PM Modi arrived | ഒഡീഷയിലെ ദുരന്തഭൂമിയില്‍ പ്രധാനമന്ത്രി എത്തി; പരുക്കേറ്റവരെ കാണാന്‍ ആശുപത്രിയിലേക്ക് പോകും
Jun 3, 2023, 17:09 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ഭുവനേശ്വര്‍: (www.kvartha.com) ഒഡീഷയിലെ ട്രെയിന്‍ ദുരന്ത സ്ഥലം സന്ദര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ശനിയാഴ്ച വൈകിട്ടോടെയാണ് പ്രധാനമന്ത്രി അപകടസ്ഥലം സന്ദര്‍ശിച്ചത്. എയര്‍ഫോഴ്സ് വിമാനത്തില്‍ ബാലസോര്‍ ജില്ലയിലെ ഭാഹങ്ക ബസാറിലെത്തിയ മോദി പിന്നീട് അകടം നടന്ന സ്ഥലത്തേക്ക് വരികയായിരുന്നു.
ഇതിന് ശേഷം പരുക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരെയും മോദി സന്ദര്‍ശിക്കും. ബാലസോറിലെ ട്രെയിന്‍ അപകടം വിലയിരുത്താനായി ഉന്നതതല യോഗം ചേര്‍ന്നതിന് ശേഷമായിരുന്നു അദ്ദേഹം സംഭവസ്ഥലം സന്ദര്‍ശിക്കാനായി യാത്ര തിരിച്ചത്.
ഒഡിഷയില്‍ മൂന്ന് ട്രെയിനുകള്‍ കൂട്ടിയിടിച്ച് 261 പേര് മരിച്ച സംഭവത്തില്‍ രക്ഷാ പ്രവര്‍ത്തനം പൂര്‍ത്തിയായി. 900ത്തിലേറെ പേര് അപകടത്തില്‍ പരുക്കേറ്റ് വിവിധ ആശുപത്രികളില്‍ ചികിത്സയിലുണ്ട്. വെള്ളിയാഴ്ച വൈകിട്ട് ഏഴുമണിയോടെയാണ് രാജ്യത്തെ നടുക്കിയ അപകടം നടന്നത്. ഷാലിമാര്‍ -ചെന്നൈ കോറൊമണ്ഡല്‍ എക്സ്പ്രസിന്റെ 10 -12 കോചുകള്‍ പാളം തെറ്റി മറിയുകയായിരുന്നു ആദ്യം.
തൊട്ടു പിറകെ വന്ന ബംഗ്ലൂര് -ഹൗറ സൂപര്ഫാസ്റ്റ് എക്സ്പ്രസ് പാളം തെറ്റിയ ബോഗികള്‍ക്ക് മുകളിലൂടെ കയറി. അതിന്റെ മൂന്ന്-നാല് കോചുകള്‍ പാളം തെറ്റി വീണു. അതിനു തൊട്ടടുത്ത പാളത്തിലൂടെ വന്ന ചരക്കു ട്രെയിന്‍ ഈ ബോഗികളില്‍ ഇടിക്കുകയുമായിരുന്നു. ഇതാണ് വന്‍ ദുരന്തത്തിന് ഇടവെച്ചത്. രാത്രി നടന്ന സംഭവത്തില്‍ രക്ഷാ പ്രവര്‍ത്തനം ബുദ്ധിമുട്ടേറി.
ആയിരക്കണക്കിന് ആളുകള്‍ അപകടതില്‍ പെട്ടതോടെ ആംബുലന്‍സുകളും രക്ഷാപ്രവര്‍ത്തകരും അക്ഷീണം പ്രവര്‍ത്തിച്ചു. പ്രദേശവാസികള്‍ ഉള്‍പെടെ എത്തിയാണ് രക്ഷാപ്രവര്‍ത്തനം മുന്നോട്ടു പോയത്. സൈന്യത്തിന്റെ സഹായവും തേടി. വ്യോമസേനയുടെ ഹെലികോപ്റ്ററുകളും രക്ഷാപ്രവര്‍ത്തനത്തിനിറങ്ങി. സൈന്യത്തിന്റെ മെഡികല്‍, എന്‍ജിനീയറിങ് വകുപ്പുകള്‍ രക്ഷാപ്രവര്‍ത്തനത്തിനുണ്ടായിരുന്നു.
ഇതിന് ശേഷം പരുക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരെയും മോദി സന്ദര്‍ശിക്കും. ബാലസോറിലെ ട്രെയിന്‍ അപകടം വിലയിരുത്താനായി ഉന്നതതല യോഗം ചേര്‍ന്നതിന് ശേഷമായിരുന്നു അദ്ദേഹം സംഭവസ്ഥലം സന്ദര്‍ശിക്കാനായി യാത്ര തിരിച്ചത്.
ഒഡിഷയില്‍ മൂന്ന് ട്രെയിനുകള്‍ കൂട്ടിയിടിച്ച് 261 പേര് മരിച്ച സംഭവത്തില്‍ രക്ഷാ പ്രവര്‍ത്തനം പൂര്‍ത്തിയായി. 900ത്തിലേറെ പേര് അപകടത്തില്‍ പരുക്കേറ്റ് വിവിധ ആശുപത്രികളില്‍ ചികിത്സയിലുണ്ട്. വെള്ളിയാഴ്ച വൈകിട്ട് ഏഴുമണിയോടെയാണ് രാജ്യത്തെ നടുക്കിയ അപകടം നടന്നത്. ഷാലിമാര്‍ -ചെന്നൈ കോറൊമണ്ഡല്‍ എക്സ്പ്രസിന്റെ 10 -12 കോചുകള്‍ പാളം തെറ്റി മറിയുകയായിരുന്നു ആദ്യം.
തൊട്ടു പിറകെ വന്ന ബംഗ്ലൂര് -ഹൗറ സൂപര്ഫാസ്റ്റ് എക്സ്പ്രസ് പാളം തെറ്റിയ ബോഗികള്‍ക്ക് മുകളിലൂടെ കയറി. അതിന്റെ മൂന്ന്-നാല് കോചുകള്‍ പാളം തെറ്റി വീണു. അതിനു തൊട്ടടുത്ത പാളത്തിലൂടെ വന്ന ചരക്കു ട്രെയിന്‍ ഈ ബോഗികളില്‍ ഇടിക്കുകയുമായിരുന്നു. ഇതാണ് വന്‍ ദുരന്തത്തിന് ഇടവെച്ചത്. രാത്രി നടന്ന സംഭവത്തില്‍ രക്ഷാ പ്രവര്‍ത്തനം ബുദ്ധിമുട്ടേറി.
Keywords: Odisha train mishap: PM Modi arrives at crash site in Balasore; to meet survivors in hospital, Odisha, News, Train Crash, Injury, Hospital, Treatment, PM Modi, Visit, Air Force Chopper, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.