി ചിത്രങ്ങള്‍

അവര്‍ ഒരുമിച്ച് അവിടെ ഇരുന്നു ചിത്രങ്ങളെടുക്കുകയും ഗുണ സിനിമയിലെ 'കണ്‍മണി അന്‍പോട് കാതലന്‍ പാട്ട്..' പാടി ആസ്വദിക്കുകയും ചെയ്തു. തുടര്‍ന്ന് എടുത്ത ഫോടോകളാണ് ഇന്റര്‍നെറ്റില്‍ വൈറലാകുന്നത്.
കൊടൈകനാല്‍ സന്ദര്‍ശനത്തിനെത്തിയ നിരവധിപ്പേര്‍ ഇവര്‍ക്കൊപ്പം ചിത്രങ്ങള്‍ എടുത്ത ചിത്രങ്ങളും വൈറലാകുന്നുണ്ട്. മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന ചിത്രമെത്തിയതോടെ കൊടൈക്കനാലിലെ ഗുണ ഗുഹ കാണാന്‍ സഞ്ചാരികളുടെ ഒഴുക്കാണ്.

Keywords: News, National, National-News, Malayalam-News, Original Manjummel Boys, Revisit, Guna Cave, 18 Years, Kodaikanal, Tamil Nadu, Social Media, Original Manjummel Boys revisit Guna Cave after 18 years.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia