രാജ്യത്തിന്റെ ഐക്യം തകര്‍ക്കാന്‍ ആരെയും അനുവദിക്കരുത്: നരേന്ദ്ര മോഡി

 


ന്യൂഡല്‍ഹി: (www.kvartha.com 31.10.2015) സര്‍ദാര്‍ പട്ടേലിനെപ്പോലെ പലരുടെയും പ്രയത്‌ന ഫലമാണ് രാജ്യത്തിന്റെ ഏകതയെന്നും അത് തകര്‍ക്കാന്‍ ആരെയും അനുവദിക്കരുതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡി പറഞ്ഞു. സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ 140 ാമത് ജന്മദിനാഘോഷ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

രാജ്യത്തിന്റെ ഐക്യം തകര്‍ക്കാന്‍ ആരെയും അനുവദിക്കരുത്: നരേന്ദ്ര മോഡി
രാജ്യത്തിന്റെ ഐക്യത്തിനുവേണ്ടി പ്രവര്‍ത്തിച്ച വ്യക്തിയാണ് സര്‍ദാര്‍ വല്ലഭായ് പട്ടേല്‍. അദ്ദേഹത്തിന്റെ പ്രത്യയ ശാസ്ത്രങ്ങളെയും പാരമ്പര്യമൂല്യങ്ങളെയും ഒരിക്കലും മറക്കാനാവില്ല. ചാണക്യനുശേഷം രാജ്യത്തെ ഐക്യത്തോടെ നിലനിര്‍ത്തിയ വ്യക്തിയാണ് അദ്ദേഹം. സര്‍ദാര്‍ പട്ടേലിന്റെ അനുഗ്രഹം രാജ്യത്തോടൊപ്പമുണ്ടാകുമെന്നും രാജ്യപുരോഗതിക്ക് അദ്ദേഹത്തിന്റെ ആശയങ്ങള്‍ പ്രചോദനമാകുമെന്നും മോദി പറഞ്ഞു.

Keywords : National, Narendra Modi, New Delhi.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia