ടിക്ക് ടോക്കിലൂടെ പരിചയപ്പെട്ട് ചെന്നൈ സ്വദേശിനിക്കൊപ്പം ഒരുമിച്ച് ജീവിക്കുകയായിരുന്ന പെണ്‍കുട്ടിയെ കേരളാ പോലീസ് ബലം പ്രയോഗിച്ച് നാട്ടിലേക്ക് കൊണ്ടു പോയതായി പരാതി

 



ചെന്നൈ: (www.kvartha.com 25.10.2020) വീട്ടുകാരറിയാതെ ചെന്നൈ സ്വദേശിനിക്കൊപ്പം ഒരുമിച്ച് ജീവിക്കുകയായിരുന്ന പെണ്‍കുട്ടിയെ കേരളാ പൊലീസ് ബലം പ്രയോഗിച്ച് നാട്ടിലേക്ക് കൊണ്ടു പോയതായി പരാതി. ഒരുമിച്ച് ജീവിക്കാന്‍ തുടങ്ങിയ കോഴിക്കോട് സ്വദേശിനിയായ 21 കാരിയെ സമ്മതം ഇല്ലാതെ പൊലീസ് പിടിച്ചുകൊണ്ടുപോയെന്നാണ് ചെന്നൈ സ്വദേശിനിയുടെ ആരോപണം. എന്നാല്‍ 21കാരിയുടെ രക്ഷിതാക്കളുടെ പരാതിയെ തുടര്‍ന്നാണ് നടപടിയെന്ന് പോലീസ് വിശദീകരിച്ചു

ടിക്ക് ടോക്കിലൂടെ പരിചയപ്പെട്ട് ചെന്നൈ സ്വദേശിനിക്കൊപ്പം ഒരുമിച്ച് ജീവിക്കുകയായിരുന്ന പെണ്‍കുട്ടിയെ കേരളാ പോലീസ് ബലം പ്രയോഗിച്ച് നാട്ടിലേക്ക് കൊണ്ടു പോയതായി പരാതി


കോഴിക്കോട് കൊടുവള്ളിയിലെ ലാബ് അസിസ്റ്റന്‍ഡായ പെണ്‍കുട്ടി ടിക് ടോക്കിലൂടെയാണ് ചെന്നൈ സ്വദേശിനിയായ 22 കാരിയെ പരിചയപ്പെടുന്നത്. ടിക് ടോക്കിലൂടെ തുടങ്ങിയ സൗഹൃദം പിന്നീട് പ്രണയമായി. വീട്ടുകാര്‍ എതിര്‍ത്തതോടെ ചെന്നൈയില്‍ നിന്ന് കാറില്‍ കോഴിക്കോട് എത്തിയ യുവതിക്കൊപ്പം ഒളിച്ചോടുകയായിരുന്നു. ആദ്യം നുംഗമ്പാക്കത്തെ വസതിയില്‍ ചെന്നൈ സ്വദേശിനിയുടെ അമ്മയ്‌ക്കൊപ്പമായിരുന്നു ഇരുവരും കഴിഞ്ഞിരുന്നത്. 

പെണ്‍കുട്ടിയെ കാണാനില്ലെന്ന് പറഞ്ഞ് രക്ഷിതാക്കള്‍ പോലീസിനെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണമാണ് ടിക്ക് ടോക്കിലേക്കും ചെന്നൈയിലേക്കും എത്തിയത്. നുംഗമ്പാക്കത്തെത്തിയ കൊടുവള്ളി പോലീസ് പെണ്‍കുട്ടിയെ കൂട്ടികൊണ്ടു പോരുകയായിരുന്നു. 

എന്നാല്‍ പെണ്‍കുട്ടിയുടെ സമ്മതം ഇല്ലാതെ ബലം പ്രയോഗിച്ച് പോലീസ് പിടിച്ചുകൊണ്ടുപോവുകയായിരുന്നു എന്ന് ചെന്നൈ സ്വദേശിനി ആരോപിച്ച് നുംഗമ്പാക്കം പോലീസില്‍ പരാതി നല്‍കി. പെണ്‍കുട്ടിയെ തന്നില്‍ നിന്ന് അകറ്റാന്‍ സദാചാര പോലീസ് ചമയുകയാണ് കേരളാ പോലീസെന്ന് ചെന്നൈ സ്വദേശിനി ആരോപിച്ചു. ബിരുദ വിദ്യാര്‍ത്ഥിയാണ് ചെന്നൈ സ്വദേശിനി.

പെണ്‍കുട്ടിയെ താമരശ്ശേരി മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു. 

Keywords: News, National, India, Chennai, Police, Girl, Love, Tik Tok, Social Media, Student, Allegation, Complaint, One of the young women who lived together with youth in Chennai was allegedly taken to Kozhikode by the police
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia