Health | കാരണമാകുന്ന ഘടകങ്ങളില്ലാതെ തന്നെ നാലില്‍ ഒരാള്‍ക്ക് ഹൃദയാഘാതം ഉണ്ടാകാമെന്ന് ഞെട്ടിക്കുന്ന പഠന റിപ്പോര്‍ട്ട്

 


ചെന്നൈ: (www.kvartha.com) കാരണമാകുന്ന ഘടകങ്ങങ്ങള്‍ ഒന്നുമില്ലാതെ തന്നെ നാലില്‍ ഒരാള്‍ക്ക് ഹൃദയാഘാതം ഉണ്ടാകാമെന്ന് ഞെട്ടിക്കുന്ന പഠന റിപ്പോര്‍ട്ട്. മദ്രാസ് മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ അടുത്തിടെ പ്രസിദ്ധീകരിച്ച പഠനമനുസരിച്ച്, ആദ്യത്തെ വലിയ ഹൃദയാഘാത സമയത്ത് നാലില്‍ ഒരാള്‍ക്ക് ഉയര്‍ന്ന രക്തസമ്മര്‍ദം, പ്രമേഹം, അമിത കൊളസ്‌ട്രോള്‍, പുകവലി തുടങ്ങിയ പൊതുവായ അപകട ഘടകങ്ങള്‍ ഉണ്ടായിരുന്നില്ലെന്ന് കണ്ടെത്തി. ആശുപത്രിയിലെ മരണങ്ങളും അല്ലെങ്കില്‍ ഡിസ്ചാര്‍ജ് കഴിഞ്ഞ് ഒരു വര്‍ഷത്തിനുള്ളില്‍ വിവിധ കാരണങ്ങളാല്‍ ഉണ്ടാകുന്ന മരണനിരക്കും, അപകട ഘടകങ്ങളുള്ളതും അല്ലാത്തതുമായവരില്‍ സമാനമാണെന്ന് പഠനം വെളിപ്പെടുത്തി.

Health | കാരണമാകുന്ന ഘടകങ്ങളില്ലാതെ തന്നെ നാലില്‍ ഒരാള്‍ക്ക് ഹൃദയാഘാതം ഉണ്ടാകാമെന്ന് ഞെട്ടിക്കുന്ന പഠന റിപ്പോര്‍ട്ട്

2018 സെപ്റ്റംബറിനും 2019 ഒക്ടോബറിനും ഇടയില്‍ ആശുപത്രിയുടെ ഹാര്‍ട്ട് അറ്റാക്ക് (എസ്ടിഇഎംഐ) രജിസ്ട്രിയില്‍ രജിസ്റ്റര്‍ ചെയ്ത 2,379 പേരുടെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കണ്ടെത്തലുകള്‍. 'സാധാരണ അപകടസാധ്യത ഘടകങ്ങളൊന്നും ഇല്ലാത്തവരില്‍ മരണനിരക്ക് കുറവായിരിക്കണമെന്ന് ആളുകള്‍ കരുതുന്നു, പക്ഷേ അങ്ങനെയല്ലെന്ന് ഞങ്ങള്‍ കണ്ടെത്തി. പാശ്ചാത്യ രാജ്യങ്ങളില്‍ നിന്നുള്ള ചില പഠനങ്ങള്‍, അപകടസാധ്യത ഘടകങ്ങള്‍ ഇല്ലാത്തവരില്‍ മരണ സാധ്യത കൂടുതലാണെന്ന് കാണിക്കുന്നുണ്ട്. അപകട ഘടകങ്ങളുള്ള ആളുകള്‍ വൈദ്യോപദേശം തേടാനും ജീവിതശൈലിയില്‍ മാറ്റങ്ങള്‍ വരുത്താനും ശ്രമിക്കുന്നതിനാലാകാം ഇത്', പഠനത്തിന്റെ മുഖ്യ രചയിതാവും മദ്രാസ് മെഡിക്കല്‍ കോളേജിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കാര്‍ഡിയോളജിയിലെ പ്രൊഫസറുമായ ഡോ. ജി. ജസ്റ്റിന്‍ പോള്‍ പറയുന്നു.

നാല് അപകട ഘടകങ്ങളില്ലാതെ പുരുഷന്മാരേക്കാള്‍ കൂടുതല്‍ സ്ത്രീകള്‍ക്ക് ഹൃദയാഘാതം ഉണ്ടായിട്ടുണ്ടെന്നും പഠനം കണ്ടെത്തി, 22.1 ശതമാനം പുരുഷന്മാരെ അപേക്ഷിച്ച് 27.1 ശതമാനം സ്ത്രീകള്‍ ഹൃദായഘാത്തിന് ഇരയായി. അപകടസാധ്യത ഘടകങ്ങളില്ലാതെ ഹൃദയാഘാതം ഉണ്ടായവരുടെ ശരാശരി പ്രായം 57.4 ആണ്, അപകടസാധ്യത ഘടകങ്ങള്‍ ഉള്ളവരുടെ പ്രായം 55.7 ഉം. ഹൃദയാഘാത സമയത്ത് നാല് അപകട ഘടകങ്ങള്‍ ഇല്ലാത്തവരില്‍ 10.4 ശതമാനം പേര്‍ പുകയില ഉപയോഗിക്കുന്നവരായിരുന്നുവെന്നും പഠനം കണ്ടെത്തി.

നാലു സാധാരണ അപകട ഘടകങ്ങള്‍ ഇല്ലാതെ നാലിലൊന്ന് ആളുകള്‍ക്കും ഹൃദയാഘാതം ഉണ്ടാകുന്നുവെങ്കില്‍ ജീവിത ശൈലിയില്‍ അടക്കം മാറ്റം വരുത്തണമെന്നാണ് രചയിതാക്കള്‍ വ്യക്തമാക്കുന്നത്. ആഘാതം കുറയ്ക്കുന്നതിന് ഭക്ഷണ ശീലങ്ങള്‍, വ്യായാമം, വൈകാരിക സ്ഥിരത എന്നിവയില്‍ ശ്രദ്ധിക്കണമെന്നാണ് നിര്‍ദേശം. 'അപകട ഘടകങ്ങള്‍ ഉണ്ടെങ്കിലും ഇല്ലെങ്കിലും ഓരോരുത്തരും അവരുടെ ഹൃദയത്തെ ആരോഗ്യകരമായി നിലനിര്‍ത്താന്‍ ഈ മൂന്ന് കാര്യങ്ങളില്‍ ശ്രദ്ധിക്കണം. നിങ്ങള്‍ക്ക് മോശം ജീനുകളുണ്ടെങ്കില്‍പ്പോലും, ആരോഗ്യകരമായ ജീവിതശൈലിക്ക് അവയുടെ ഭാവം മാറ്റാന്‍ കഴിയും', ഡോ പോള്‍ പറയുന്നു.

Keywords: Chennai-News, National, National-News, News, Health, Heart Attack, Study, Men, Women, Hospital, One in four people can have a heart attack without risk factors, says study.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia