ഓപ്പറേഷൻ സിന്ദൂർ: പ്രതിസന്ധിയിൽ താങ്ങായി കേരളം; 75 വിദ്യാർത്ഥികൾ സുരക്ഷിതമായി കേരള ഹൗസിൽ


● വിവിധ വിമാനങ്ങളിലും ട്രെയിനുകളിലുമായി വിദ്യാർത്ഥികൾ നാട്ടിലേക്ക് മടങ്ങും.
● അഡീഷണൽ റെസിഡൻ്റ് കമ്മീഷണറുടെ നേതൃത്വത്തിലാണ് കൺട്രോൾ റൂം.
● വിദ്യാർത്ഥികൾക്ക് സഹായവും വിവരങ്ങളും നൽകുകയാണ് ലക്ഷ്യം.
● കൺട്രോൾ റൂമിൻ്റെ ഹെൽപ്പ് ലൈൻ നമ്പർ ലഭ്യമാണ്.
ന്യൂഡൽഹി: (KVARTHA) ഓപ്പറേഷൻ സിന്ദൂറിൻ്റെ പശ്ചാത്തലത്തിൽ സംഘർഷ ബാധിതമായ അതിർത്തി സംസ്ഥാനങ്ങളിലെ യൂണിവേഴ്സിറ്റികളിൽ നിന്നും കേരളത്തിലേക്ക് മടങ്ങുന്ന വിദ്യാർത്ഥികൾ ഡൽഹി കേരള ഹൗസിലെത്തി.
ജമ്മു, രാജസ്ഥാൻ, പഞ്ചാബ് എന്നിവിടങ്ങളിലെ വിവിധ കേന്ദ്ര - സംസ്ഥാന യൂണിവേഴ്സിറ്റികളിൽ നിന്നായി വെള്ളിയാഴ്ച രാത്രിയോടെയും ശനിയാഴ്ച പുലർച്ചെയുമായി എഴുപത്തഞ്ചോളം വിദ്യാർത്ഥികൾ കേരള ഹൗസിലെത്തിയത്. സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ വിവിധ വിമാനങ്ങളിലും ട്രെയിനുകളിലുമായി ഇന്നും പുലർച്ചെയുമായി നാട്ടിലേക്ക് തിരിക്കും.
സംഘർഷാവസ്ഥയുടെ പശ്ചാത്തലത്തിൽ അതിർത്തി സംസ്ഥാനങ്ങളിലെ കേരളീയർക്കും മലയാളി വിദ്യാർഥികൾക്കും സഹായവും വിവരങ്ങളും ലഭ്യമാക്കുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയൻ്റെ നിർദേശ പ്രകാരമാണ് ന്യൂഡൽഹി കേരള ഹൗസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നത്.
അഡീഷണൽ റെസിഡൻ്റ് കമ്മീഷണർ ചേതൻ കുമാർ മീണയുടെ നേതൃത്വത്തിൽ കൺട്രോളർ എ.എസ് ഹരികുമാർ, ലെയ്സൺ ഓഫീസർ രാഹുൽ കെ. ജെയ്സ്വാർ, നോർക്ക ഡെവലപ്മെൻ്റ് ഓഫീസർ ജെ. ഷാജിമോൻ, പി. ഡബ്ല്യു. ഡി അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ബി. ബൈജു അസിസ്റ്റൻ്റ് എഞ്ചിനീയർമാരായ എൻ. ശ്രീഗേഷ്, സി. മുനവർ ജുമാൻ, ടൂറിസം ഇൻഫർമേഷൻ ഓഫീസർ കെ. സുനിൽകുമാർ, കെ.എസ്.ഇ.ബി റെസിഡൻ്റ് എഞ്ചിനീയർ ഡെന്നീസ് രാജൻ, ഐ.& പി.ആർ.ഡി അസിസ്റ്റൻ്റ് എഡിറ്റർ രതീഷ് ജോൺ, അസിസ്റ്റൻ്റ് ലെയ്സൺ ഓഫീസർമാരായ ടി.ഒ. ജിതിൻ രാജ്, പി.ആർ. വിഷ്ണുരാജ്, എസ്. സച്ചിൻ, ജയരാജ് നായർ, ആർ. അതുൽ കൃഷ്ണൻ എന്നിവരെ കൺട്രോൾ റൂം പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി നിയോഗിച്ചു. കൺട്രോൾ റൂം ഹെൽപ്പ് ലൈൻ നമ്പർ: 01123747079.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Summary: Following Operation Sindoor, 75 students from conflict-affected border state universities arrived safely at Delhi Kerala House. Arrangements are made for their return to Kerala. A 24-hour control room is functioning at Kerala House as per the Chief Minister's directive to assist stranded Keralites.
#OperationSindoor, #KeralaHouse, #StudentsSafety, #KeralaSupport, #ConflictZone, #Delhi