കളിക്കുന്നതിനിടെ കോണിയുടെ കൈവരിക്കിടയിലൂടെ 12-ാം നിലയില്‍ നിന്ന് താഴേക്ക് വീണു; ഒന്നാം പിറന്നാള്‍ ദിനത്തില്‍ പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


ഗ്രേറ്റര്‍ നോയ്ഡ: (www.kvartha.com 24.08.2021) കളിക്കുന്നതിനിടെ ഫ്‌ലാറ്റില്‍ നിന്ന് താഴേക്ക് വീണ് ഒരു വയസുകാരന് ദാരുണാന്ത്യം. ഗ്രേറ്റര്‍ നോയ്ഡയിലെ കാസ ഗ്രീന്‍സ് 1 ഹൗസിങ് സൊസൈറ്റിയിലാണ് ദാരുണസംഭവം നടന്നത്. സത്യേന്ദ കസാനയുടെ മകന്‍ റിവാന്‍(1) ആണ് മരിച്ചത്. 
Aster mims 04/11/2022

തിങ്കളാഴ്ചയായിരുന്നു ഞെട്ടിപ്പിക്കുന്ന സംഭവം. ഫ്‌ലാറ്റിന്റെ 12-ാം നിലയില്‍ നിന്ന് ഗോവണിക്കിടയിലൂടെ താഴേക്ക് വീണാണ് കുഞ്ഞ് മരിച്ചത്. മകന്‍ റിവാന്റെ ഒന്നാം പിറന്നാള്‍ ആഘോഷമാക്കാനുള്ള തിരക്കിലായിരുന്നു സത്യേന്ദ കസാനയും കുടുംബവും. ചടങ്ങിനായി ക്ഷണിച്ച ബന്ധുക്കളടക്കം വീട്ടിലെത്തിയിരുന്നു. ഇതിനിടെ ബന്ധുക്കള്‍ അറിയാതെ കുഞ്ഞ് ഫ്‌ലാറ്റിന്റെ പുറത്തെത്തുകയായിരുന്നു. ബന്ധുക്കളുടെ തിരക്കിനിടയില്‍ കുഞ്ഞ് പുറത്തിറങ്ങിയത് ആരും കണ്ടുമില്ല.      

കളിക്കുന്നതിനിടെ കോണിയുടെ കൈവരിക്കിടയിലൂടെ 12-ാം നിലയില്‍ നിന്ന് താഴേക്ക് വീണു; ഒന്നാം പിറന്നാള്‍ ദിനത്തില്‍ പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം


ഫ്‌ലാറ്റിന് പുറത്തെ പൊതുസ്ഥലത്ത് വെച്ച് കളിക്കുന്നതിനിടെയാണ് കോണിയുടെ കൈവരിക്കിടയിലൂടെ കുഞ്ഞ് താഴേക്ക് പതിച്ചത്. ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. സംഭവമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി. കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ് മോര്‍ടെത്തിനയച്ചു. 

Keywords:  News, National, India, Uttar Pradesh, Child, Death, Accident, Flat, Police, Case, On birthday, 1-year-old falls to death from Noida high rise 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia