Killed | മധ്യപ്രദേശില്‍ കര്‍ണിസേനാ നേതാവിനെ മൂവര്‍ സംഘം 'കുത്തിക്കൊലപ്പെടുത്തി'; ഒപ്പമുണ്ടായിരുന്ന സുഹൃത്തിന് ഗുരുതരം
Sep 4, 2022, 20:37 IST
ADVERTISEMENT
ഭോപാല്‍: (www.kvartha.com) മധ്യപ്രദേശില്‍ കര്‍ണിസേനാ നേതാവിനെ ബൈകിലെത്തിയ മൂവര്‍ സംഘം കുത്തിക്കൊലപ്പെടുത്തിയതായി പൊലീസ്. കര്‍ണിസേനയുടെ ഇടാര്‍സിയിലെ സെക്രടറി രോഹിത് സിങ് രജ്പുത്(28) ആണ് കൊല്ലപ്പെട്ടത്.
നഗരസഭാ ഓഫിസിന് മുന്‍വശത്തുവെച്ച് മൂവര്‍സംഘം രോഹിത്തിനെ ആക്രമിക്കുകയായിരുന്നു. ആക്രമണം തടയാന്‍ ശ്രമിച്ച സുഹൃത്ത് സചിന്‍ പട്ടേലിനും കുത്തേറ്റു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു.
പരിക്കേറ്റ ഇരുവരേയും ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും രോഹിത് മരിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു. സചിന്‍ പട്ടേലിന്റെ നിലയും ഗുരുതരമാണ്. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. അക്രമി സംഘവും രോഹിത്തും തമ്മില്‍ നേരത്തേയുണ്ടായിരുന്ന തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്ന് ഇടാര്‍സി പൊലീസ് സ്റ്റേഷന്‍ ഇന്‍ ചാര്‍ജ് ആര്‍ എസ് ചൗഹാന്‍ അറിയിച്ചു.
രോഹിത്തും സുഹൃത്തും പ്രദേശത്തെ ചായക്കടയ്ക്ക് സമീപം നില്‍ക്കുമ്പോള്‍ ബൈകിലെത്തിയ സംഘം ഇവരുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പെടുകയും ഇതിനിടെ സംഘത്തിലുണ്ടായിരുന്ന ഒരാള്‍ കത്തികൊണ്ട് രോഹിത്തിനെ തുടരെത്തുടരെ കുത്തുകയുമായിരുന്നു. പ്രതികളായ രാഹുല്‍ രജ്പുത്, അങ്കിത് ഭട്ട്, ഇഷു മാളവ്യ എന്നിവരെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി.
Keywords: On Camera, Madhya Pradesh Karni Sena Leader Attacked Multiple Times, Dies, Madhya pradesh, News, Killed, Attack, Hospital, Injured, National.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

