ഓപ്പറേഷൻ സിന്ദൂർ തുടരുന്നു: വിവരങ്ങൾ ഉടൻ അറിയിക്കുമെന്ന് വ്യോമസേനയുടെ സുപ്രധാന പ്രഖ്യാപനം


● ഊഹാപോഹങ്ങളിൽ നിന്നും വിട്ടുനിൽക്കാൻ അഭ്യർത്ഥന.
● വെടിനിർത്തൽ ലംഘിച്ചതിനെത്തുടർന്ന് പ്രധാനമന്ത്രി സേനാ മേധാവികളുമായി ചർച്ച നടത്തി.
● പാകിസ്ഥാൻ വീണ്ടും പ്രകോപിപ്പിച്ചാൽ ശക്തമായി തിരിച്ചടിക്കാൻ നിർദ്ദേശം.
● ജമ്മു കശ്മീർ, പഞ്ചാബ്, രാജസ്ഥാൻ, ഗുജറാത്ത് എന്നിവിടങ്ങളിൽ പാക് ഡ്രോൺ സാന്നിധ്യം.
ദില്ലി: (KVARTHA) പാകിസ്ഥാനിലെ ഭീകരവാദികളുടെ താവളങ്ങൾ ലക്ഷ്യമിട്ട് ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂർ അവസാനിച്ചിട്ടില്ലെന്ന് വ്യോമസേന അറിയിച്ചു. ഓപ്പറേഷൻ കരുതലോടെ തുടരുന്നുവെന്നും വാർത്താസമ്മേളനം നടത്തി വിവരങ്ങൾ അറിയിക്കുമെന്നും ഇന്ത്യൻ വ്യോമസേന വ്യക്തമാക്കി.
ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യൻ വ്യോമസേന കൃത്യതയോടെയും പ്രൊഫഷണലിസത്തോടെയും വിജയം കൈവരിച്ചു. ഓപ്പറേഷനുകൾ ഇപ്പോഴും പുരോഗമിക്കുന്നതിനാൽ, വിശദമായ വിവരങ്ങൾ യഥാസമയം അറിയിക്കുന്നതാണ്. സ്ഥിരീകരിക്കാത്ത വിവരങ്ങളെക്കുറിച്ചുള്ള ഊഹാപോഹങ്ങളിൽ നിന്നും പ്രചാരണങ്ങളിൽ നിന്നും വിട്ടുനിൽക്കണമെന്ന് വ്യോമസേന അഭ്യർത്ഥിച്ചു.
പ്രധാനമന്ത്രി സേനാ മേധാവിമാരെ കണ്ടു
The Indian Air Force (IAF) has successfully executed its assigned tasks in Operation Sindoor, with precision and professionalism. Operations were conducted in a deliberate and discreet manner, aligned with National Objectives.
— Indian Air Force (@IAF_MCC) May 11, 2025
Since the Operations are still ongoing, a detailed…
ഇന്ത്യയ്ക്കും പാകിസ്ഥാനുമിടയിലെ വെടിനിർത്തൽ ധാരണ പാകിസ്ഥാൻ ശനിയാഴ്ച രാത്രി ലംഘിച്ചതിനെത്തുടർന്നുള്ള സാഹചര്യം വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി സേനാ മേധാവിമാരുമായി കൂടിക്കാഴ്ച നടത്തി. പാകിസ്ഥാൻ ഞായറാഴ്ച വീണ്ടും പ്രകോപനം സൃഷ്ടിച്ചാൽ ശക്തമായി തിരിച്ചടിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. വെടിനിർത്തൽ പ്രഖ്യാപിച്ച് രണ്ട് മണിക്കൂറിനുള്ളിലാണ് പാകിസ്ഥാൻ ഇന്നലെ ഇത് ലംഘിച്ചത്. ജമ്മു കശ്മീരിൽ നിയന്ത്രണ രേഖയിലും അന്താരാഷ്ട്ര അതിർത്തിയിലും പാകിസ്ഥാൻ ഷെല്ലാക്രമണം നടത്തി.
ജമ്മു കശ്മീരിന് പുറമെ പഞ്ചാബ്, രാജസ്ഥാൻ, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലെ പല നഗരങ്ങളിലേക്കും പാകിസ്ഥാൻ ഡ്രോണുകൾ അയച്ചു. ശക്തമായി തിരിച്ചടിക്കാൻ സൈന്യത്തിന് നിർദ്ദേശം നൽകിയെന്ന് വിദേശകാര്യ സെക്രട്ടറി അറിയിച്ചിരുന്നു. ആ സാഹചര്യത്തിൽ എന്തെങ്കിലും മാറ്റമുണ്ടായോ എന്ന് സർക്കാർ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. അമൃത്സർ അടക്കമുള്ള നഗരങ്ങളിൽ പുലർച്ചെ റെഡ് അലർട്ട് ഉണ്ടായിരുന്നു. തൽക്കാലം ജാഗ്രത തുടരും.
ശക്തമായ തിരിച്ചടി നേരിട്ട സാഹചര്യത്തിലാണ് പാകിസ്ഥാൻ വെടിനിർത്തലിന് തയ്യാറായത്. ശനിയാഴ്ച രാവിലെ 9 മണിക്ക് പാകിസ്ഥാൻറെ ഡിജിഎംഒ ഇതിന് സന്നദ്ധത അറിയിച്ച് സന്ദേശം നൽകിയിരുന്നു. വൈകിട്ട് നടന്ന ചർച്ചയോടെ ധാരണയിലെത്തി. നദീജല കരാർ അടക്കം ഒരു കാര്യത്തിലും വിട്ടുവീഴ്ച ചെയ്തിട്ടില്ലെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ചുള്ള ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കുവെക്കൂ! നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Summary: Indian Air Force confirms Operation Sindoor targeting Pakistan's terrorist camps is ongoing. Details will be shared in a press meet. PM Modi met with military chiefs after Pakistan violated ceasefire.
#OperationSindoor, #IndianAirForce, #Pakistan, #Terrorism, #India, #MilitaryOperation