Killed | പുല്‍വാമയില്‍ ഏറ്റുമുട്ടലില്‍ ഒരു ഭീകരന്‍ കൊല്ലപ്പെട്ടതായി സുരക്ഷാ സേന; 2 ജവാന്മാര്‍ക്ക് പരുക്ക്

 




ശ്രീനഗര്‍: (www.kvatha.com) ദക്ഷിണ കശ്മീരിലെ പുല്‍വാമ ജില്ലയില്‍ ഏറ്റുമുട്ടലില്‍ ഒരു ഭീകരന്‍ കൊല്ലപ്പെട്ടതായി സുരക്ഷാ സേന. രണ്ട് ജവാന്‍മാര്‍ക്ക് പരുക്കേറ്റു. ഇവര്‍ ബേസ് ആശുപത്രിയില്‍ ചികിത്സയിലാണ്.

പദ്ഗംപുര മേഖലയില്‍ ചൊവ്വാഴ്ച പുലര്‍ചെയാണ് സംഭവം. പ്രദേശത്ത് ഭീകരരുടെ സാന്നിധ്യമുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് ജമ്മു കശ്മീര്‍ പൊലീസിന്റെയും സുരക്ഷാ സേനയുടെയും സംയുക്ത സംഘം പ്രദേശം വളയുകയായിരുന്നുവെന്നും സുരക്ഷാ സേന പ്രദേശം വളഞ്ഞതോടെ ഭീകരര്‍ വെടിയുതിര്‍ത്തുവെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. 

Killed | പുല്‍വാമയില്‍ ഏറ്റുമുട്ടലില്‍ ഒരു ഭീകരന്‍ കൊല്ലപ്പെട്ടതായി സുരക്ഷാ സേന; 2 ജവാന്മാര്‍ക്ക് പരുക്ക്


പ്രദേശത്ത് കൂടുതല്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നുണ്ടെന്നാണ് സൂചന. സുരക്ഷാ സേനയും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുകയാണെന്നാണ് പുറത്ത് വരുന്ന വിവരം. അതേസമയം വധിച്ച ഭീകരന്റെ മൃതദേഹം സൈന്യത്തിന് കണ്ടെത്താനായിട്ടില്ലെന്ന് ടൈംസ് നൗ റിപോര്‍ട് ചെയ്തു.

Keywords:  News,National,India,Srinagar,Encounter,Army,Soldiers,Killed,Terror Attack,Terrorists,Top-Headlines,Latest-News, One Terrorist Killed In Encounter In Jammu And Kashmir's Pulwama: Report
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia