വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ പദ്ധതി നടപ്പാക്കിയ രീതി ശരിവച്ച് സുപ്രീംകോടതി

 


ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com 16.03.2022) വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ പദ്ധതി കേന്ദ്രസര്‍കാര്‍ നടപ്പാക്കിയ രീതി ശരിവച്ച് സുപ്രീംകോടതി. പെന്‍ഷനുമായി ബന്ധപ്പെട്ട കേന്ദ്ര നയങ്ങളില്‍ ഭരണഘടനാ പ്രശ്‌നങ്ങളില്ലെന്ന് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു.
Aster_MIMS

വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ പദ്ധതി നടപ്പാക്കിയ രീതി ശരിവച്ച് സുപ്രീംകോടതി

പെന്‍ഷന്‍ പുനഃപരിശോധന അഞ്ച് വര്‍ഷത്തിലൊരിക്കല്‍ എന്ന കേന്ദ്രനയം തുടരാമെന്നും ഒരേ റാങ്കിലുള്ളവര്‍ക്ക് ഒരേ പെന്‍ഷന്‍ നല്‍കണമെന്ന നിയമപരമായ ഉത്തരവാദിത്തമില്ലെന്നും സുപ്രീംകോടതി പറഞ്ഞു. അതേസമയം, 2019 ജൂലൈ ഒന്ന് മുതല്‍ കണക്കാക്കി പെന്‍ഷന്‍ റിവിഷന്‍ നടപ്പാക്കണമെന്ന് കേന്ദ്രസര്‍കാരിന് കോടതി നിര്‍ദേശം നല്‍കി. വിമുക്ത ഭടന്മാര്‍ക്ക് മൂന്ന് മാസത്തിനകം പെന്‍ഷന്‍ കുടിശിക വിതരണം ചെയ്യണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു.

വിമുക്ത ഭടന്മാരുടെ ദേശീയ കൂട്ടായ്മയായ ഇന്‍ഡ്യന്‍ എക്‌സ്-സര്‍വീസ് മെന്‍ മൂവ്‌മെന്റ് സമര്‍പിച്ച ഹര്‍ജി പരിഗണിച്ചാണ് കോടതിയുടെ വിധി. ഭഗത് സിംഗ് കോശിയാരി സമിതി ശുപാര്‍ശ ചെയ്ത വാര്‍ഷിക റിവിഷന്‍ നടപ്പാക്കണമെന്നായിരുന്നു വിമുക്ത ഭടന്മാരുടെ ആവശ്യം.

Keywords: On 'One Rank, One Pension', Supreme Court Upholds Government's Formula, New Delhi, News, Pension, Supreme Court of India, National.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia