E-Scooter Offer | സന്തോഷവാർത്ത! ഈ ഇലക്ട്രിക് സ്‌കൂട്ടറുകൾക്ക് 18,000 രൂപ വരെ കുറച്ചു; ഇളവ് ചുരുങ്ങിയ ദിവസങ്ങൾ മാത്രം; പുതുക്കിയ വിലയടക്കമുള്ള വിവരങ്ങൾ അറിയാം

 


ന്യൂഡെൽഹി: (KVARTHA) രാജ്യത്ത് ഇലക്ട്രിക് സ്‌കൂട്ടറുകളുടെ വിൽപന അതിവേഗം വർധിച്ചിരിക്കുകയാണ്. സ്കൂട്ടറുകളുടെ വില തുടർച്ചയായി കുറയുന്നതും ഇതിന് കാരണമാണ്. ഇതിനിടെ ഇലക്ട്രിക് സ്കൂട്ടർ നിർമാണ കമ്പനിയായ ഒകയ ഇവി അതിൻ്റെ എല്ലാ ഇലക്ട്രിക് വാഹന മോഡലുകളുടെയും വില ഗണ്യമായി കുറച്ചു.

E-Scooter Offer | സന്തോഷവാർത്ത! ഈ ഇലക്ട്രിക് സ്‌കൂട്ടറുകൾക്ക് 18,000 രൂപ വരെ കുറച്ചു; ഇളവ് ചുരുങ്ങിയ ദിവസങ്ങൾ മാത്രം; പുതുക്കിയ വിലയടക്കമുള്ള വിവരങ്ങൾ അറിയാം

കമ്പനി നൽകുന്ന വിവരം അനുസരിച്ച് എല്ലാ ഇലക്ട്രിക് സ്കൂട്ടറുകൾക്കും 18,000 രൂപ വരെ വില കുറച്ചിട്ടുണ്ട്. 2024 ഫെബ്രുവരി 29 വരെ ഉപഭോക്താക്കൾക്ക് ഇതിൻ്റെ ആനുകൂല്യങ്ങൾ ലഭിക്കും. ഒകയയുടെ ഇലക്ട്രിക് സ്കൂട്ടർ മോഡലുകൾക്ക് ഇപ്പോൾ 74,899 രൂപ മുതലാണ് വില ആരംഭിക്കുന്നത്. ഫാസ്റ്റ് എഫ്4 മോഡൽ ഇപ്പോൾ 1,19,990 രൂപയ്ക്ക് ലഭ്യമാണ്. ഒറ്റ ചാർജിൽ 140 മുതൽ 160 കിലോമീറ്റർ വരെ ഈ സ്കൂട്ടറിന് സഞ്ചരിക്കാനാവുമെന്ന് കമ്പനി പറയുന്നു.

ഫെബ്രുവരി 29 വരെയുള്ള ഇളവുകൾ ഇങ്ങനെ:

* ഫാസ്റ്റ് എഫ്4: 1,19,990 (എക്സ്-ഷോറൂം), മുമ്പത്തെ വില - 1,37,990
* ഫാസ്റ്റ് എഫ്3: 1,09,990 (എക്സ്-ഷോറൂം), മുമ്പ് - 1,24,990.
* മോട്ടോ ഫാസ്റ്റ്: 1,28,999 (എക്‌സ്-ഷോറൂം), മുമ്പ് - 1,41,999

ഇന്ത്യൻ കാലാവസ്ഥയ്ക്ക് സുരക്ഷിതമായ സാങ്കേതികവിദ്യയായി കണക്കാക്കപ്പെടുന്ന ലിഥിയം അയൺ ഫോസ്ഫേറ്റ് (LFP) ബാറ്ററികളാണ് ഒകയ ഇവികളിൽ സജ്ജീകരിച്ചിരിക്കുന്നത്. ചില ഇലക്ട്രിക് സ്കൂട്ടർ കമ്പനികൾ മാത്രമാണ് എൽഎഫ്പി സാങ്കേതികവിദ്യ ഉപയോഗിക്കുന്നത്, ഇത് എൻഎംസി ബാറ്ററികളേക്കാൾ കൂടുതൽ ആയുസ് നൽകുമെന്നാണ് പറയുന്നത്.

Keywords: News, National, New Delhi, EV, Automobile, Vehicle, Lifestyle, E-Scooter, Price, Discount, Okaya EV cuts prices of its entire range with discounts up to INR 18,000 till month-end.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia