SWISS-TOWER 24/07/2023

Arrested | 'മണിപ്പൂരില്‍ യുവതികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമം';ഒരാള്‍ അറസ്റ്റില്‍; വിശദമായ അന്വേഷണം നടന്നുവരികയാണെന്നും കുറ്റവാളികള്‍ക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഇംഫാല്‍: (www.kvartha.com) മണിപ്പൂരില്‍ രണ്ട് യുവതികള്‍ക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്ന കേസില്‍ ഒരാള്‍ അറസ്റ്റില്‍. സംഭവത്തിന്റെ വീഡിയോ പ്രചരിച്ച് ഒരു ദിവസം പിന്നിടുന്നതിനിടെ വ്യാഴാഴ്ചയാണ് ആദ്യ അറസ്റ്റ് രേഖപ്പെടുത്തിയത്. തൗബാല്‍ ജില്ലക്കാരനായ ഹെരദാസ് (32) ആണ് അറസ്റ്റിലായതെന്നും വീഡിയോ ദൃശ്യങ്ങളില്‍ പച്ച ടീഷര്‍ട് ധരിച്ച് നില്‍ക്കുന്ന ഇയാളെ വ്യക്തമായി കാണാമെന്നും പൊലീസ് പറഞ്ഞു.

അതേസമയം, സംഭവത്തില്‍ വിശദമായ അന്വേഷണം നടന്നുവരികയാണെന്നും കുറ്റവാളികള്‍ക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുമെന്നും മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍ ബിരേന്‍ സിങ്ങ് പറഞ്ഞു. അറസ്റ്റു വിവരം അറിഞ്ഞ ഉടന്‍ വ്യാഴാഴ്ച രാവിലെ ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കാങ് പോപി ജില്ലയില്‍ മേയ് നാലിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. കഴിഞ്ഞ ദിവസങ്ങളിലാണ് ഇതിന്റെ വീഡിയോ പുറത്തുവന്നത്.

സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും സുപ്രീം കോടതിയും അപലപിച്ചു. കക്ഷി രാഷ്ട്രീയ ഭേദമെന്യേ രൂക്ഷമായ വിമര്‍ശനമാണ് ഉയര്‍ന്നത്.

'മണിപ്പൂരിലെ പെണ്‍കുട്ടികള്‍ക്ക് സംഭവിച്ചത് ഒരിക്കലും പൊറുക്കാനാകില്ലെന്നും സംഭവം രാജ്യത്തിന് നാണക്കേടാണെന്നും കുറ്റവാളികള്‍ രക്ഷപ്പെടില്ലെന്നും പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം ആരംഭിക്കുന്നതിന് മുമ്പുള്ള പ്രസ്താവനയില്‍ പ്രധാനമന്ത്രി മോദി പറഞ്ഞു.

Arrested | 'മണിപ്പൂരില്‍ യുവതികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമം';ഒരാള്‍ അറസ്റ്റില്‍; വിശദമായ അന്വേഷണം നടന്നുവരികയാണെന്നും കുറ്റവാളികള്‍ക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി

ഈ മേഖലയിലെ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാന്‍ സ്വീകരിച്ച നടപടികളെക്കുറിച്ച് കോടതിയെ അറിയിക്കാനും നടപടിയെടുക്കാനും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് സര്‍കാരിനോട് ആവശ്യപ്പെട്ടു.

Keywords:  One Accused Arrested Over Manipur Attack in Which Two Women were Paraded, Imphal, News, Molestation, Arrested, Accused, Chief Minister N Biren Singh, Twitter, Narendra Modi, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia