Foldable phone | വണ്‍പ്ലസിന്റെ മടക്കാവുന്ന സ്മാര്‍ട്ട് ഫോണ്‍വരുന്നു; ഓഗസ്റ്റില്‍ അവതരിപ്പിക്കുമെന്ന് സൂചന; സാംസങ്, ഓപ്പോ, മോട്ടറോള എന്നിവയോട് മത്സരിക്കും

 


ന്യൂഡെല്‍ഹി: (www.kvartha.com) വണ്‍പ്ലസ് തങ്ങളുടെ ആദ്യത്തെ മടക്കാവുന്ന മൊബൈല്‍ ഫോണ്‍ അവതരിപ്പിക്കാന്‍ ഒരുക്കുന്നു. 2023 മൂന്നാം പാദത്തില്‍ ഫോണ്‍ പുറത്തിറക്കുമെന്ന് കമ്പനി വെളിപ്പെടുത്തിയിരുന്നു. എന്നിരുന്നാലും ഔദ്യോഗിക ലോഞ്ച് തീയതി ഇപ്പോഴും രഹസ്യമാണ്. അതേസമയം, വണ്‍പ്ലസിന്റെ ആദ്യത്തെ മടക്കാവുന്ന സ്മാര്‍ട്ട്ഫോണ്‍ 2023 ഓഗസ്റ്റില്‍ ലോഞ്ച് ചെയ്തേക്കാമെന്ന് ചില ട്വീറ്റുകള്‍ സൂചിപ്പിക്കുന്നു. ഫോണിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളൊന്നും കമ്പനി ഇപ്പോള്‍ വെളിപ്പെടുത്തിയിട്ടില്ല.
             
Foldable phone | വണ്‍പ്ലസിന്റെ മടക്കാവുന്ന സ്മാര്‍ട്ട് ഫോണ്‍വരുന്നു; ഓഗസ്റ്റില്‍ അവതരിപ്പിക്കുമെന്ന് സൂചന; സാംസങ്, ഓപ്പോ, മോട്ടറോള എന്നിവയോട് മത്സരിക്കും

പുതിയ മോഡലുകള്‍ പുറത്തുറങ്ങന്നതോടെ മടക്കാവുന്ന സ്മാര്‍ട്ട്ഫോണുകളുമായി വിപണിയിലേക്ക് പ്രവേശിച്ച സാംസങ്, ഓപ്പോ, മോട്ടറോള തുടങ്ങിയ സാങ്കേതിക ഭീമന്‍മാരുമായി വണ്‍പ്ലസ് മത്സരിക്കും. വണ്‍പ്ലസ് ഈ രംഗത്ത് പുതുമുഖമാണെങ്കിലും, എതിരാളികളുമായി ശക്തമായി മത്സരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഗൂഗിളിന്റെ ഫോള്‍ഡബിള്‍ ഫോണ്‍ ഈ മാസം 10ന് ലോഞ്ച് ചെയ്യാന്‍ പോവുകയാണ്.

വണ്‍പ്ലസില്‍ നിന്നുള്ള ആദ്യത്തെ മടക്കാവുന്ന ഫോണിന് സാംസങ് ഗാലക്സി സെഡ് ഫോള്‍ഡ് 4-ലെ ഡിസ്പ്ലേ പോലെയുള്ള 2കെ റെസല്യൂഷന്‍ ഡിസ്പ്ലേ ഉണ്ടായിരിക്കുമെന്ന് സൂചനയുണ്ട്. വണ്‍പ്ലസ് വി ഫോള്‍ഡ് (OnePlus V Fold), വണ്‍പ്ലസ് വി ഫ്‌ളിപ് (OnePlus V Flip) എന്നീ പേരുകള്‍ കമ്പനി ട്രേഡ്മാര്‍ക്ക് ചെയ്തിട്ടുണ്ടെന്ന് പറയുന്നുണ്ട്. ഇത് രണ്ട് മോഡലുകള്‍ കമ്പനി പുറത്തിറക്കിയേക്കുമെന്ന ഊഹാപോഹങ്ങള്‍ക്ക് കാരണമായി. വണ്‍പ്ലസ് നോര്‍ഡ് എന്‍ 30 എന്ന് വിളിക്കുന്ന നോര്‍ഡ് എന്‍ 20 യുടെ പിന്‍ഗാമിയെ വണ്‍പ്ലസ് വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

Keywords: Gadgets, OnePlus, Foldable Phone, Malayalam News, Smart Phones, Mobile Phone, OnePlus Foldable phone tipped to launch in August. What to expect.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia