Found Dead | കാണാതായ വനിതാ ക്രികറ്റ് താരം വനത്തില്‍ മരിച്ച നിലയില്‍; കൊലപാതകമെന്ന ആരോപണവുമായി കുടുംബം; 'മൃതദേഹത്തില്‍ പരുക്കേറ്റതിന്റെ പാടുകള്‍'

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT



ഭുവനേശ്വര്‍: (www.kvartha.com) ഒഡിഷയില്‍ വനിതാ ക്രികറ്റ് താരത്തെ വനത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ജനുവരി 11 മുതല്‍ കാണാതായ രാജശ്രീ സ്വെയ്ന്‍(26)ന്റെ മൃതദേഹമാണ് വെള്ളിയാഴ്ച കട്ടക്ക് നഗരത്തിനു സമീപത്തെ വനത്തില്‍വച്ച് കണ്ടെത്തിയതെന്ന് പൊലീസ് അറിയിച്ചു. അതഗറിലെ ഗുരുദിജാഗിയ വനത്തില്‍ ഒരു മരത്തില്‍ തൂങ്ങിയ നിലയിലാണു മൃതദേഹം കണ്ടെത്തിയത്.
Aster mims 04/11/2022

പുതുച്ചേരിയില്‍ നടക്കുന്ന ദേശീയ ക്രികറ്റ് ടൂര്‍ണമെന്റിന്റെ തയാറെടുപ്പുകള്‍ക്കായി ഒഡിഷ ക്രികറ്റ് അസോസിയേഷന്‍ സംഘടിപ്പിച്ച പരിശീലന കാംപില്‍ രാജശ്രീ പങ്കെടുത്തതായി കുടുംബം പറഞ്ഞു. 25 വനിതാ താരങ്ങള്‍ ബജ്‌രകബടി പ്രദേശത്തെ ഹോടെലിലാണു താമസിച്ചിരുന്നത്. 

Found Dead | കാണാതായ വനിതാ ക്രികറ്റ് താരം വനത്തില്‍ മരിച്ച നിലയില്‍; കൊലപാതകമെന്ന ആരോപണവുമായി കുടുംബം; 'മൃതദേഹത്തില്‍ പരുക്കേറ്റതിന്റെ പാടുകള്‍'


ജനുവരി 10 ന് ഒഡിഷ വനിതാ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ രാജശ്രീ സ്വെയ്‌ന് ടീമില്‍ ഇടം ലഭിച്ചിരുന്നില്ലെന്നും പിതാവിനെ കാണുന്നതിനായി പുരിയിലേക്ക് പോകുന്നെന്ന് രാജശ്രീ പരിശീലകനെ അറിയിച്ചിരുന്നതായും പൊലീസ് പറഞ്ഞു. രാജശ്രീയെ കാണാതായതിനെ തുടര്‍ന്ന് പരിശീലകന്‍ വ്യാഴാഴ്ച മംഗളാബാഗ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. 

എന്നാല്‍ കാണാതായതിനു പിന്നാലെ പെണ്‍കുട്ടിയുടെ സ്‌കൂടര്‍ വനത്തിനു സമീപം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. രാജശ്രീയുടെ മരണം കൊലപാതകമാണെന്നാണ് യുവതിയുടെ കുടുംബം ആരോപിക്കുന്നത്. മൃതദേഹത്തില്‍ പരുക്കേറ്റതിന്റെ പാടുകളുണ്ടെന്നും കണ്ണിലും പരുക്കുണ്ടെന്നും കുടുംബം പ്രതികരിച്ചു. 

Keywords:  News,National,India,odisha,Death,Found Dead,Allegation,Police,Case,injury,Local-News, Odisha woman cricketer found dead, family alleges foul play
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia