Earthquake | നേപാളില്‍ 3.6 തീവ്രത രേഖപ്പെടുത്തി വീണ്ടും ഭൂകമ്പം; വെള്ളിയാഴ്ചയിലെ ഭൂചലനത്തില്‍ ഇതുവരെ 160 പേര്‍ മരിച്ചു
Nov 5, 2023, 09:22 IST
കാഠ്മണ്ഡു: (KVARTHA) നേപാളില്‍ വീണ്ടും ഭൂകമ്പം. ഞായറാഴ്ച (05.11.2023) പുലര്‍ചെ ഒരു മണിയോടെയുണ്ടായ ഭൂകമ്പത്തില്‍ റിക്ടര്‍ സ്‌കെയിലില്‍ 3.6 തീവ്രത രേഖപ്പെടുത്തി. കാഠ്മണ്ഡുവില്‍ നിന്ന് 160 കിലോമീറ്റര്‍ അകലെയാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം.
യുപിയിലെ വടക്കന്‍ അയോധ്യയില്‍ നിന്നും 215 കിലോ മീറ്റര്‍ മാത്രം അകലെയാണ് ഭൂചലനമുണ്ടായതെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി അറിയിച്ചു. ജജര്‍കോട് ജില്ലയിലെ ഖാലാന ഗ്രാമമാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം.
നേപാളില്‍ വെളളിയാഴ്ച (03.11.2023) രാത്രി 11.30 ഓടെയുണ്ടായ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 160 ആയി. വെള്ളിയാഴ്ച അര്‍ധരാത്രിയോടെ 6.4 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനത്തില്‍ 69 പേര്‍ മരണപ്പെട്ടതായാണ് ആദ്യം റിപോര്‍ട് പുറത്ത് വന്നത്. പിന്നീടാണ് മരണസംഖ്യ ഉയര്‍ന്നത്. 150 പേര്‍ക്ക് പരുക്കേറ്റു.
ഭൂകമ്പം 2015 ന് ശേഷമുള്ള ഏറ്റവും വിനാശകരമായതാണെന്ന് അധികൃതര്‍ അറിയിച്ചു. കാഠ്മണ്ഡുവില്‍നിന്ന് 500 കിലോമീറ്റര്‍ പടിഞ്ഞാറ് നേപാളിലെ ജജര്‍കോട് ജില്ലയിലായിരുന്നു ഇതിന്റെ പ്രഭവകേന്ദ്രം. നേപാളിലെ ജജാര്‍കോട്, റുക്കം വെസ്റ്റ് ജില്ലകളിലാണ് നാശനഷ്ടം ഏറെയും സംഭവിച്ചത്.
ജനസംഖ്യ കുറഞ്ഞ മലയോര ജില്ലകളാണെങ്കിലും രാത്രിയുണ്ടായ ഭൂകമ്പത്തില്‍ കെട്ടിടങ്ങള്‍ തകര്‍ന്ന് നിരവധി പേര്‍ കുടുങ്ങിപ്പോയിരുന്നു. തകര്‍ന്ന കെട്ടിടങ്ങളില്‍ നിന്ന് ആളുകളെ പുറത്ത് എത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. നേപ്പാള്‍ സൈന്യവും പൊലീസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിക്കൊണ്ടിരിക്കുന്നത്.
159 തുടര്‍ചലനങ്ങള്‍ രേഖപ്പെടുത്തിയതായി ദേശീയ ഭൂകമ്പ നിരീക്ഷണ -ഗവേഷണ കേന്ദ്രം റിപോര്‍ട് ചെയ്തു. മരിച്ചവരില്‍ ജജര്‍കോടിലെ നല്‍ഗഡ് മുനിസിപാലിറ്റി ഡെപ്യൂടി മേയര്‍ സരിതാ സിങ്ങും ഉള്‍പെടും. തകര്‍ന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങളില്‍ നിരവധി പേര്‍ കുടുങ്ങി കിടന്നിരുന്നു. റോഡുകളും പാലങ്ങളും തകര്‍ന്നതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായി.
പ്രധാനമന്ത്രി പുഷ്പകമല്‍ ദഹല്‍ പ്രചണ്ഡ ഭൂകമ്പബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. സര്‍കാര്‍ സഹായവും പ്രഖ്യാപിച്ചു. സൈന്യവും നേപ്പാള്‍ പൊലീസുമാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. ദുരന്തത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചിരുന്നു. നേപാളിന് എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്ത പ്രധാനമന്ത്രി നരേന്ദ്രമോദി ദുരന്തത്തില്‍ അതീവദു:ഖം രേഖപ്പെടുത്തി. പരുക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്ന് മോദി ട്വിറ്ററില്‍ കുറിച്ചു.
ഭൂചലനം ഉത്തരേന്‍ഡ്യയുടെ വിവിധ ഭാഗങ്ങളിലും അനുഭവപ്പെട്ടിരുന്നു. ഭൂകമ്പത്തിന്റെ പ്രകമ്പനം ഡെല്‍ഹി, പഞ്ചാബ്, രാജസ്താന്‍, ബീഹാര്‍, മധ്യപ്രദേശ്, യുപി തുടങ്ങിയ സംസ്ഥാനങ്ങളിലുമാണ് അനുഭവപ്പെട്ടത്. ആളുകള്‍ പരിഭ്രാന്തരായി പുറത്തേക്ക് ഓടി.
നേപാളില്‍ ഈ മാസം ഇത് രണ്ടാമത്തെ ഭൂചലനമാണ് കഴിഞ്ഞ ദിവസമുണ്ടായത്. പടിഞ്ഞാറന്‍ മേഖലയില്‍ ശക്തമായ ഭൂകമ്പ സാധ്യതയുണ്ടെന്ന് നേരത്തെ വിദഗ്ധര്‍ മുന്നറിയിപ്പ് നല്കിയിരുന്നു. കഴിഞ്ഞ മാസം 16ന് സുദുര്‍പശ്ചിം പ്രവിശ്യയില്‍ റിക്ടര്‍ സ്‌കെയിലില്‍ 4.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായിരുന്നു. 2015ല്‍ 9,000ത്തോളം പേര്‍ മരിക്കുകയും 22,000ത്തിലധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്ത ഭൂകമ്പത്തിനും രാജ്യം സാക്ഷിയായിരുന്നു.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.