പ്രതിപക്ഷ നേതാക്കളുടെ ഫോണുകൾ നിരീക്ഷിക്കുന്നുവെന്ന ആരോപണം തുടരുന്നു; മക്കളുടെ ഇൻസ്റ്റഗ്രാം അകൗണ്ടുകൾ സർകാർ ഹാക് ചെയ്‌തെന്ന കോൺഗ്രസ് ജനറൽ സെക്രടറി പ്രിയങ്ക ഗാന്ധിയുടെ ആരോപണങ്ങൾക്ക് മറുപടിയുമായി അധികൃതർ

 


ന്യൂഡെൽഹി: (www.kvartha.com 23.12.2021) തന്റെ മക്കളുടെ ഇൻസ്റ്റഗ്രാം അകൗണ്ടുകൾ സർകാർ ഹാക് ചെയ്‌തെന്ന കോൺഗ്രസ് ജനറൽ സെക്രടറി പ്രിയങ്ക ഗാന്ധിയുടെ ആരോപണങ്ങൾക്ക് മറുപടിയുമായി അധികൃതർ. ഇൻഡ്യൻ കംപ്യൂടെർ എമർജെൻസി റെസ്‌പോൻസ് ടീമിന്റെ (സിഇആർടി-ഇൻ) പ്രാഥമിക അന്വേഷണത്തിൽ അകൗണ്ടുകൾ ഹാക് ചെയ്തിട്ടില്ലെന്ന് കണ്ടെത്തിയതായി അധികൃതരെ ഉദ്ധരിച്ച് എന്‍ ഡി ടി വി റിപോർട് ചെയ്തു.

പ്രതിപക്ഷ നേതാക്കളുടെ ഫോണുകൾ നിരീക്ഷിക്കുന്നുവെന്ന ആരോപണം തുടരുന്നു; മക്കളുടെ ഇൻസ്റ്റഗ്രാം അകൗണ്ടുകൾ സർകാർ ഹാക് ചെയ്‌തെന്ന കോൺഗ്രസ് ജനറൽ സെക്രടറി പ്രിയങ്ക ഗാന്ധിയുടെ ആരോപണങ്ങൾക്ക് മറുപടിയുമായി അധികൃതർ

തന്റെ മക്കളായ 18 കാരിയായ മിരായ വദ്രയുടെയും 20 കാരനായ റൈഹാൻ വദ്രയുടെയും ഇൻസ്റ്റഗ്രാം അകൗണ്ടുകൾ ഹാക് ചെയ്തെന്നായിരുന്നു പ്രിയങ്കയുടെ ആരോപണം. തന്റെ തന്റെ ഫോൺ കോളുകൾ സർകാർ നിരീക്ഷിക്കുന്നുവെന്ന് സമാജ്‌വാദി പാർടി അധ്യക്ഷൻ അഖിലേഷ് യാദവ് ആരോപിച്ചതിന് ദിവസങ്ങൾക്ക് ശേഷമായിരുന്നു പ്രിയങ്കയുടെയും പ്രതികരണം.

'ഫോൺ നിരീക്ഷണം പോട്ടെ, എന്റെ മക്കളുടെ ഇൻസ്റ്റഗ്രാം അകൗണ്ടുകൾ പോലും അവർ ഹാക് ചെയ്യുന്നു. അവർക്ക് വേറെ പണിയൊന്നുമില്ലേ?' - രാഷ്ട്രീയ എതിരാളികൾക്കെതിരെ കേന്ദ്ര ഏജെൻസികൾ നടത്തിയ റെയ്ഡുകളെക്കുറിച്ചും അനധികൃത ഫോൺ നിരീക്ഷണം സംബന്ധിച്ച ആരോപണങ്ങളെക്കുറിച്ചും ഉള്ള ചോദ്യത്തിന് മറുപടിയായി പ്രിയങ്ക പറഞ്ഞു.

പ്രിയങ്ക ഔദ്യോഗികമായി പരാതി നൽകിയിട്ടില്ല. എന്നാൽ ഇക്കാര്യം സർകാരിന്റെ ശ്രദ്ധയിൽപ്പെട്ടതായും സ്വന്തം നിലയിൽ അന്വേഷണം നടത്താൻ തീരുമാനിച്ചതായും വൃത്തങ്ങൾ അറിയിച്ചു. ഹാകർമാരെ കണ്ടെത്താനും സൈബർ ആക്രമണങ്ങൾ തടയാനും കഴിയുന്ന വിപുലമായ സംവിധാനമുള്ള സിഇആർടി-ഇനിനെ ഇലക്ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയം ഇക്കാര്യം അറിയിച്ചിരുന്നുവെന്നാണ് അധികൃതർ പറയുന്നത്.

പെഗാസസ് പ്രശ്നം ഉയർന്നത് മുതൽ നിയമവിരുദ്ധമായ ഫോൺ നിരീക്ഷണം സംബന്ധിച്ച ആരോപണങ്ങൾ വർധിച്ചിരുന്നു. സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന് പ്രിയങ്ക ഗാന്ധിയും മറ്റ് പ്രതിപക്ഷ നേതാക്കളും ആവശ്യപ്പെട്ടിരുന്നു. നിരവധി പ്രതിപക്ഷ നേതാക്കൾ, രണ്ട് കേന്ദ്രമന്ത്രിമാർ, വ്യവസായി അനിൽ അംബാനി, മുൻ സിബിഐ മേധാവി, 40 മാധ്യമപ്രവർത്തകർ എന്നിവരും ഫോൺ നിരീക്ഷിക്കപ്പെട്ടവരുടെ പട്ടികയിലുണ്ടെന്ന് പറയുന്നു. എന്നാൽ എല്ലാ ഫോണുകളും ഹാക് ചെയ്യപ്പെട്ടതായി അധികൃതർ സ്ഥിരീകരിച്ചിട്ടില്ല.

Keywords: National, News, Newdelhi, Priyanka Gandhi, Instagram, Complaint, Mobile Phone, Hack, Officials says that Priyanka Gandhi's children's Instagram accounts not hacked.

  < !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia