തെരഞ്ഞെടുപ്പ്; ഗോവയിലും പഞ്ചാബിലും കോൺഗ്രസ് മുന്നിലെത്തുമെന്ന് സർവേ; ഉത്തരാഖണ്ഡിലും മണിപൂരിലും ഇഞ്ചോടിഞ്ച്; ബിജെപിക്ക് തിരിച്ചടിയോ?; കണ്ടെത്തൽ ഇങ്ങനെ
Jan 31, 2022, 12:07 IST
ന്യൂഡെൽഹി: (www.kvartha.com 31.01.2022) അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ ഗോവയിലും പഞ്ചാബിലും കോൺഗ്രസ് മുന്നിലെത്തുമെന്ന് ഇൻഡ്യ ടിവി സർവേ. ഉത്തരാഖണ്ഡ്, മണിപൂർ സംസ്ഥാനങ്ങളിൽ കോൺഗ്രസും ബിജെപിയും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണെന്നും സർവേ വ്യക്തമാക്കുന്നു. നിലവിൽ പഞ്ചാബിൽ മാത്രമാണ് കോൺഗ്രസ് ഭരണമുള്ളത്. ബാക്കി മൂന്നിടത്തും ബിജെപിയാണ് ഭരണത്തിൽ.
പഞ്ചാബിൽ കോൺഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ഉയരുമ്പോൾ തന്നെ ഭൂരിപക്ഷം കുറഞ്ഞേക്കാമെന്ന് സർവേ പറയുന്നു. 117 സീറ്റുകളിൽ കോൺഗ്രസ് 50-52 സീറ്റുകൾ നേടിയേക്കും. ശിരോമണി അകാലിദളും (എസ്എഡി) ആം ആദ്മി പാർടിയും (എഎപി) രണ്ടാം സ്ഥാനത്തിനായി മത്സരിക്കുന്നു. ശിരോമണി അകാലിദൾ 30-32 സീറ്റുകളും എഎപി 29-31 സീറ്റുകളും നേടിയേക്കും. ബിജെപിക്കും സഖ്യകക്ഷികൾക്കും ഒന്നു മുതൽ മൂന്നു വരെ സീറ്റുകൾ മാത്രമേ ലഭിക്കൂ, ‘മറ്റുള്ളവർ’ ഒന്നു മുതൽ മൂന്നു വരെ സീറ്റുകൾ നേടിയേക്കാമെന്നും സർവേ പ്രവചിക്കുന്നു.
കോൺഗ്രസ് 36, ശിരോമണി അകാലിദൾ സഖ്യം 22, എഎപി 28, ബിജെപി അഞ്ച്, മറ്റുള്ളവർ ഒമ്പത് എന്നിങ്ങനെയാണ് വോട് ശതമാനം പ്രവചിക്കുന്നത്. മുഖ്യമന്ത്രി ആരായിരിക്കണമെന്ന ചോദ്യത്തിന്, മുഖ്യമന്ത്രി ചരൺജിത് സിംഗ് ചന്നി 37 ശതമാനം വോടുകൾ നേടി ഒന്നാമത് എത്തിയപ്പോൾ ആം ആദ്മി പാർടി മുഖ്യമന്ത്രി സ്ഥാനാർഥി ഭഗവന്ത് മാൻ 27 ശതമാനം വോടുകൾ നേടി. എസ്എഡി തലവൻ സുഖ്ബീർ സിംഗ് ബാദൽ 15 ശതമാനവും പിസിസി അധ്യക്ഷൻ നവജ്യോത് സിദ്ദു ഒമ്പത് ശതമാനവും വോട് നേടി.
ഗോവയിൽ കോൺഗ്രസ്-ഗോവ ഫോർവേഡ് പാർടി സഖ്യം ഭൂരിപക്ഷം നേടുമെന്നും 40 ൽ 17 മുതൽ 21 വരെ സീറ്റുകൾ നേടുമെന്നും പ്രവചിക്കുന്നു. ഭരണകക്ഷിയായ ബിജെപി 14 മുതൽ 18 വരെ സീറ്റുകൾ നേടുമെന്നാണ് പ്രവചനം. തൃണമൂൽ കോൺഗ്രസും അതിന്റെ സഖ്യകക്ഷിയായ എംജിപിയും ചേർന്ന് രണ്ട് മുതൽ നാല് വരെ സീറ്റുകൾ നേടിയേക്കും. ആം ആദ്മി പാർടി പൂജ്യം മുതൽ രണ്ട് വരെ സീറ്റുകൾ നേടുമെന്നും ‘മറ്റുള്ളവർ’ ഒരെണ്ണം നേടിയേക്കുമെന്നുമാണ് പ്രവചനം.
ബിജെപി 35, കോൺഗ്രസ് സഖ്യം 31, തൃണമൂൽ കോൺഗ്രസ് സഖ്യം 12, എഎപി 10, മറ്റുള്ളവർ 12 എന്നിങ്ങനെയാണ് വോട് ശതമാനം പ്രവചിക്കുന്നത്. മുഖ്യമന്ത്രി ആരായിരിക്കണമെന്ന ചോദ്യത്തിന് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് 27 ശതമാനവും കോൺഗ്രസ് നേതാവ് ദിഗംബർ കാമത് 17 ശതമാനവും ബിജെപി മന്ത്രി വിശ്വജിത് പ്രതാപ്സിംഗ് റാണെ 12 ശതമാനവും വോട് നേടി.
ഉത്തരാഖണ്ഡിൽ ഭരണകക്ഷിയായ ബിജെപിയും പ്രതിപക്ഷമായ കോൺഗ്രസും ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ്. 70 സീറ്റിൽ ഇരുകക്ഷികളും 33-35 സീറ്റുകൾ നേടുമെന്ന് പ്രവചിക്കുന്നു. എഎപിക്ക് ഒരു സീറ്റും മറ്റുള്ളവർക്ക് രണ്ട് സീറ്റും ലഭിച്ചേക്കും. പ്രവചിക്കപ്പെട്ട വോട് ഷെയർ ഇങ്ങനെ. ബിജെപി 45,
കോൺഗ്രസ് 46, എഎപി നാല്, ബിഎസ്പി രണ്ട്, മറ്റുള്ളവർ മൂന്ന്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് കോൺഗ്രസ് നേതാവ് ഹരീഷ് റാവത് 44 ശതമാനം പേരുടെ പിന്തുണ നേടിയപ്പോൾ മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിക്ക് 42 ശതമാനം പിന്തുണ ലഭിച്ചു. ബിജെപി നേതാവ് അനിൽ ബലൂനി മൂന്ന് ശതമാനം പിന്തുണയോടെ മൂന്നാം സ്ഥാനത്താണ്.
വടക്കുകിഴക്കൻ അതിർത്തി സംസ്ഥാനമായ മണിപൂരിൽ ബിജെപിക്ക് ഭൂരിപക്ഷം ലഭിക്കാതെ വന്നേക്കാമെന്നാണ് സർവേ പറയുന്നത്. 60 സീറ്റുകളിൽ ബിജെപി 26 മുതൽ 30 വരെ സീറ്റുകൾ നേടുമെന്ന് പ്രവചിക്കുന്നു. 22 മുതൽ 26 സീറ്റുകൾ വരെ നേടി കോൺഗ്രസ് രണ്ടാമതെത്തിയേക്കാം. എൻപിഎഫ് 3-7, എൻപിപി 1-3 സീറ്റുകൾ, മറ്റുള്ളവർ പൂജ്യം മുതൽ രണ്ട് വരെ സീറ്റുകൾ നേടിയേക്കും.
മണിപൂർ വോട് ഷെയർ ശതമാനം: ബിജെപി 39, കോൺഗ്രസ് 37, എൻപിഎഫ് 11, എൻപിപി നാല്, മറ്റുള്ളവർ ഒമ്പത്. നിലവിലെ മുഖ്യമന്ത്രി എൻ ബിരേൻ സിംഗ് 37 ശതമാനം ജനപിന്തുണ നേടി മുഖ്യമന്ത്രി സ്ഥാനത്തേക്ക് മുന്നിട്ടുനിൽക്കുമ്പോൾ, 34 ശതമാനം പിന്തുണയുമായി കോൺഗ്രസ് നേതാവ് ഒക്രം ഇബോബി സിംഗ് തൊട്ടുപിന്നിലുണ്ട്.
Keywords: National, Newdelhi, Uttarakhand, Manipur, Election, Punjab, Goa, Congress, State, Bjp, Ldf, Chief minister, Seat, Opinion poll: Congress ahead in Punjab, Goa; tough task for BJP in Uttarakhand, Manipur. < !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.