Rescue l ഒഡീഷ ട്രെയിന്‍ അപകടത്തില്‍ മരണം 280 കടന്നു; 900 ലേറെ പേര്‍ക്ക് പരുക്കേറ്റു, പലരുടെയും നില അതീവ ഗുരുതരം, രക്ഷാദൗത്യം പൂര്‍ത്തിയായി, അപകടസ്ഥലം പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദര്‍ശിക്കും

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ബാലസോര്‍(ഒഡീഷ): (www.kvartha.com) ഒഡീഷയിലെ ബാലസോര്‍ ട്രെയിന്‍ അപകടത്തില്‍ മരണം 280 കടന്നു. 900 ലേറെ പേര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റ പലരുടെയും നില അതീവ ഗുരുതരമാണെന്ന റിപോര്‍ടുകളാണ് പുറത്തുവരുന്നത്. രക്ഷാദൗത്യം പൂര്‍ത്തിയായി. ഗതാഗതം പുനഃസ്ഥാപിക്കാന്‍ നടപടി തുടങ്ങിയെന്ന് റെയില്‍വേ അറിയിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷയില്‍ ഉന്നതതലയോഗം ചേരുന്നു. പ്രധാനമന്ത്രി അപകടസ്ഥലം സന്ദര്‍ശിക്കും. ബാലസോര്‍ ജില്ലയിലെ ബഹനാഗ ബസാര്‍ സ്റ്റേഷനു സമീപം പാളം തെറ്റി തൊട്ടടുത്ത ട്രാക്കിലേക്ക് മറിഞ്ഞ ബെംഗ്ലൂര്‍ ഹൗറ (12864) സൂപര്‍ ഫാസ്റ്റ് എക്‌സ്പ്രസിലേക്ക് കൊല്‍കതയിലെ ഷാലിമാറില്‍നിന്നു ചെന്നൈ സെന്‍ട്രലിലേക്കു പോകുകയായിരുന്ന കൊറമാണ്ഡല്‍ എക്‌സ്പ്രസ് (12841) ഇടിച്ചുകയറുകയായിരുന്നു. വെള്ളിയാഴ്ച രാത്രി 7.20നായിരുന്നു രാജ്യത്തെ നടുക്കിയ അപകടം.

മറിഞ്ഞുകിടന്ന കൊറമാണ്ഡല്‍ എക്‌സ്പ്രസിന്റെ കോചുകളിലേക്ക് മറ്റൊരു ട്രാകിലൂടെ വന്ന ഗുഡ്‌സ് ട്രെയിനും ഇടിച്ചുകയറിയത് ദുരന്തത്തിന്റെ ആഘാതമിരട്ടിപ്പിച്ചു. വ്യോമസേന, ദേശീയ ദുരന്തനിവാരണ സേന, റെയില്‍വേ സുരക്ഷാ സേന, ഒഡീഷ ദുരന്തനിവാരണ സേന ഉള്‍പെടെ രക്ഷാപ്രവര്‍ത്തനത്തിനു രംഗത്തുണ്ട്.

അപകടകാരണം കണ്ടെത്താന്‍ റെയില്‍വേ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു. രാഷ്ട്രപതി ദ്രൗപദി മുര്‍മു, പ്രധാനമന്ത്രി നരേന്ദ്ര മോദി തുടങ്ങിയവര്‍ അനുശോചിച്ചു. കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവുമായി പ്രധാനമന്ത്രി സ്ഥിതിഗതികള്‍ ചര്‍ച ചെയ്തു. അശ്വിനി വൈഷ്ണവും കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാനും ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നാടിക്കും അപകടസ്ഥലം സന്ദര്‍ശിച്ചു.

Rescue l ഒഡീഷ ട്രെയിന്‍ അപകടത്തില്‍ മരണം 280 കടന്നു; 900 ലേറെ പേര്‍ക്ക് പരുക്കേറ്റു, പലരുടെയും നില അതീവ ഗുരുതരം, രക്ഷാദൗത്യം പൂര്‍ത്തിയായി,  അപകടസ്ഥലം പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദര്‍ശിക്കും

മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചു. പരുക്കേറ്റവരില്‍ ഗുരുതരാവസ്ഥയിലുള്ളവര്‍ക്ക് രണ്ടു ലക്ഷം രൂപ വീതവും മറ്റുള്ളവര്‍ക്ക് 50,000 രൂപ വീതവും നല്‍കും. അപകടത്തെ തുടര്‍ന്ന് ഒട്ടേറെ ട്രെയിനുകള്‍ റദ്ദാക്കി. ചിലതു വഴി തിരിച്ചുവിട്ടു. ഹെല്‍പ് ലൈന്‍ 044 25330952, 044 25330953, 044 25354771 (മൂന്നും ചെന്നൈ), 033 26382217 (ഹൗറ), 8972073925 (ഖരഗ്പുര്‍), 82495 91559 (ബാലസോര്‍), 080 22356409 (ബെംഗ്ലൂര്‍).
Aster mims 04/11/2022

Keywords: Odisha train accident: Rescue ops complete, restoration work begins, Odisha, Death, Injury, News, Trending, Compensation, Prime Minister, Narendra Modi, Visit, Meeting, National. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia