Meeting | ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്റെ കാര്യക്ഷമത ചർച്ച ചെയ്യാൻ ശരദ് പവാർ പ്രതിപക്ഷ പാർട്ടികളുടെ യോഗം വിളിച്ചു

 


ന്യൂഡെൽഹി: (www.kvartha.com) ഇലക്ട്രോണിക് വോട്ടിംഗ് മെഷീനെ (EVM) കുറിച്ച് ചർച്ച ചെയ്യാൻ നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (NCP) തലവൻ ശരദ് പവാർ പ്രതിപക്ഷ പാർട്ടികളുടെ നേതാക്കളുടെ യോഗം വിളിച്ചു. വ്യാഴാഴ്ച വൈകീട്ട് പവാറിന്റെ വസതിയിലാണ് യോഗം. ഇത് സംബന്ധിച്ച് എല്ലാ പ്രതിപക്ഷ നേതാക്കൾക്കും കത്ത് നൽകിയിട്ടുണ്ട്. വോട്ടിംഗ് മെഷീനുകളുടെ ഉപയോഗത്തിൽ സംശയമുള്ള എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും നേതാക്കളെ വിളിക്കുകയാണെന്ന് എൻസിപി മേധാവി അറിയിച്ചു.

Meeting | ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്റെ കാര്യക്ഷമത ചർച്ച ചെയ്യാൻ ശരദ് പവാർ പ്രതിപക്ഷ പാർട്ടികളുടെ യോഗം വിളിച്ചു

'ഉള്ളിൽ ചിപ്പുള്ള ഏത് മെഷീനും ഹാക്ക് ചെയ്യാമെന്ന് വിദഗ്ധർ പറയുന്നു. ജനാധിപത്യത്തെ അശാസ്ത്രീയ ഘടകങ്ങൾ ഹൈജാക്ക് ചെയ്യാൻ അനുവദിക്കരുത്. അതിനാൽ, സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പിന്റെ താൽപര്യം കണക്കിലെടുത്ത്, പ്രമുഖ ഐടി പ്രൊഫഷണലുകളുടെയും ക്രിപ്റ്റോഗ്രാഫർമാരുടെയും അഭിപ്രായങ്ങൾ നമ്മൾ ഒരുമിച്ച് ഇരുന്നു കേൾക്കണം' പവാർ പ്രതിപക്ഷ നേതാക്കൾക്ക് അയച്ച കത്തിൽ പറഞ്ഞു.

സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പിന്റെ താൽപര്യാർത്ഥം, ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ കൃത്യമായിരിക്കണമെന്നും അവയുടെ ഫലപ്രാപ്തിയെക്കുറിച്ചുള്ള സംശയങ്ങൾ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ പരിഹരിക്കണമെന്നും പവാർ പറഞ്ഞു. ബിജെപിയെ ഒറ്റക്കെട്ടായി നേരിടാൻ പ്രതിപക്ഷ നിരയിൽ ഐക്യം കൊണ്ടുവരാനുള്ള നിരവധി ശ്രമങ്ങളുടെ പശ്ചാത്തലത്തിലാണ് യോഗം.

Keywords: New Delhi, National, News, Machine, Congress, Party, Leader, Politics, Political-News, Political Party, Election, BJP, Top-Headlines,  Opposition Parties To Meet At Sharad Pawar's Home, Discuss EVM Efficacy.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia