Found Dead | 'വിവാഹത്തിന് ബന്ധുക്കള്‍ തടസം നിന്നു; ഒരുമിച്ചുജീവിക്കാന്‍ 87കാരിയെ കൊലപ്പെടുത്തിയശേഷം മരിച്ചത് കാമുകിയാണെന്ന് വരുത്തി തീര്‍ത്ത് വിദേശത്തേക്ക് കടക്കാന്‍ ശ്രമം'; കമിതാക്കളെ കയ്യോടെ പൊക്കി പൊലീസ്

 


ADVERTISEMENT

അഹ് മദാബാദ്: (KVARTHA) വിവാഹത്തിന് ബന്ധുക്കള്‍ തടസം നിന്നതോടെ ഒരുമിച്ചുജീവിക്കാന്‍ 87കാരിയെ കൊലപ്പെടുത്തിയശേഷം മരിച്ചത് കാമുകിയാണെന്ന് വരുത്തി തീര്‍ത്ത് വിദേശത്തേക്ക് കടക്കാന്‍ ശ്രമിച്ചെന്ന സംഭവത്തില്‍ കമിതാക്കളെ കയ്യോടെ പൊക്കി പൊലീസ്.

ഗുജറാതിലെ കച് ജില്ലയിലെ ബചൗ പട്ടണത്തിലാണ് മന:സാക്ഷിയെ ഞെട്ടിക്കുന്ന സംഭവം റിപോര്‍ട് ചെയ്തത്. 87കാരിയായ ജെതി ഗാലയുടെ മരണത്തില്‍ 21 കാരനായ രാജുവിനെയും 22 കാരിയായ രാധികയെയുമാണ് പൊലീസ് പിടികൂടിയത്. ഇരുവരും അകന്ന ബന്ധുക്കളാണെന്ന് പൊലീസ് പറയുന്നു.

Found Dead | 'വിവാഹത്തിന് ബന്ധുക്കള്‍ തടസം നിന്നു; ഒരുമിച്ചുജീവിക്കാന്‍ 87കാരിയെ കൊലപ്പെടുത്തിയശേഷം മരിച്ചത് കാമുകിയാണെന്ന് വരുത്തി തീര്‍ത്ത് വിദേശത്തേക്ക് കടക്കാന്‍ ശ്രമം';  കമിതാക്കളെ കയ്യോടെ പൊക്കി പൊലീസ്

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:

മരിച്ചത് കാമുകിയാണ് എന്ന് വരുത്തിതീര്‍ത്ത്, കാമുകിക്കൊപ്പം വിദേശത്തേക്ക് ഒളിച്ചോടുന്നതിന് വേണ്ടിയാണ് 87കാരിയെ യുവാവ് കൊലപ്പെടുത്തിയത്. 22കാരിയായ കാമുകിക്ക് സമാനമായ പൊക്കവും ഭാരവുമുള്ള സ്ത്രീയെ കണ്ടെത്താനുള്ള തിരച്ചില്‍ എത്തിയത് ഒടുവില്‍ 87കാരിയിലേക്കാണ്. പിന്നെ ഒന്നും ആലോചിക്കാതെ വയോധികയെ കൊലപ്പെടുത്തുകയും ചെയ്തു.

കൃത്യത്തിനുശേഷം ഞായറാഴ്ച വിദേശത്തേക്ക് രക്ഷപ്പെടാനിരിക്കേയാണ് കമിതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തത്. അകന്ന ബന്ധുക്കളായ ഇവരുടെ ബന്ധത്തിന് ബന്ധുക്കള്‍ എതിരായിരുന്നു. ഇതോടെ ഒരുമിച്ച് ജീവിക്കാനാണ് ഇരുവരും ക്രൂരകൃത്യം ചെയ്യാന്‍ പദ്ധതിയിട്ടത്. വിദേശത്തേക്ക് കടക്കുന്നതിന് മുന്‍പ് രാധിക കൊല്ലപ്പെട്ടുവെന്ന് വരുത്തിതീര്‍ക്കാനാണ് ഇരുവരും ശ്രമിച്ചത്.

ചോദ്യം ചെയ്യലില്‍ 87കാരിയെ കഴുത്തുഞെരിച്ചാണ് കൊലപ്പെടുത്തിയതെന്ന് പ്രതികള്‍ കുറ്റസമ്മതം നടത്തി. തുടര്‍ന്ന് മൃതദേഹം ട്രോളി ബാഗിലാക്കി രാജുവിന്റെ അച്ഛന്റെ കടയില്‍ ഒളിപ്പിച്ചുവെന്നും ഇരുവരും മൊഴി നല്‍കി. മൃതദേഹം കത്തിച്ച് കളഞ്ഞ ശേഷം രാധികയെ ആരോ കൊലപ്പെടുത്തിയെന്ന് വരുത്തി തീര്‍ക്കാനായിരുന്നു ഇവര്‍ പദ്ധതിയിട്ടിരുന്നത്. 

ഗാലയ്ക്ക് രാധികയുടെ പൊക്കമാണ് ഉള്ളത്. കൂടാതെ ഇരുവര്‍ക്കും ഏകദേശം ഒരേ ഭാരവുമാണ്. ഇതാണ് കൊലപ്പെടുത്താന്‍ ജെതി ഗാലയെ തിരഞ്ഞെടുക്കാനുള്ള കാരണം. കൂടാതെ ജെതി ഗാല തനിച്ചാണ് താമസിച്ചിരുന്നത്. മക്കള്‍ രണ്ടുപേരും മുംബൈയിലാണ്. അതിനാല്‍ കൊലപ്പെടുത്തിയാലും വലിയ സംശയങ്ങള്‍ ഉണ്ടാവില്ലെന്നും ഇരുവരും കരുതി.

എന്നാല്‍ ഗാലയെ കാണാനില്ലെന്ന് കാട്ടി അയല്‍വാസികള്‍ പരാതിയുമായി പൊലീസിനെ സമീപിച്ചതാണ് കേസില്‍ നിര്‍ണായകമായത്. തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ നടത്തിയ അന്വേഷണമാണ് പ്രതികളിലേക്ക് എത്തിയത്. അന്വേഷണത്തില്‍ രാജുവിന്റെ അച്ഛന്റെ കടയില്‍ നിന്ന് രക്തത്തുള്ളികള്‍ പുറത്തേയ്ക്ക് വരുന്നത് കണ്ടു. 
Aster_MIMS

തുടര്‍ന്ന് കടയുടെ താക്കോല്‍ ചോദിച്ചപ്പോള്‍ മകന്റെ കയ്യിലാണെന്ന് അച്ഛന്‍ പറഞ്ഞു. മകന്റെ കയ്യില്‍ നിന്നും താക്കല്‍ വാങ്ങി തുറന്ന് അകത്തുകയറി നടത്തിയ പരിശോധനയില്‍ ഗാലയുടെ ശരീരഭാഗങ്ങള്‍ ട്രോളി ബാഗില്‍ നിന്ന് കണ്ടെത്തുകയായിരുന്നു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Keywords:  Old Woman Found Dead ; 2 in Police Custody, Gujrat, News, Crime, Criminal Case, Dead Body, Police, Arrested, Court, Remanded, National.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Pre
Web Desk Pre

154168 Articles

Tags

Share this story

wellfitindia