Republic Day | 2024-ലെ റിപ്പബ്ലിക് ദിന പരേഡില്‍ സ്ത്രീകള്‍ മാത്രം! ചരിത്രപരമായ തീരുമാനമെടുത്ത് കേന്ദ്ര സര്‍ക്കാര്‍; ബാന്‍ഡുകള്‍ മുതല്‍ ടാബ്ലോയില്‍ വരെ വനിതാശക്തി കാണാം

 


ന്യൂഡെല്‍ഹി: (www.kvartha.com) 2024-ലെ റിപ്പബ്ലിക് ദിന പരേഡ് വളരെ സവിശേഷമായിരിക്കും. വിവിധ മേഖലകളിലെ സ്ത്രീ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കര്‍ത്തവ്യ പാതയിലെ റിപ്പബ്ലിക് ദിന പരേഡില്‍ മാര്‍ച്ച് പാസ്റ്റുകളിലും ടാബ്ലോകളിലും മറ്റ് പ്രകടനങ്ങളിലും സ്ത്രീകളെ മാത്രം പങ്കെടുപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇതുമായി ബന്ധപ്പെട്ട് പ്രതിരോധ മന്ത്രാലയം സായുധ സേനയ്ക്കും പരേഡുമായി ബന്ധപ്പെട്ട മറ്റ് സര്‍ക്കാര്‍ വകുപ്പുകള്‍ക്കും കത്തയച്ചു.
             
Republic Day | 2024-ലെ റിപ്പബ്ലിക് ദിന പരേഡില്‍ സ്ത്രീകള്‍ മാത്രം! ചരിത്രപരമായ തീരുമാനമെടുത്ത് കേന്ദ്ര സര്‍ക്കാര്‍; ബാന്‍ഡുകള്‍ മുതല്‍ ടാബ്ലോയില്‍ വരെ വനിതാശക്തി കാണാം

അതേസമയം കത്ത് നിരവധി മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥരെ അത്ഭുതപ്പെടുത്തുകയും ആശയക്കുഴപ്പം സൃഷ്ടിക്കുകയും ചെയ്തതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതിനായി വേണ്ടത്ര സ്ത്രീകള്‍ സേനയില്‍ ലഭ്യമല്ലെന്നാണ് പറയുന്നത്. ചില മാര്‍ച്ചിംഗ് സംഘങ്ങളില്‍ പുരുഷന്‍മാര്‍ മാത്രമുള്ളതാണ് ഇപ്പോഴത്തെ അവസ്ഥ.

സ്ത്രീകളെ കമാന്‍ഡര്‍ റോളുകളിലേക്ക് നിയോഗിക്കുക, ഭാവിയിലെ നേതൃത്വപരമായ റോളുകള്‍ക്കായി അവരെ തയ്യാറാക്കുക, പീരങ്കി റെജിമെന്റുകളിലേക്ക് അവരെ ഉള്‍പ്പെടുത്തുക എന്നിങ്ങനെ ലിംഗസമത്വം പ്രോത്സാഹിപ്പിക്കുന്നതിന് സായുധ സേന നിരവധി നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്. ഫെബ്രുവരി ഏഴിന് നടന്ന യോഗത്തിലാണ് പരേഡില്‍ സ്ത്രീകളുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കാനുള്ള തീരുമാനമെടുത്തതെന്നാണ് വിവരം.

പ്രതിരോധ സെക്രട്ടറി ഗിരിധര്‍ അര്‍മനെയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കര, നാവിക, വ്യോമസേന, ആഭ്യന്തര മന്ത്രാലയം, ഭവന, നഗരകാര്യ മന്ത്രാലയം, സാംസ്‌കാരിക മന്ത്രാലയം, വിദ്യാഭ്യാസ മന്ത്രാലയം എന്നിവയുടെ മുതിര്‍ന്ന പ്രതിനിധികള്‍ പങ്കെടുത്തു. യോഗത്തിന് ഏകദേശം ഒരു മാസത്തിന് ശേഷം പ്രതിരോധ മന്ത്രാലയം പങ്കെടുക്കുന്ന സേനകള്‍ക്കും മന്ത്രാലയങ്ങള്‍ക്കും വകുപ്പുകള്‍ക്കും ഔദ്യോഗികമായി കത്ത് നല്‍കി. കത്തില്‍ അടുത്ത വര്‍ഷം നടക്കുന്ന പരേഡില്‍ സ്ത്രീകളുടെ പങ്ക് ഊന്നിപ്പറയുന്നു.

Keywords: Republic Day Parade, Defence Ministry, Malayalam News, National News, Indian Republic Day, Government of India, Only women contingents to be part of 2024 Republic Day parade: Defence Ministry.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia