Govt Job | ഇനി ഈ സംസ്ഥാനത്ത് സർകാർ ജോലി ലഭിക്കണമെങ്കിൽ സ്വകാര്യ മേഖലയിൽ ഒരു വർഷത്തെ പ്രവൃത്തിപരിചയം നിർബന്ധം! നിയമങ്ങൾ കർശനമാക്കും

 



പനാജി: (www.kvartha.com) സംസ്ഥാന സർകാർ വകുപ്പുകളിലെ റിക്രൂട്മെന്റിന് സ്വകാര്യ മേഖലയിൽ ഒരു വർഷത്തെ പ്രവൃത്തിപരിചയം നിർബന്ധമാക്കുമെന്ന് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് പറഞ്ഞു. പുതിയ അപേക്ഷകരെ സർകാർ ജോലികളിലേക്ക് നേരിട്ട് എടുക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

         
Govt Job | ഇനി ഈ സംസ്ഥാനത്ത് സർകാർ ജോലി ലഭിക്കണമെങ്കിൽ സ്വകാര്യ മേഖലയിൽ ഒരു വർഷത്തെ പ്രവൃത്തിപരിചയം നിർബന്ധം! നിയമങ്ങൾ കർശനമാക്കും
        
ഭാവിയിൽ സർകാർ ജോലി അന്വേഷിക്കുന്നവർക്ക് ഒരു വർഷത്തെ പ്രവൃത്തിപരിചയം നിർബന്ധമാക്കുമെന്ന് നോർത് ഗോവയിലെ തലേഗാവിൽ നടന്ന ചടങ്ങിൽ സാവന്ത് പറഞ്ഞു. വിദഗ്ധരായ ജീവനക്കാരെ നിയമിക്കാൻ ഇത് സർകാരിനെ സഹായിക്കുമെന്നും ശരിയായ ജീവനക്കാരെ തിരഞ്ഞെടുക്കുന്നത് ഉറപ്പാക്കാൻ നിയമങ്ങളിൽ ആവശ്യമായ ഭേദഗതികൾ വരുത്തുമെന്നും സാവന്ത് പറഞ്ഞു.

ഭാവിയിൽ സ്റ്റാഫ് സെലക്ഷൻ കമീഷൻ വഴിയുള്ള റിക്രൂട്മെന്റ് നിർബന്ധമാക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ബിരുദം പാസാകുന്നതിന് മുമ്പ് നിരവധി പേർ അക്കൗണ്ടൻറ് അടക്കമുള്ള തസ്തികകൾക്ക് അപേക്ഷിച്ച സംഭവങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഇനി മുതൽ അത് നടക്കില്ല. സർകാർ ജോലിക്ക് സ്വകാര്യ മേഖലയിൽ കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തിപരിചയം വേണം. ഭാവിയിലെ സർകാർ ജോലി റിക്രൂട്മെന്റിൽ, മുൻ ജോലി പരിചയം നിർബന്ധമായും തേടും, പരീക്ഷ പാസായാൽ സർകാർ ജോലി (പരിചയമില്ലാതെ) ലഭിക്കുമെന്നാണ് ആളുകൾ കരുതിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Keywords: One Year Experience in Private Sector Mandatory To Apply for Government Job in This State, National,News,Goa,Top-Headlines,Latest-News,Government,Job.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia