Police Probe | നടുറോഡില്‍ മുഖാമുഖം കെട്ടിപ്പിടിച്ച് പെണ്‍കുട്ടിയെ ഉമ്മവച്ച് യുവാവിന്റെ സാഹസിക സ്കൂടര്‍ യാത്ര; വീഡിയോ വൈറലായതിന് പിന്നാലെ കേസ്; ഒടുവില്‍ സംഭവിച്ചത്
Jan 19, 2023, 08:01 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ലക്നൗ: (www.kvartha.com) ഇരുചക്ര വാഹനത്തില്‍ മുഖാമുഖം കെട്ടിപ്പിടിച്ചിരുന്ന് പെണ്‍കുട്ടിയെ ഉമ്മവച്ചുകൊണ്ട് യാത്ര ചെയ്ത സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. സ്കൂടര്‍ ഓടിച്ച 23 വയസുകാരനായ വിക്കി ശര്‍മ എന്നയാളാണ് അറസ്റ്റിലായത്. ഉത്തര്‍പ്രദേശിലെ ലക്നൗ നഗരത്തിലാണു വിചിത്ര സംഭവം അരങ്ങേറിയത്. യുവാവിന്റെ കൂടെയുണ്ടായിരുന്ന പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.
കഴിഞ്ഞദിവസം സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുകയും വ്യാപകമായി പങ്കുവയ്ക്കുകയും ചെയ്തു. ഇതോടെ സംഭവം ശ്രദ്ധയില്‍പെട്ട യുപി പൊലീസിനെ കേസെടുക്കാന്‍ പ്രേരിപ്പിക്കുകയും സംഭവത്തില്‍ അന്വേഷണം നടത്തുകയും ചെയ്തു. മോടോര്‍ വാഹനനിയമം ലംഘിച്ചാണ് ഇരുവരും യാത്ര ചെയ്തതെന്നും യുവാവിന്റെ സ്കൂടര്‍ പിടിച്ചെടുത്തതായും പൊലീസ് പറഞ്ഞു.
നഗരത്തിലെ ഹസ്രത്ഗഞ്ച് മേഖലയിലാണ് മറ്റു റോഡ് യാത്രക്കാരുടെ ജീവന് കൂടി അപകടത്തിലാക്കുന്ന രീതിയിലുള്ള സംഭവം നടന്നത്. സ്കൂടര്‍ ഓടിക്കുന്നയാളെ പെണ്‍കുട്ടി കെട്ടിപ്പിടിച്ച് ചുംബിക്കുന്നതാണ് പുറത്ത് വന്ന വീഡിയോയില്‍. മുന്നിലിരുന്ന പെണ്‍കുട്ടി യുവാവിനെ കെട്ടിപ്പിടിച്ച് കാലുകള്‍ രണ്ടും സ്കൂടറിന് മുകളില്‍ കയറ്റി വച്ചിട്ടുണ്ടായിരുന്നു. പിന്നാലെ വീഡിയോയില്‍ കാണുന്ന രണ്ടുപേരും യുവതികളാണെന്ന തരത്തിലും പ്രചാരണമുണ്ടായിരുന്നു.
UP: In Lucknow's busiest area Hazratganj, two youngsters seen on a bike during the Road Safety Week!@Uppolice @uptrafficpolice @lkopolice pic.twitter.com/h5wXrclcg3
— सिया चतुर्वेदी (@Siachaturvedi2) January 18, 2023
Keywords: News,National,India,Lucknow,Uttar Pradesh,Travel,Case,Motor-Vehicle-Department,Scooter,Traffic, On Cam | Youngsters Seen Hugging on Moving Scooty in Lucknow's Hazratganj, UP Police Probe Underway
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

