Farewell | 37 വര്‍ഷം നീണ്ട ഔദ്യോഗിക യാത്ര അവസാനിപ്പിച്ച് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്; വിരമിക്കുന്നത് തികഞ്ഞ സംതൃപ്തിയോടെയെന്ന് യു യു ലളിത്; പരിഷ്‌കരണങ്ങള്‍ക്ക് തുടര്‍ച്ച ഉണ്ടാകുമെന്ന് ഡി വൈ ചന്ദ്രചൂഡ്
Nov 7, 2022, 17:41 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡെല്‍ഹി: (www.kvartha.com) 37 വര്‍ഷം നീണ്ട നീതിന്യായ വ്യവസ്ഥയ്‌ക്കൊപ്പമുള്ള ഔദ്യോഗിക യാത്ര അവസാനിപ്പിച്ച് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് യു യു ലളിത് പടിയിറങ്ങുന്നു. വിരമിക്കുന്നത് തികഞ്ഞ സംതൃപ്തിയോടെ ആണെന്ന് ചീഫ് ജസ്റ്റിസ് യു യു ലളിത് പറഞ്ഞു. സുപ്രീംകോടതിയിലെ എല്ലാ ജഡ്ജിമാര്‍ക്കും ഭരണഘടനാ ബെഞ്ചിന്റെ ഭാഗമാകാന്‍ തുല്യ അവസരം ലഭിക്കണമെന്നും അതിനാല്‍ ആണ് താന്‍ ചീഫ് ജസ്റ്റിസ് ആയിരുന്നപ്പോള്‍ പരമാവധി ഭരണഘടന ബെഞ്ച് രൂപീകരിച്ചത് എന്നും അദ്ദേഹം യാത്രയയപ്പ് പരിപാടിയില്‍ പറഞ്ഞു.
രാജ്യത്തിന്റെ പരമോന്നത കോടതിയുടെ 49-ാമത് ചീഫ് ജസ്റ്റിസായി ആഗസ്റ്റ് 27ന് ചുമതലയേറ്റ യു യു ലളിത് 74 ദിവസം മാത്രമാണ് ചീഫ് ജസ്റ്റിസ് പദവിയിലിരുന്നത്. യാത്രയയപ്പ് പരിപാടിയില്‍ ചീഫ് ജസ്റ്റിസിന് ഒപ്പം ഡി വൈ ചന്ദ്രചൂഡ്, ബേലാ എം ത്രിവേദി എന്നിവരും പങ്കെടുത്തു. ഒന്നാം നമ്പര്‍ കോടതിയിലാണ് അദ്ദേഹത്തിന്റെ തുടക്കം. ഇപ്പോള്‍ ഒന്നാം നമ്പര്‍ കോടതിയില്‍ വച്ചു തന്നെയാണ് ഔദ്യോഗിക ജീവിതത്തില്‍ നിന്ന് വിട പറയുന്നത്.
ചീഫ് ജസ്റ്റിസ് ലളിത് കോടതിയില്‍ തുടങ്ങി വച്ച പരിഷ്‌കരണങ്ങള്‍ക്ക് തുടര്‍ച്ച ഉണ്ടാകുമെന്ന് നിയുക്ത ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് വ്യക്തമാക്കി.
Keywords: News,National,India,New Delhi,Supreme Court of India,Judge,Judiciary,Top-Headlines,Retirement, On Farewell Day, Supreme Court Lawyers Laud CJI Lalit's Reforms In Case Listing
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

