വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ പദ്ധതി നടപ്പാക്കിയ രീതി ശരിവച്ച് സുപ്രീംകോടതി
Mar 16, 2022, 14:36 IST
ന്യൂഡെല്‍ഹി: (www.kvartha.com 16.03.2022) വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ പദ്ധതി കേന്ദ്രസര്‍കാര്‍ നടപ്പാക്കിയ രീതി ശരിവച്ച് സുപ്രീംകോടതി. പെന്‍ഷനുമായി ബന്ധപ്പെട്ട കേന്ദ്ര നയങ്ങളില്‍ ഭരണഘടനാ പ്രശ്‌നങ്ങളില്ലെന്ന് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു.
പെന്‍ഷന്‍ പുനഃപരിശോധന അഞ്ച് വര്‍ഷത്തിലൊരിക്കല്‍ എന്ന കേന്ദ്രനയം തുടരാമെന്നും ഒരേ റാങ്കിലുള്ളവര്‍ക്ക് ഒരേ പെന്‍ഷന്‍ നല്‍കണമെന്ന നിയമപരമായ ഉത്തരവാദിത്തമില്ലെന്നും സുപ്രീംകോടതി പറഞ്ഞു. അതേസമയം, 2019 ജൂലൈ ഒന്ന് മുതല്‍ കണക്കാക്കി പെന്‍ഷന്‍ റിവിഷന്‍ നടപ്പാക്കണമെന്ന് കേന്ദ്രസര്‍കാരിന് കോടതി നിര്‍ദേശം നല്‍കി. വിമുക്ത ഭടന്മാര്‍ക്ക് മൂന്ന് മാസത്തിനകം പെന്‍ഷന്‍ കുടിശിക വിതരണം ചെയ്യണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു.
വിമുക്ത ഭടന്മാരുടെ ദേശീയ കൂട്ടായ്മയായ ഇന്‍ഡ്യന്‍ എക്‌സ്-സര്‍വീസ് മെന്‍ മൂവ്‌മെന്റ് സമര്‍പിച്ച ഹര്‍ജി പരിഗണിച്ചാണ് കോടതിയുടെ വിധി. ഭഗത് സിംഗ് കോശിയാരി സമിതി ശുപാര്‍ശ ചെയ്ത വാര്‍ഷിക റിവിഷന്‍ നടപ്പാക്കണമെന്നായിരുന്നു വിമുക്ത ഭടന്മാരുടെ ആവശ്യം.
Keywords: On 'One Rank, One Pension', Supreme Court Upholds Government's Formula, New Delhi, News, Pension, Supreme Court of India, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.