ജനാധിപത്യം നിലനില്ക്കണമെങ്കില് അഭിപ്രായ സ്വാതന്ത്ര്യം നിര്‍ബന്ധം: അധികാരത്തിലുള്ളവരോട് സത്യം വിളിച്ചുപറയാന്‍ ഓരോ പൗരനും അവകാശമുണ്ടെന്ന് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്
Aug 28, 2021, 16:25 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡെല്‍ഹി: (www.kvartha.com 28.08.2021) അധികാരത്തിലുള്ളവരോട് സത്യം വിളിച്ചുപറയാന്‍ ഓരോ പൗരനും അവകാശമുണ്ടെന്ന് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്. സത്യസന്ധമായ വസ്തുത എന്തെന്ന് നിര്‍വചിക്കാന്‍ ഭരണകൂടങ്ങള്‍ക്ക് മാത്രമായി കഴിയില്ലെന്നും അധികാരത്തില്‍ ഉള്ളവരോട് സത്യം വിളിച്ചുപറയുക ഏതൊരു പൗരന്റെയും അവകാശവും കടമയുമാണെന്നും ചന്ദ്രചൂഡ് പറഞ്ഞു.
യാഥാര്‍ഥ്യമറിയാന്‍ വേണ്ടി ഭരണകൂടത്തെ മാത്രം ആശ്രയിക്കുന്നത് ശരിയല്ല. ഭരണകൂടത്തിന്റെ നുണകള്‍ തുറന്നുകാണിക്കല്‍ പൊതുജനങ്ങളുടെ കടമയെന്നും അദ്ദേഹം പറഞ്ഞു. എം സി ചാഗ്ള അനുസ്മരണ പ്രഭാഷണത്തിലായിരുന്നു സുപ്രീം കോടതി ജഡ്ജിയുടെ പരാമര്‍ശം. ജനാധിപത്യം നിലനില്ക്കണമെങ്കില് അഭിപ്രായ സ്വാതന്ത്ര്യം കൂടിയേ തീരുവെന്ന് ചന്ദ്രചൂഡ് ഓര്‍മിപ്പിക്കുന്നു.
വ്യാജവാര്‍ത്തകള്‍ കൂടുന്നതില്‍ സോഷ്യല്‍ മീഡിയക്കും ഉത്തരവാദിത്തമുണ്ടെന്നും ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു. ഫേസ്ബുക്, ട്വിറ്റെര്‍ തുടങ്ങിയ സമൂഹ മാധ്യമ കമ്പനികള്‍ വ്യാജ വാര്‍ത്തകള്‍ക്കെതിരെ വലിയൊരു റോള്‍ നിര്‍വഹിക്കാനുണ്ടെന്നും അതേസമയം അതിനേക്കാള്‍ കൂടുതല്‍ രാജ്യത്തെ എല്ലാ പൗരന്മാര്ക്കും ഉത്തരവാദിത്വമുണ്ടെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് വിവരങ്ങളില്‍ പലരാജ്യങ്ങളും കൃത്രിമം കാണിക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

