Found Dead | 'സ്വത്ത് തര്‍ക്കവുമായി ബന്ധപ്പെട്ട വാക്കേറ്റത്തിനിടെ പിതാവിനെ മകന്‍ കുത്തിക്കൊലപ്പെടുത്തി'
Oct 8, 2023, 19:28 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
മംഗളൂരു: (KVARTHA) സ്വത്ത് തര്‍ക്കവുമായി ബന്ധപ്പെട്ട വാക്കേറ്റത്തിനിടെ പിതാവിനെ മകന്‍ കുത്തിക്കൊലപ്പെടുത്തിയെന്ന് പൊലീസ്. ഉഡുപ്പി ജില്ലയിലെ ബ്രഹ്‌മാവര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. പെജമംഗൂര്‍ ഗ്രാമത്തില്‍ മൊഗവീര പേട്ടയിലെ സധു മറകള(65) യാണ് കൊല്ലപ്പെട്ടത്.
സംഭവവുമായി ബന്ധപ്പെട്ട് മകന്‍ അനന്തക്കെതിരെ പൊലീസ് കേസെടുത്തു. സ്വത്ത് തര്‍ക്കവുമായി ബന്ധപ്പെട്ട വാക്കേറ്റമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് ബ്രഹ്‌മാവര്‍ പൊലീസ് സര്‍കിള്‍ ഇന്‍സ്‌പെക്ടര്‍ പിഎം ദിവാകര്‍ പറഞ്ഞു. ആക്രമണത്തില്‍ ശരീരത്തിന്റെ പല ഭാഗങ്ങളിലും കുത്തേറ്റ് രക്തം വാര്‍ന്നാണ് വയോധികന്റെ മരണം സംഭവിച്ചത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
Keywords: Old Man Found Dead in House, Mangalore, News, Police, Case, Dead Body, Clash, Crime, Criminal Case, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

