Oil leaks | പൈപ് പൊട്ടി പെട്രോള്‍ ചോര്‍ന്നു, കയ്യില്‍ കിട്ടിയ പാത്രങ്ങളില്‍ ശേഖരിച്ച് പ്രദേശവാസികള്‍, വീഡിയോ വൈറല്‍
Jan 10, 2023, 18:15 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കഖാരിയ: (www.kvartha.com) ബിഹാറില്‍ ഇന്‍ഡ്യന്‍ ഓയില്‍ കോര്‍പറേഷന്റെ പെട്രോള്‍ കൊണ്ടുപോകുന്ന പൈപ് പൊട്ടി ഇന്ധനം ഒഴുകി. ഇതോടെ പ്രദേശവാസികള്‍ക്ക് കോളടിച്ചു. വയലിലേക്ക് ഒഴുകിയ പെട്രോള്‍ ശേഖരിക്കാന്‍ കയ്യില്‍ കിട്ടിയ പാത്രങ്ങളുമായി ദൂരെ സ്ഥലത്തുനിന്നുപോലും ആളുകള്‍ കുതിച്ചെത്തി. ഒടുവില്‍ പൊലീസെത്തിയാണ് ഇവരെ സ്ഥലത്തുനിന്നും ഒഴിപ്പിച്ചത്.
അസമിലേക്ക് ഇന്ധനം കൊണ്ടുപോയിരുന്ന പൈപ് ലൈനിലാണ് ചോര്ചയുണ്ടായത്. ബകിയ ഗ്രാമത്തിലെ ചോളപ്പാടത്തേക്കാണു പെട്രോള്‍ ഒഴുകിയത്. ഇതോടെ സ്ഥലത്ത് പൊലീസ് വിലക്കേര്‍പ്പെടുത്തി. തീപ്പെട്ടി ഉരയ്ക്കുന്നതുള്പ്പെടെ തീപിടിക്കാന്‍ സാധ്യതയുള്ള എല്ലാ പ്രവര്‍ത്തനങ്ങളും നിരോധിച്ചു.
അസമിലേക്ക് ഇന്ധനം കൊണ്ടുപോയിരുന്ന പൈപ് ലൈനിലാണ് ചോര്ചയുണ്ടായത്. ബകിയ ഗ്രാമത്തിലെ ചോളപ്പാടത്തേക്കാണു പെട്രോള്‍ ഒഴുകിയത്. ഇതോടെ സ്ഥലത്ത് പൊലീസ് വിലക്കേര്‍പ്പെടുത്തി. തീപ്പെട്ടി ഉരയ്ക്കുന്നതുള്പ്പെടെ തീപിടിക്കാന്‍ സാധ്യതയുള്ള എല്ലാ പ്രവര്‍ത്തനങ്ങളും നിരോധിച്ചു.
ബരൗണി ഓയില്‍ റിഫൈനറിയില്‍ നിന്നുള്ള പൈപ് ഭൂമിക്കടിയില്‍ കൂടിയാണ് സ്ഥാപിച്ചിരുന്നത്. പൈപിലെ പൊട്ടല്‍ പരിഹരിക്കാന്‍ ഇന്‍ഡ്യന്‍ ഓയില്‍ കോര്പറേഷന് അധികൃതര്‍ ആവശ്യമായ നടപടികള്‍ തുടങ്ങി.
Keywords: Oil leaks from pipeline in Bihar; locals loot until cops arrive, Bihar, News, Petrol, Natives, Police, Video, National.खगड़िया में Oil India की पाइपलाईन में हुआ रिसाव तो गैलन, लोटा, बाल्टी जैसे बर्तन लेकर तेल लूटने पहुंच गए ग्रामीण। इस मामले पर बात करते हुए Oil India के SE हिमांशु सिंह ने कहा: इस मामले में FIR दर्ज होगी।#Khagaria #Bihar #OilIndia pic.twitter.com/ICCdeS7a2S
— Bihar Tak (@BiharTakChannel) January 10, 2023
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

