രാജ്യത്ത് കൊറോണ ബാധിച്ച് ഒരു ഡോക്ടര്‍ കൂടി മരിച്ചു; കൊല്‍ക്കത്തില്‍ മലയാളി നഴ്‌സ് നിരീക്ഷണത്തില്‍
Apr 11, 2020, 13:26 IST
ADVERTISEMENT
ഭോപ്പാല്‍: (www.kvartha.com 11.04.2020) കൊവിഡ് ബാധിച്ച് ഒരു ഡോക്ടര്‍ കൂടി മരിച്ചു. കഴിഞ്ഞദിവസം ഇന്‍ഡോറില്‍ ഒരു ഡോക്ടര്‍ കൊവിഡ് ബാധിച്ച് മരിച്ചതിന് പിന്നാലെ മദ്ധ്യപ്രദേശിലെ ആയുര്‍വേദ ഡോക്ടറും മരിച്ചു. അതേസമയം കൊല്‍ക്കത്തയില്‍ ഒരു മലയാളി നഴ്‌സിനെ കൊവിഡ് സംശയിച്ച് നിരീക്ഷണത്തിലാക്കി. ഇവരുമായി അടുത്തിടപഴകിയവരെയും നിരീക്ഷണത്തിലാക്കി.
കഴിഞ്ഞദിവസമാണ് നഴ്‌സിന് വൈറസിന്റെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയത്. എന്നാല്‍ ഇവര്‍ ഏത് ജില്ലക്കാരിയാണെന്ന് വ്യക്തമല്ല.
രാജ്യത്ത് 24 മണിക്കൂറിനിടെ 896 പുതിയ കേസുകളും 37 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഒരു ദിവസം ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് വെള്ളിയാഴ്ചയാണ്. ആകെ മരണം 206 ആയി. രോഗികള്‍ 6700 കടന്നു.
ഈ മാസം 14 ന് അവസാനിക്കുന്ന 21 ദിവസത്തെ ലോക് ഡൗണ്‍ നീട്ടുന്ന കാര്യം പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രിമാരും ശനിയാഴ്ച നടക്കുന്ന വീഡിയോ കോണ്‍ഫറന്‍സില്‍ ചര്‍ച്ച ചെയ്യും. സംസ്ഥാന സര്‍ക്കാരുകളുടെ നിര്‍ദ്ദേശങ്ങള്‍ ലഭിച്ച ശേഷമാകും അന്തിമ തീരുമാനം. ലോക്ക് ഡൗണ്‍ നീട്ടേണ്ടി വരുമെന്ന് കക്ഷി നേതാക്കളുമായുള്ള യോഗത്തില്‍ പ്രധാനമന്ത്രി സൂചിപ്പിച്ചിരുന്നു.

Keywords: News, National, India, Bopal, Death, Doctor, Corona, Nurse, Lockdown, One more Doctor Dies of Corona Virus in the Country

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.