First Flight | ഓപറേഷന്‍ അജയ്: ഇസ്രാഈലില്‍ നിന്നുള്ള ഇന്‍ഡ്യക്കാരുമായി പുറപ്പെട്ട പ്രത്യേക വിമാനം ഡെല്‍ഹിയിലെത്തി; 212 പേരുടെ സംഘത്തില്‍ 7 മലയാളികളും, കൂടുതലും വിദ്യാര്‍ഥികള്‍
ഓപറേഷന്‍ അജയ്യുടെ ഭാഗമായി ഇസ്രാഈലില്‍ നിന്നെത്തിയ 212 പേരുടെ സംഘത്തില്‍ ഏഴു മലയാളികളുണ്ട്. മലയാളികളുടെ എണ്ണം ഇതിലും കൂടാന്‍ സാധ്യതയുണ്ടെന്ന് സര്‍കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. മടങ്ങിയ മലയാളികളില്‍ കൂടുതലും വിദ്യാര്‍ഥികളാണ്. ഇസ്രാഈല്‍ ഹമാസ് യുദ്ധത്തിന്റെ ഭീകരതകള്‍ ഒന്നും തന്നെ കാര്യമായി നേരിട്ടില്ല എന്നാണ് മടങ്ങി എത്തിയ മലയാളികളുടെ പ്രതികരണം.
യുദ്ധം സംബന്ധിച്ചും ഇസ്രാഈലിലെ ഇന്‍ഡ്യക്കാരെക്കുറിച്ചുമുള്ള വിശദാംശങ്ങള്‍ യാത്രക്കാരോട് മന്ത്രി രാജീവ് ചന്ദ്രശേഖര്‍ ചോദിച്ചറിഞ്ഞു. ഇസ്രാഈലില്‍ നിന്നുള്ള യാത്രക്കാരെ സുരക്ഷിതമായി ഇന്‍ഡ്യയിലെത്തിച്ച വിമാനത്തിലെ ജീവനക്കാര്‍ക്കും മന്ത്രി നന്ദി അറിയിച്ചു.
'പ്രതിസന്ധി ഘട്ടങ്ങളില്‍ ലോകത്ത് എവിടെയുമുള്ള ഭാരതീയര്‍ക്കുമൊപ്പം നരേന്ദ്ര മോദി സര്‍കാര്‍ ഉണ്ടാകു'മെന്ന് നേരത്തെ മന്ത്രി എക്‌സ് (ട്വിറ്റര്‍) പ്ലാറ്റ്‌ഫോമില്‍ കുറിച്ചു. ഓപറേഷന്‍ അജയ്യുടെ ഭാഗമായി നാലു ദിവസം കൂടി ഇസ്രാഈലില്‍ നിന്ന് ഇന്‍ഡ്യാക്കാരെ തിരികെ എത്തിക്കും. ഇനി വരുന്ന സംഘത്തിന്റെ ഒപ്പം വരുന്ന മലയാളികള്‍ക്ക് കേരള ഹൗസില്‍ കൂടുതല്‍ സൗകര്യം ഒരുക്കും. ഇസ്രാഈലില്‍ 18,000 ഇന്‍ഡ്യക്കാരാണുള്ളത്.
തിരിച്ചുവരാനാഗ്രഹിക്കുന്നവര്‍ക്ക് രെജിസ്‌ട്രേഷന്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. എത്രപേര്‍ തിരിച്ചുവരുമെന്ന കാര്യത്തില്‍ ഇപ്പോള്‍ വ്യക്തതയില്ല. നിലവില്‍ വ്യോമമേഖല അടച്ചിട്ടില്ലെന്നും അതിനാല്‍ ഒഴിപ്പിക്കല്‍ എന്ന് ഇപ്പോഴത്തെ നടപടിയെ പറയാനാവില്ലെന്നും കഴിഞ്ഞ ദിവസം വിദേശകാര്യവക്താവ് അരിന്ദം ബാഗ്ചി പറഞ്ഞിരുന്നു.
ഇസ്രാഈലില്‍ നിന്ന് മടങ്ങിയെത്തിയവരില്‍ പി എച് ഡി വിദ്യാര്‍ഥിയായ കണ്ണൂര്‍ ഏച്ചൂര്‍ സ്വദേശി എംസി അചുത്, ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിനിയായ കൊല്ലം കിഴക്കും ഭാഗം സ്വദേശിനി ഗോപിക ഷിബു, പി എച് ഡി വിദ്യാര്‍ഥി മലപ്പുറം പെരിന്തല്‍ മണ്ണമേലാറ്റൂര്‍ സ്വദേശി ശിശിര മാമ്പറം കുന്നത്ത്, പോസ്റ്റ് ഡോക്ടറേറ്റ് വിദ്യാര്‍ഥിനിയായ തിരുവനന്തപുരം സ്വദേശിനി ദിവ്യ റാം, പോസ്റ്റ് ഡോക്ടറേറ്റ് വിദ്യാര്‍ഥിനി പാലക്കാട് സ്വദേശിനി നിള നന്ദ, മലപ്പുറം ചങ്ങാരംകുളം സ്വദേശി രാധികേഷ് രവീന്ദ്രന്‍ നായര്‍, ഭാര്യ ടിപി രസിത (ഇരുവരും പോസ്റ്റ് ഡോക്ടറല്‍ വിദ്യാര്‍ഥികള്‍) എന്നിവരാണ് സംഘത്തിലെ മലയാളികള്‍.
എംസി അചുത്, ഗോപിക ഷിബു, ശിശിര മാമ്പറം കുന്നത്ത്, രാധികേഷ് രവീന്ദ്രന്‍ നായര്‍, ഭാര്യ ടിപി രസിത എന്നിവര്‍ രാവിലെ 11. 05 നുള്ള എഐ 831 വിമാനത്തില്‍ കൊച്ചിയിലേക്ക് തിരിക്കും. ഉച്ചകഴിഞ്ഞ് 2.25ന് വിമാനം കൊച്ചിയിലെത്തും. ദിവ്യ റാം, നിള നന്ദ എന്നിവര്‍ സ്വന്തം നിലയ്ക്കാണ് നാട്ടിലേക്കെത്തുന്നത്.
ഗാസയില്‍ നാലും വെസ്റ്റ്ബാങ്കില്‍ 1012 ഇന്‍ഡ്യക്കാരുമുണ്ട്. താല്‍പര്യമെങ്കില്‍ അവരെയും തിരിച്ചെത്തിക്കും. ആവശ്യമെങ്കില്‍ ഇന്‍ഡ്യക്കാരെ ഒഴിപ്പിക്കുന്നതിനായി വ്യോമസേനയുടെ പ്രത്യേക വിമാനവും ഇസ്രാഈലിലേക്കു പോകും. അതേസമയം, ഹമാസ് ആക്രമണത്തില്‍ പരുക്കേറ്റ ഇസ്രാഈലിലുള്ള മലയാളി കെയര്‍ഗിവര്‍ ഷീജ നന്ദന്റെ നില ഭദ്രമാണ്. എംബസി അവരുടെ കാര്യങ്ങള്‍ നിരീക്ഷിക്കുന്നുണ്ട്. ആക്രമണത്തില്‍ മറ്റ് ഇന്‍ഡ്യക്കാര്‍ക്ക് പരുക്കേറ്റതായി വിവരമില്ലെന്നും വിദേശകാര്യ വക്താവ് അറിയിച്ചു.
തിരികെയെത്തുന്ന മലയാളികളെ സഹായിക്കുന്നതിന് ഡെല്‍ഹി കേരള ഹൗസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം ആരംഭിച്ചു. ഫോണ്‍: 011 23747079 ഡെല്‍ഹി രാജ്യാന്തര വിമാനത്താവളത്തില്‍ ഹെല്‍പ് ഡെസ്‌ക് ക്രമീകരിക്കുമെന്ന് കേരള ഹൗസ് റസിഡന്റ് കമിഷണര്‍ സൗരഭ് ജയിന്‍ അറിയിച്ചു.
#WATCH | First flight carrying 212 Indian nationals from Israel, lands at Delhi airport; received by Union Minister Rajeev Chandrasekhar pic.twitter.com/uB71qIBmJy
— ANI (@ANI) October 13, 2023
Keywords: Operation Ajay Day 1: 211 Indians return amid Israel-Hamas War as first flight arrives in New Delhi, New Delhi, News, Politics, Operation Ajay Day, Israel-Hamas War, Malayali Students, Air India Flight, Minister, National News.