Died | സൈലന്റ് അറ്റാക്: പൂജയ്ക്കിടെ ഭക്തന്‍ ഹൃദയാഘാതം മൂലം മരിച്ചു; വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു
Dec 4, 2022, 17:30 IST
ഭോപാല്‍: (www.kvartha.com) പൂജയ്ക്കിടെ ഭക്തന്‍ ഹൃദയാഘാതം മൂലം മരിച്ചു. രാജേഷ് മെഹാനി എന്നയാളാണ് മരിച്ചത്. മധ്യപ്രദേശിലെ കട്നിയിലെ ക്ഷേത്രത്തിലാണ് സംഭവം. ഭക്തന്‍ മരിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.
വിഗ്രഹത്തെ വലം വച്ച ശേഷം ഇയാള്‍ പ്രാര്‍ഥിക്കാന്‍ ഇരുന്നു. എന്നാല്‍ പിന്നീട് എഴുന്നേല്‍ക്കാന്‍ കഴിഞ്ഞില്ല. ഇരുന്നതിന് ശേഷം 15 മിനിറ്റോളം ഇയാള്‍ പ്രതികരിക്കാത്തതിനെ തുടര്‍ന്ന് ക്ഷേത്രത്തിലെ മറ്റ് ഭക്തര്‍ ഇയാളെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല.
സൈലന്റ് അറ്റാകിനെ തുടര്‍ന്നാണ് ഭക്തന്‍ മരിച്ചതെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. മെഹാനി ഒരു മെഡികല്‍ സ്റ്റോര്‍ നടത്തുന്നുണ്ടെന്നും എല്ലാ വ്യാഴാഴ്ചയും ക്ഷേത്രം സന്ദര്‍ശിക്കാറുണ്ടായിരുന്നുവെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
പെട്ടെന്നുള്ള ശ്വാസതടസം, തലകറക്കം, കടുത്ത നെഞ്ചുവേദന, സമ്മര്‍ദം, തുടങ്ങിയ ലക്ഷണങ്ങളാണ് സൈലന്റ് മയോകാര്‍ഡിയല്‍ ഇന്‍ഫ്രാക്ഷന്‍ (എസ്എംഐ) എന്നറിയപ്പെടുന്ന സൈലന്റ് ഹാര്‍ട് അറ്റാകിന്റെ ലക്ഷണമെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ പറഞ്ഞു.
रहस्यमय मौत... कटनी में साईं मंदिर में दर्शन करते समय शख्स की हो गई मौत. गिरते ही हो गई उसकी वहीं पर मौत.#Trending #TrendingNow pic.twitter.com/rOAYx852eU
— Narendra Singh (@NarendraNeer007) December 4, 2022
Keywords: News,National,India,Death,Madhya pradesh,Bhoppal,Video,Social-Media,CCTV, On Camera, Man Sits To Pray At Madhya Pradesh Temple, Dies Of Heart Attack
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.