Third Flight | 'ഓപറേഷന്‍ അജയ്: ഇസ്രാഈലില്‍ നിന്നും ഇന്‍ഡ്യക്കാരുമായുള്ള മൂന്നാമത്തെ വിമാനം ഡെല്‍ഹിയില്‍ എത്തി; ആശ്വാസതീരമണിഞ്ഞത് 2 വയസുള്ള കുഞ്ഞ് ഉള്‍പെടെ 197 പേര്‍; സംഘത്തില്‍ 18 മലയാളികളും
Oct 15, 2023, 09:30 IST
ന്യൂഡെല്‍ഹി: (KVARTHA) 'ഓപറേഷന്‍ അജയ് 'യുടെ ഭാഗമായി ഇസ്രാഈലില്‍ നിന്നും ഇന്‍ഡ്യക്കാരുമായുള്ള മൂന്നാമത്തെ വിമാനം ഡെല്‍ഹിയില്‍ എത്തി. ഞായറാഴ്ച പുലര്‍ചെ 1.15നാണ് ഡെല്‍ഹി രാജ്യാന്തര വിമാനത്താവളത്തില്‍ വിമാനം എത്തിയത്. രണ്ടുവയസ്സുള്ള കുഞ്ഞ് ഉള്‍പെടെ 197 പേരുടെ സംഘമാണ് എത്തിയത്. 18 മലയാളികളും സംഘത്തില്‍ ഉള്‍പെടുന്നു. 14 വിദ്യാര്‍ഥികള്‍ സംഘത്തിലുണ്ട്.
ശില്‍പ മാധവന്‍ (കണ്ണൂര്‍), കാവ്യ നമ്പ്യാര്‍(കണ്ണൂര്‍), വിശാഖ് നായര്‍ (മലപ്പുറം), ലക്ഷമി രാജഗോപാല്‍(കൊല്ലം), സൂരജ് എം (കാസര്‍കോട്), അമല്‍ജിത്ത്(തിരുവനന്തപുരം) ലിജു വി ബി(തിരുവനന്തപുരം), ആലപ്പുഴ സ്വദേശികളായ ജയചന്ദ്രമോഹന്‍ നാരായണന്‍, അനിത കുമാരി, വിഷ്ണു മോഹന്‍, അഞ്ജന ഷേണായ്, ആര്യമോഹന്‍ (രണ്ടുവയസ്), ലിറ്റോ ജോസ് (കോട്ടയം), രേഷ്മ ജോസ് (കോട്ടയം), അജിത് ജോര്‍ജ് (മലപ്പുറം) ശരത് ചന്ദ്രന്‍ (കൊല്ലം),നീന പ്രസാദ് (കൊല്ലം) സിദ്ധാര്‍ഥ് രഘുനാഥന്‍ (പാലക്കാട്) എന്നിവരാണ് സംഘത്തിലുള്ളത്.
Keywords: Operation Ajay: Third Flight Carrying 197 Indians From Israel Lands In Delhi, New Delhi, News, Operation Ajay, Third Flight, Malayali, Students, Child, Airport, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.