Gambling | ഓൺലൈൻ ചൂതാട്ടം: വ്യാപാരിക്ക് നഷ്ടപ്പെട്ടത് 58 കോടി രൂപ; വാതുവെപ്പുകാരൻ ഒളിവിൽ

 


നാഗ്‌പൂർ: (www.kvartha.com) നാഗ്പൂരിൽ ഓൺലൈൻ ചൂതാട്ടത്തിലൂടെ വ്യാപാരിക്ക് നഷ്ടപ്പെട്ടത് 58 കോടി രൂപ. വാതുവെപ്പുകാരനെ കണ്ടെത്തുന്നതിന് വേണ്ടി പൊലീസ് അന്വേഷണം തുടരുകയാണ്. വാതുവെപ്പുകാരൻ എന്ന് കരുതുന്നയാളുടെ വീട്ടിൽ നടത്തിയ റെയ്ഡിൽ 14 കോടി രൂപയും നാല് കിലോ സ്വർണവും കണ്ടെടുത്തു.
ശനിയാഴ്ചയാണ് റെയ്ഡ് നടത്തിയത്.

Gambling | ഓൺലൈൻ ചൂതാട്ടം: വ്യാപാരിക്ക് നഷ്ടപ്പെട്ടത് 58 കോടി രൂപ; വാതുവെപ്പുകാരൻ ഒളിവിൽ

സൊന്തു നവരഥൻ ജെയിൻ എന്ന അനന്ത് എന്നയാളാണ് പ്രതിയെന്നാണ് പൊലീസ് പറയുന്നത്. പൊലീസ് റെയ്ഡിന് തൊട്ടുമുമ്പ് നാഗ്പൂരിലെ വസതിയിൽ നിന്ന് ഇയാൾ രക്ഷപ്പെട്ടതായി അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. മഹാരാഷ്ട്രയിലെ നാഗ്പൂരിൽ നിന്ന് 160 കിലോമീറ്റർ അകലെയുള്ള ഗോണ്ടിയായിലാണ് ഇയാളുടെ വസതി. ഇയാൾ ദുബൈയിലേക്ക് കടന്നതായി പൊലീസ് സംശയിക്കുന്നു.

ഓൺലൈൻ ചൂതാട്ടം നടത്തി ലാഭമുണ്ടാക്കാൻ പരാതിക്കാരനായ വ്യാപാരിയെ ജെയിൻ പ്രേരിപ്പിച്ചതായി പ്രഥമദൃഷ്ട്യാ വ്യക്തമാകുന്നതായി നാഗ്പൂർ പൊലീസ് കമീഷണർ അമിതേഷ് കുമാർ പറഞ്ഞു. ആദ്യം മടിച്ചു നിന്ന വ്യാപാരി ഒടുവിൽ ജെയിനിന്റെ പ്രലോഭനത്തിൽ വീണു. ഹവാല ഇടപാടുകാരൻ മുഖേന എട്ടുലക്ഷം രൂപയാണ് ഇയാൾ ആദ്യം കൈമാറിയതെന്നും കമീഷണർ അറിയിച്ചു.

'ഓൺലൈൻ ചൂതാട്ടത്തിനായി അക്കൗണ്ട് തുറക്കാൻ വ്യവസായിക്ക് ജെയിൻ വാട്‌സ്ആപ്പ് ലിങ്ക് അയച്ചിരുന്നു. വ്യാപാരി അക്കൗണ്ടിൽ നിക്ഷേപിച്ച എട്ട് ലക്ഷം രൂപ കൊണ്ട് ചൂതാട്ടം തുടങ്ങി. തുടക്കത്തിൽ അഞ്ച് കോടിയോളം രൂപ നേടിയ വ്യാപാരി പിന്നീട് വലിയ നഷ്ടം നേരിട്ടു. വ്യാപാരിക്ക് 58 കോടി രൂപയാണ് നഷ്ടമായത്. ജെയിനിനോട് പണം തിരികെ ആവശ്യപ്പെട്ടെങ്കിലും നൽകിയില്ല. തട്ടിപ്പ് മനസിലാക്കി ഇയാൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് പ്രതിയുടെ വീട്ടിൽ നടത്തിയ അന്വേഷണത്തിൽ 14 കോടി രൂപയും നാല് കിലോ സ്വർണ ബിസ്ക്കറ്റും 200 കിലോ വെള്ളിയും അടക്കം സുപ്രധാന തെളിവുകൾ കണ്ടെത്താൻ കഴിഞ്ഞു', പൊലീസ് അറിയിച്ചു.

Keywords: Online Gambling, Lose, Police Raide, Business Man, 58 Crore, Nagpoor, Complaint, Online Gambling: Nagpur Businessman Loses Rs 58 Crore.

< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia