സ്ത്രീധന പീഡനത്തെ തുടര്‍ന്ന് യുവതി മരിച്ചെന്ന് പരാതി; പോസ്റ്റ് മോർടെത്തിനായി മൃതദേഹം പൊലീസ് ചിതയില്‍ നിന്ന് എടുത്തു

 


ആഗ്ര: (www.kvartha.com 24.01.2022) സ്ത്രീധന പീഡനത്തെ തുടര്‍ന്നാണ് യുവതി മരിച്ചതെന്ന പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് യുവതിയുടെ മൃതദേഹം ചിതയില്‍ നിന്ന് പുറത്തെടുത്ത് പോസ്റ്റ് മോർടെത്തിനയച്ചു. യുവതിയുടെ സഹോദരന്‍ പൊലീസ് ഹെല്‍പ് ലൈനില്‍ പരാതി നല്‍കിയതിന് തൊട്ടുപിന്നാലെയാണ് നടപടിയെടുത്തത്.
                     
സ്ത്രീധന പീഡനത്തെ തുടര്‍ന്ന് യുവതി മരിച്ചെന്ന് പരാതി; പോസ്റ്റ് മോർടെത്തിനായി മൃതദേഹം പൊലീസ് ചിതയില്‍ നിന്ന് എടുത്തു

ഉത്തര്‍പ്രദേശിലെ ആഗ്ര ജില്ലയിലെ ഫത്തേപൂര്‍ സിക്രി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ദുലാര ഗ്രാമത്തില്‍ താമസിക്കുന്ന ഹരേന്ദ്ര (26) യെ 2018 ലാണ് സോണിയ വിവാഹം കഴിച്ചത്. സ്ത്രീധനം നല്‍കിയ തുകയും മറ്റു സമ്മാനങ്ങളിലും ഭര്‍ത്താവും മാതാപിതാക്കളും തൃപ്തരല്ലെന്നും ഇതേ തുടര്‍ന്ന് മര്‍ദിച്ചെന്നും സഹോദരന്‍ പരാതിയില്‍ ആരോപിച്ചു. ഒരിക്കല്‍ അവള്‍ വീടുവിട്ടിറങ്ങാന്‍ നിര്‍ബന്ധിതയായെന്നും സഹോദരന്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

പരാതിയെത്തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി മൃതദേഹം കസ്റ്റഡിയിലെടുക്കുകയായിരുന്നെന്ന് ഫത്തേപൂര്‍ സിക്രി പൊലീസ് സ്റ്റേഷനിലെ സീനിയര്‍ സബ് ഇന്‍സ്പെക്ടര്‍ വിപിന്‍ കുമാറിനെ ഉദ്ധരിച്ച് പിടിഐ റിപോർട് ചെയ്തു.

ഭര്‍ത്താവ്, ഭാര്യാപിതാവ്, അമ്മായിയമ്മ, മറ്റ് കുടുംബാംഗങ്ങള്‍ എന്നിവര്‍ക്കെതിരെ സ്ത്രീധന നിരോധന നിയമപ്രകാരം കേസെടുത്തു. കേസില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും പ്രതികള്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.


Keywords:  News, National, Uttar Pradesh, Top-Headlines, Agra, Complaint, Dead Body, Woman, Police, Family, Custody, On complaint of dowry death, cops retrieve woman’s body from pyre for postmortem.

< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia