Tunisha's Death | നടി തുനിഷ ശര്‍മ്മയുടെ മരണം: ആത്മഹത്യയ്ക്ക് കാരണം ലൗ ജിഹാദെന്ന ആരോപണവുമായി ബിജെപി എംഎല്‍എ; 'പിന്നില്‍ ഏതൊക്കെ സംഘടനകളാണെന്നും ഗൂഢാലോചന നടത്തിയവര്‍ ആരാണെന്നും പൊലീസ് അന്വേഷിക്കും'

 



മുംബൈ: (www.kvartha.com) കഴിഞ്ഞ ദിവസം മരിച്ച നിലയില്‍ കണ്ടെത്തിയ ടെലിവിഷന്‍ താരം തുനിഷ ശര്‍മ(20)യുടെ മരണത്തില്‍ ലൗ ജിഹാദാണെന്ന സംശയം ആരോപണമായി ഉയര്‍ത്തി ബിജെപി എംഎല്‍എ രാം കദം രംഗത്ത്. ലൗ ജിഹാദാണെങ്കില്‍, അതിന് പിന്നില്‍ ഏതൊക്കെ സംഘടനകളാണെന്നും ഗൂഢാലോചന നടത്തിയവര്‍ ആരാണെന്നും പോലീസ് അന്വേഷിക്കുമെന്ന് രാം കദം പറഞ്ഞു.

'ആത്മഹത്യക്ക് കാരണം എന്തായിരുന്നു? ഇതില്‍ ലൗ ജിഹാദ് ഉണ്ടോ? അതോ മറ്റെന്തെങ്കിലും പ്രശ്‌നമുണ്ടോ? അന്വേഷണത്തില്‍ സത്യം പുറത്തുവരും. പക്ഷേ തുനിഷ ശര്‍മ്മയുടെ കുടുംബത്തിന് നൂറ് ശതമാനം നീതി ലഭിക്കും.'- രാം കദം പറഞ്ഞു.

തുനിഷയുടെ അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ആത്മഹത്യാ പ്രേരണയ്ക്ക് കേസെടുത്ത്, 'അലി ബാബ: ദസ്താന്‍-ഇ-കാബൂള്‍' എന്ന ടിവി ഷോയിലെ സഹനടിയായ ശീസന്‍ മുഹമ്മദ് ഖാനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇരുവരും ഒരു ബന്ധത്തിലായിരുന്നുവെന്നും 15 ദിവസം മുമ്പ് വേര്‍പിരിഞ്ഞുവെന്നും ഇതാണ് തുനിഷയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നുമാണ് പൊലീസ് എഫ്ഐആറില്‍ പറയുന്നത്.

അറസ്റ്റിലായ നടന്‍ ശീസന്‍ മുഹമ്മദ് ഖാനെ മുംബൈയിലെ വസായ് കോടതി നാല് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. കോടതിയില്‍വച്ച് ശീസനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് ശീസന്റെ അഭിഭാഷകന്‍ വാദിച്ചു. മറ്റൊരു സഹനടിയായ പാര്‍ത്ത് സുത്ഷിയെ സംഭവത്തില്‍ ചോദ്യം ചെയ്യാന്‍ പൊലീസ് വിളിച്ചുവരുത്തി. 

'എന്നെ പോലീസ് ചോദ്യം ചെയ്യാന്‍ വിളിച്ചു, പൊതുവായ ചോദ്യങ്ങള്‍ ചോദിച്ചു. എനിക്ക് അവളെക്കുറിച്ച് പ്രതികരിക്കാന്‍ കഴിയില്ല. അവളുടെ ബന്ധങ്ങള്‍ സംബന്ധിച്ച് എനിക്ക് ഒരു ധാരണയുമില്ല, അവര്‍ തമ്മില്‍ ബന്ധമുണ്ടായിരുന്നെങ്കില്‍ അത് അവരുടെ സ്വകാര്യ കാര്യമാണ്' - ചോദ്യം ചെയ്യലിന് ശേഷം പാര്‍ത്ത് സുത്ഷി മാധ്യമങ്ങളോട് പ്രതികരിച്ചു.  

Tunisha's Death | നടി തുനിഷ ശര്‍മ്മയുടെ മരണം: ആത്മഹത്യയ്ക്ക് കാരണം ലൗ ജിഹാദെന്ന ആരോപണവുമായി ബിജെപി എംഎല്‍എ; 'പിന്നില്‍ ഏതൊക്കെ സംഘടനകളാണെന്നും ഗൂഢാലോചന നടത്തിയവര്‍ ആരാണെന്നും പൊലീസ് അന്വേഷിക്കും'


അതേസമയം, പൊലീസ് കേസ് സമഗ്രമായി അന്വേഷിക്കുമെന്നും, എല്ലാ വശങ്ങളും പരിശോധിക്കുമെന്നും, കുറ്റവാളികളെ വെറുതെ വിടില്ലെന്നും തുനിഷ ശര്‍മ്മയുടെ കുടുംബത്തിന് നീതി ലഭിക്കുമെന്നും ബിജെപി എംഎല്‍എ രാം കദം കൂട്ടിച്ചേര്‍ത്തു.

മഹാരാഷ്ട്രയിലെ പാല്‍ഘര്‍ ജില്ലയിലെ വസായില്‍ 'അലി ബാബ: ദസ്താന്‍-ഇ-കാബൂള്‍' എന്ന സീരിയലിന്റെ സെറ്റിലെ മേകപ് മുറിയിലാണ് ശനിയാഴ്ച തുനിഷ ശര്‍മ്മയെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഷൂടിങ്ങിനിടെ ഇടവേളയിലാണ് നടിയെ ശുചിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ചായ ബ്രേകിന് ശേഷം ഏറെ നേരം കഴിഞ്ഞിട്ടും നടി പുറത്തിറങ്ങാത്തതിനെ തുടര്‍ന്ന് വാതില്‍ പൊളിച്ച് തുറക്കേണ്ടി വന്നതായി ഷൂടിംഗ് സെറ്റിലുണ്ടായിരുന്നവര്‍ പൊലീസിനോട് പറഞ്ഞു. 

Keywords:  News,National,India,Mumbai,Police,Love Jihad,Death,Allegation,BJP,MLA, On Actor Tunisha Sharma's Death, BJP MLA's 'Love Jihad' Theory
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia