ഇന്ത്യയ്ക്ക് ആർ എസ് എസിനെ ആവശ്യമുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് മനു അഭിഷേക് സിംഗ്‌വി, നിരോധിക്കാന്‍ കഴിയില്ലെന്നും കോൺഗ്രസ് നേതാവ്

 


ന്യൂഡെൽഹി: (www.kvartha.com 03.05.2020) രാജ്യത്തുനിന്നും ആർ എസ് എസിനെ നിരോധിക്കാൻ കഴിയില്ലെന്നും അവരെ ഇന്ത്യക്ക് ആവശ്യമുണ്ടെന്നും മുതിർന്ന കോൺഗ്രസ് നേതാവും പ്രമുഖ അഭിഭാഷകനുമായ മനു അഭിഷേക് സിംഗ്‌വി. ഞായറാഴ്ച ട്വിറ്ററില്‍ ബാൻ ആർ എസ് എസ് എന്ന ഹാഷ് ടാഗ് ട്രെന്‍ഡിംഗ് ആയതിന് പിന്നാലെയാണ് കോണ്‍ഗ്രസ് നേതാവിന്റെ തന്റെ അഭിപ്രായവുമായി രംഗത്തുവന്നത്. ആര്‍ എസ് എസിനെ നിരോധിക്കണമെന്ന ആവശ്യവും അദ്ദേഹം ട്വീറ്റിലൂടെ തള്ളുന്നു.


ഇന്ത്യയ്ക്ക് ആർ എസ് എസിനെ ആവശ്യമുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് മനു അഭിഷേക് സിംഗ്‌വി, നിരോധിക്കാന്‍ കഴിയില്ലെന്നും കോൺഗ്രസ് നേതാവ്

'ഇന്ത്യക്ക് തീവ്ര ഇടത്, വലത് കാഴ്ചപ്പാടുകള്‍ ആവശ്യമാണ്. അതുപോലെ തന്നെ ഹിന്ദു ഇതര, ഹിന്ദു കാഴ്ചപ്പാടുകളും ആവശ്യമാണ്. അതിനാല്‍ ആര്‍ എസ്‌ എസിനെ നിരോധിക്കാന്‍ കഴിയില്ല. നമ്മളെ യഥാര്‍ത്ഥത്തില്‍ ബഹുസ്വരമാക്കുന്ന എല്ലാ മേഖലകളിലുമുള്ള ആളുകള്‍ ഇന്ത്യയില്‍ ഉണ്ടായിരിക്കേണ്ടത് പ്രധാനമാണ്. #BanRSS നോട് വിയോജിക്കുന്നു! തുല്യമായി തന്നെ ആര്‍ എസ് എസിന്റെ നിരവധി കാഴ്ചപ്പാടുകളോടും വിയോജിക്കുന്നു.'- എന്നായിരുന്നു സിംഗ്‌വിയുടെ ട്വീറ്റ്. എന്നാൽ സിംഗ്‌വിയുടെ ഈ അഭിപ്രായത്തോട് വലിയൊരു വിഭാഗം അനുകൂലിക്കുന്നില്ല. മാത്രമല്ല കോൺഗ്രസിലെ ഒരു വിഭാഗം തന്നെ ഇതിനോട് വിയോജിപ്പ് പ്രകടിപ്പിക്കുകയും ചെയ്യുന്നു.

Summary: Congress leader Manu Abhishek Singhvi explains why India needs the RSS
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia