Attacked | തിരക്കുള്ള റോഡില്‍ ഒരു സ്ത്രീയെ 4 യുവതികള്‍ ചേര്‍ന്ന് ആക്രമിക്കുന്നതിന്റെ വീഡിയോ പുറത്ത്; ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ചവരില്‍ നിന്നും അക്രമികളില്‍ ഒരാള്‍ മൊബൈല്‍ഫോണ്‍ ബലമായി പിടിച്ചുവാങ്ങി വലിച്ചെറിയുന്നതും കാണാം

 


ഭോപാല്‍: (www.kvartha.com) തിരക്കുള്ള റോഡില്‍ ഒരു സ്ത്രീയെ നാലു യുവതികള്‍ ചേര്‍ന്ന് ആക്രമിക്കുന്നതിന്റെ വീഡിയോ പുറത്ത്. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ വെള്ളിയാഴ്ച രാത്രി ഒരുമണിയോടെയാണ് ക്രൂരമായ സംഭവം നടന്നത്. ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു.

നിലത്തുവീണുകിടക്കുന്ന സ്ത്രീയെ നാലുപേരും ചേര്‍ന്ന് ചവിട്ടുകയും ബെല്‍റ്റുകൊണ്ട് അടിക്കുന്നതുമാണ് ദൃശ്യങ്ങളില്‍ കാണുന്നത്. എന്നാല്‍ എന്തിനാണ് ഇവര്‍ ഇങ്ങനെ മര്‍ദിക്കുന്നത് എന്ന് മാത്രം വ്യക്തമല്ല. സമീപത്തുനിന്നവരില്‍ ഒരാളുടെ കൈയില്‍നിന്ന് യുവതികളിലൊരാള്‍ ബലമായി മൊബൈല്‍ ഫോണ്‍ പിടിച്ചുവാങ്ങി വലിച്ചെറിയുന്നതും കാണാം. ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് കണ്ടാകണം ഇത്തരത്തില്‍ ചെയ്തത്. ഒരു സ്ത്രീയെ തല്ലിച്ചതയ്ക്കുമ്പോള്‍ തടയാതെ അത് നോക്കിനില്‍ക്കുകയാണ് ചുറ്റുമുള്ളവര്‍ ചെയ്യുന്നത്.

Attacked | തിരക്കുള്ള റോഡില്‍ ഒരു സ്ത്രീയെ 4 യുവതികള്‍ ചേര്‍ന്ന് ആക്രമിക്കുന്നതിന്റെ വീഡിയോ പുറത്ത്; ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ചവരില്‍ നിന്നും അക്രമികളില്‍ ഒരാള്‍ മൊബൈല്‍ഫോണ്‍ ബലമായി പിടിച്ചുവാങ്ങി വലിച്ചെറിയുന്നതും കാണാം

ആക്രമണത്തിനിരയായ സ്ത്രീ പൊലീസില്‍ നല്‍കിയ പരാതിയില്‍ കാരണമില്ലാതെയാണ് തന്നെ അവര്‍ തല്ലിയതെന്നാണ് പറഞ്ഞിരിക്കുന്നത്. യുവതികള്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഇവര്‍ മദ്യപിച്ചിരുന്നതായാണ് വിവരം. ധേനു മാര്‍കറ്റില്‍ ഒരു കീടനാശിനിക്കടയിലെ ജീവനക്കാരിയാണ് ആക്രമിക്കപ്പെട്ട സ്ത്രീ.

Keywords: On Camera, 4 Drunk Women Punch, Kick Another Woman's Face In Indore, Madhya pradesh, News, Local News, Attack, Video, Social Media, Police, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia