രഞ്ജിനി ഹരിദാസിന് പിന്‍ഗാമി; കേരളത്തില്‍ തെരുവുനായ്ക്കളെ കൂട്ടത്തോടെ കൊല്ലുന്നതിനെതിരെ തമിഴ് നടന്‍ വിശാല്‍ നിരാഹാര സമരത്തിന്

 


ചെന്നൈ: (www.kvartha.com 24.07.2015) കേരളത്തില്‍ തെരുവുനായ്ക്കളെ കൂട്ടമായി കൊല്ലുന്നതിനെതിരെ തമിഴ് നടന്‍ വിശാല്‍ നിരാഹാര സമരത്തിനൊരുങ്ങുന്നു. ജൂലൈ 25ന് ചെന്നൈ വള്ളുവര്‍ക്കോട്ടത്ത് പീപ്പിള്‍ ഫോര്‍ കാറ്റില്‍ ഇന്ത്യ എന്ന സംഘടനയാണ് നിരാഹാര സമരം സംഘടിപ്പിക്കുന്നത്.

വിശാലിനൊപ്പം തമിഴ് നടന്‍ സിബിരാജും നിരാഹാര സമരത്തില്‍ പങ്കാളിയാകുമെന്ന് സംഘടനയുടെ ഫേസ്ബുക്ക് പേജില്‍ അറിയിച്ചിട്ടുണ്ട്. ഇതാണ് കേരളത്തില്‍ തെരുവുനായ്ക്കളെ കൊല്ലുന്നതിന് എതിരായ ഫേസ്ബുക്ക് പേജ്: www.facebook.com/Peopleforcattleinindia

നായസ്‌നേഹി എന്ന നിലയിലാണ് താന്‍ സമരത്തില്‍ പങ്കെടുക്കുന്നതെന്ന് വിശാല്‍ പറഞ്ഞു. തെരുവുനായകള്‍ക്കെതിരെ നടത്തുന്ന ക്രൂരതയ്‌ക്കെതിരെ താന്‍ ശബ്ദമുയര്‍ത്തും. മനുഷ്യരെ പോലെ തന്നെ നായക്കും ജീവിക്കാന്‍ അവകാശമുണ്ട്. അതിനെ കൊല്ലാന്‍ ആര്‍ക്കും അവകാശമില്ല,. മൃഗങ്ങള്‍ക്കെതിരെയുള്ള ക്രൂരത അവസാനിപ്പിക്കുക, കേരളത്തില്‍ നായ്ക്കളെ കൊല്ലുന്നത് അവസാനിപ്പിക്കുക എന്നിവയാണ് നിരാഹാര സമരത്തിലെ മുദ്രാവാക്യങ്ങളെന്നും വിശാല്‍ പറഞ്ഞു.
കേരളത്തില്‍ ചാനല്‍ അവതാരികയും നടിയുമായ രഞ്ജിനി ഹരിദാസിനെപ്പോലെത്തന്നെ നായകളോട് സ്‌നേഹം കാണിക്കുന്ന നടനാണ് വിശാല്‍. നേരത്തെ തെരുവു നായ്ക്കളെ കൊല്ലുന്നതിനെതിരെ പ്രതിഷേധവുമായി രഞ്ജി രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ വിശാലം. 

തന്റെ വളര്‍ത്തു നായ ആഗസ്റ്റ് തനിക്ക് മകനെപ്പോലെയാണെന്നും  വിശാല്‍ പറഞ്ഞു. മകനു തുല്യമായ പരിഗണന നല്‍കിയാണ് താന്‍ ആഗസ്റ്റിനെ വളര്‍ത്തുന്നതെന്നും വിശാല്‍ വ്യക്തമാക്കി. 
രഞ്ജിനി ഹരിദാസിന് പിന്‍ഗാമി; കേരളത്തില്‍ തെരുവുനായ്ക്കളെ കൂട്ടത്തോടെ കൊല്ലുന്നതിനെതിരെ തമിഴ് നടന്‍ വിശാല്‍ നിരാഹാര സമരത്തിന്

Also Read:
കുപ്രസിദ്ധ വാഹന മോഷ്ടാവ് ഷാനു അറസ്റ്റില്‍

Keywords:  OMG! Actor Vishal's Hunger Strike Against Kerala Government In Support Of Street Dogs, Chennai, Facebook, Poster, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia