'ഒഡീഷ ട്രെയിന്‍ അപകടം ഞെട്ടിച്ചു; ആവശ്യമുള്ളവര്‍ക്ക് രക്തം എത്തിച്ചുനല്‍കാന്‍ ആരാധകരോട് അഭ്യര്‍ഥിച്ച്' നടന്‍ ചിരഞ്ജീവി; ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് അനുശോചനമറിയിച്ച് നടന്‍ ജൂനിയര്‍ എന്‍ ടി ആറും
Jun 3, 2023, 16:21 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ഹൈദരാബാദ്: (www.kvartha.com) ഒഡിഷയില്‍ കഴിഞ്ഞദിവസം രാത്രിയുണ്ടായ ട്രെയിന്‍ അപകടത്തിന്റെ നടുക്കത്തിലാണ് രാജ്യം. അപകടത്തില്‍ നൂറുകണക്കിനാളുകള്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
തീവണ്ടി അപകടത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് അനുശോചനമറിയിച്ച് നടന്‍ ജൂനിയര്‍ എന്‍ ടി ആറും രംഗത്തെത്തിയിട്ടുണ്ട്. 'തന്റെ മനസ് അപകടത്തില്‍പ്പെട്ടവരുടെ പ്രിയപ്പെട്ടവര്‍ക്കൊപ്പമാണ്. ഈ പ്രയാസകരമായ സമയത്തെ അതിജീവിക്കാനുള്ള ശക്തിയും ധൈര്യവും അവര്‍ക്കുണ്ടാകട്ടെ'- എന്ന് നടന്‍ ട്വീറ്റ് ചെയ്തു.
വെള്ളിയാഴ്ച വൈകിട്ട് ഏഴ് മണിയോടെയാണ് രാജ്യത്തെ നടുക്കിയ അപകടം ഉണ്ടായത്. യശ്വന്ത്പുരില്‍ നിന്നും ഹൗറയിലേക്ക് പോവുകയായിരുന്ന സൂപര്‍ ഫാസ്റ്റ് എക്‌സ്പ്രസ്, ഷാലിമാര്‍-ചെന്നൈ കോറമണ്ഡല്‍ എക്‌സ്പ്രസ്, ഗുഡ്സ് ട്രെയിന്‍ എന്നിവയാണ് അപകടത്തില്‍പ്പെട്ടത്.
Keywords: Odisha Train Tragedy: Chiranjeevi, Jr NTR Express Grief, Hyderabad, News, Train Tragedy, Death, Injury, Hospital, Treatment, Blood, Actor Chiranjeevi, Jr NTR, National.
ഈ സാഹചര്യത്തില്‍ ചികിത്സയില്‍ കഴിയുന്നവര്‍ക്ക് രക്തം എത്തിച്ചുനല്‍കാന്‍ ജനങ്ങളോട് അഭ്യര്‍ഥിച്ച് രംഗത്തെത്തിയിരിക്കയാണ് നടന്‍ ചിരഞ്ജീവി. ട്വിറ്ററിലൂടെ താരത്തിന്റെ അഭ്യര്‍ഥന. ട്രെയിന്‍ അപകടം ഞെട്ടിച്ചുവെന്നും താരം ട്വീറ്റ് ചെയ്തു.
താരത്തിന്റെ ട്വീറ്റ്:
ഒഡിഷയിലുണ്ടായ തീവണ്ടി അപകടം ആകെ ഞെട്ടിച്ചിട്ടുണ്ട്. അപകടത്തില്‍ മരിച്ചവരുടെ ദുഃഖത്തില്‍ പങ്കുചേരുന്നു. ഈ അവസരത്തില്‍ ജീവന്‍ രക്ഷിക്കാന്‍ രക്ത യൂനിറ്റുകളുടെ അടിയന്തിര ആവശ്യമുണ്ടെന്നാണ് ഞാന്‍ മനസിലാക്കുന്നത്. രക്തം ദാനം ചെയ്യുന്നതിന് സാധ്യമായ എല്ലാ സഹായവും നല്‍കാന്‍ എല്ലാ ആരാധകരോടും സമീപ പ്രദേശങ്ങളിലെ സുമനസുകളോടും അഭ്യര്‍ഥിക്കുന്നു - എന്ന് ചിരഞ്ജീവി ട്വീറ്റ് ചെയ്തു.
താരത്തിന്റെ ട്വീറ്റ്:
ഒഡിഷയിലുണ്ടായ തീവണ്ടി അപകടം ആകെ ഞെട്ടിച്ചിട്ടുണ്ട്. അപകടത്തില്‍ മരിച്ചവരുടെ ദുഃഖത്തില്‍ പങ്കുചേരുന്നു. ഈ അവസരത്തില്‍ ജീവന്‍ രക്ഷിക്കാന്‍ രക്ത യൂനിറ്റുകളുടെ അടിയന്തിര ആവശ്യമുണ്ടെന്നാണ് ഞാന്‍ മനസിലാക്കുന്നത്. രക്തം ദാനം ചെയ്യുന്നതിന് സാധ്യമായ എല്ലാ സഹായവും നല്‍കാന്‍ എല്ലാ ആരാധകരോടും സമീപ പ്രദേശങ്ങളിലെ സുമനസുകളോടും അഭ്യര്‍ഥിക്കുന്നു - എന്ന് ചിരഞ്ജീവി ട്വീറ്റ് ചെയ്തു.
വെള്ളിയാഴ്ച വൈകിട്ട് ഏഴ് മണിയോടെയാണ് രാജ്യത്തെ നടുക്കിയ അപകടം ഉണ്ടായത്. യശ്വന്ത്പുരില്‍ നിന്നും ഹൗറയിലേക്ക് പോവുകയായിരുന്ന സൂപര്‍ ഫാസ്റ്റ് എക്‌സ്പ്രസ്, ഷാലിമാര്‍-ചെന്നൈ കോറമണ്ഡല്‍ എക്‌സ്പ്രസ്, ഗുഡ്സ് ട്രെയിന്‍ എന്നിവയാണ് അപകടത്തില്‍പ്പെട്ടത്.
Keywords: Odisha Train Tragedy: Chiranjeevi, Jr NTR Express Grief, Hyderabad, News, Train Tragedy, Death, Injury, Hospital, Treatment, Blood, Actor Chiranjeevi, Jr NTR, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.