Ex-Gratia | ഒഡിഷ ട്രെയിന്‍ ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം; ഗുരുതര പരുക്കുള്ളവര്‍ക്ക് 2 ലക്ഷം, മറ്റുള്ളവര്‍ക്ക് 50,000; രക്ഷാപ്രവര്‍ത്തനത്തിനായി കൂടുതല്‍ എന്‍ഡിആര്‍എഫ് സംഘം

 


ഭുവനേശ്വര്‍: (www.kvartha.com) 233 പേരുടെ ജീവനെടുത്ത ഒഡീഷയിലെ ട്രെയിന്‍ അപകടത്തിന് പിന്നാലെ ദുരന്തബാധിതര്‍ക്കു നഷ്ടപരിഹാരം പ്രഖ്യാപിച്ച് കേന്ദ്ര സര്‍കാരും റെയില്‍വേ മന്ത്രാലയവും. അപകടത്തില്‍ 900ലേറെ പേര്‍ക്കാണ് പരുക്കേറ്റത്. രക്ഷാപ്രവര്‍ത്തനത്തിനായി കൂടുതല്‍ എന്‍ഡിആര്‍എഫ് സംഘം ഒഡിഷയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. 

അപകടത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് 10 ലക്ഷം രൂപ വീതം നഷ്ടപരിഹാരമായി നല്‍കും. അപകടത്തില്‍ ഗുരുതര പരുക്കുകളേറ്റവര്‍ക്കു രണ്ടു ലക്ഷം രൂപയും പരുക്കുകളുള്ളവര്‍ക്കു 50,000 രൂപയുമാണ് നഷ്ടപരിഹാരമായി ലഭിക്കുക. കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് ട്വിറ്ററിലൂടെയാണു നഷ്ടപരിഹാരം സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്.

അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 2 ലക്ഷം രൂപ വീതം നഷ്ടപരിഹാരമായി നല്‍കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് വ്യക്തമാക്കി. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്നാണ് തുക നല്‍കുക. പരുക്കേറ്റവര്‍ക്ക് 50,000 രൂപ വീതവും പ്രഖ്യാപിച്ചു.

അപകട സ്ഥലത്തേക്ക് പുറപ്പെട്ടതായും കേന്ദ്രമന്ത്രി അറിയിച്ചു. രക്ഷാപ്രവര്‍ത്തനത്തിനു സാധ്യമായ എല്ലാവഴികളും തേടുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഭുവനേശ്വറില്‍ നിന്നും കൊല്‍കത്തിയില്‍ നിന്നുമുള്ള രക്ഷാപ്രവര്‍ത്തകരുടെ സംഘവും എന്‍ഡിആര്‍എഫും എയര്‍ഫോര്‍സും സജ്ജമാണെന്നും റെയില്‍വേ മന്ത്രി അറിയിച്ചു. 

അതേസമയം, ഒഡീഷയില്‍ ട്രെയിന്‍ പാളം തെറ്റിയുണ്ടായ അപകടത്തെ തുടര്‍ന്ന് 18 ട്രെയിനുകള്‍ പൂര്‍ണമായും ഒരെണ്ണം ഭാഗികമായും റദ്ദാക്കി. ഏഴ് ട്രെയിനുകള്‍ വഴിതിരിച്ച് വിടുകയും ചെയ്തു. ട്രെയിന്‍ സര്‍വീസിലെ മാറ്റങ്ങള്‍ അറിയാം.

റദ്ദാക്കിയ ട്രെയിനുകള്‍:

02.06.2023ന്  യാത്ര ആരംഭിക്കേണ്ടിയിരുന്ന, 12837-ഹൗറ-പുരി എക്‌സ്പ്രസ്  
02.06.2023-ന് യാത്ര ആരംഭിക്കേണ്ടിയരുന്ന 12863 ഹൗറ-സര്‍ എം വിശ്വേശ്വരയ്യ ടെര്‍മിനല്‍ എക്‌സ്പ്രസ്  
02.06.2023-ന് യാത്ര ആരംഭിക്കേണ്ടിയരുന്ന 02837 സന്ത്രാഗച്ചി-പുരി  ഹൗറ-ചെന്നൈ മെയില്‍  
02.06.2023-ന് യാത്ര ആരംഭിക്കേണ്ടിയരുന്ന 12895 ഷാലിമാര്‍-പുരി സൂപര്‍ഫാസ്റ്റ് എക്‌സ്പ്രസ് 
02.06.2023-ന് യാത്ര ആരംഭിക്കേണ്ടിയരുന്ന 20831 ഷാലിമാര്‍-സംബാല്‍പൂര്‍ എക്‌സ്പ്രസ് 
02.06.2023-ന് യാത്ര ആരംഭിക്കേണ്ടിയരുന്ന 02837 സന്ത്രാഗച്ചി-പുരി 
02.06.2023-ന് യാത്ര ആരംഭിക്കേണ്ടിയരുന്ന 22201 സീല്‍ദാ-പുരി തുരന്തോ എക്‌സ്പ്രസ് 
02.06.2023-ന് യാത്ര ആരംഭിക്കേണ്ടിയരുന്ന 12509 എസ്എംവിടി ബെംഗ്‌ളൂറു-ഗുവാഹത്തി
03.06.2023-ന്  യാത്ര ആരംഭിക്കേണ്ടിയരുന്ന 12074 ഭുവനേശ്വര്‍-ഹൗറ ജന്‍ ശതാബ്ദി എക്‌സ്പ്രസ്
03.06.2023-ന്  യാത്ര ആരംഭിക്കേണ്ടിയരുന്ന 12073 ഹൗറ-ഭുവനേശ്വര് ജന്‍ ശതാബ്ദി എക്‌സ്പ്രസ് 
03.06.2023-ന്  യാത്ര ആരംഭിക്കേണ്ടിയരുന്ന 12278 പുരി-ഹൗറ ശതാബ്ദി എക്‌സ്പ്രസ്.
03.06.2023-ന്  യാത്ര ആരംഭിക്കേണ്ടിയരുന്ന 12277 ഹൗറ-പുരി ശതാബ്ദി എക്‌സ്പ്രസ് 
03.06.2023-ന്  യാത്ര ആരംഭിക്കേണ്ടിയരുന്ന 12822 പുരി-ഷാലിമര്‍ ധൗലി എക്‌സ്പ്രസ് 
03.06.2023-ന്  യാത്ര ആരംഭിക്കേണ്ടിയരുന്ന  12821 ഷാലിമാര്‍-പുരി ധൗലി എക്‌സ്പ്രസ് 
03.06.2023-ന്  യാത്ര ആരംഭിക്കേണ്ടിയരുന്ന  12892 പുരി-ബാംഗിരിപോസി
03.06.2023-ന്  യാത്ര ആരംഭിക്കേണ്ടിയരുന്ന 12891 ബംഗിരിപോസി-പുരി എക്‌സ്പ്രസ് 
03.06.2023-ന്  യാത്ര ആരംഭിക്കേണ്ടിയരുന്ന  02838 പുരി-സന്ത്രഗാച്ചി സ്‌പെഷ്യല്‍
03.06.2023-ന്  യാത്ര ആരംഭിക്കേണ്ടിയരുന്ന  12842 ചെന്നൈ-ഷാലിമാര്‍ കോറോമണ്ടല്‍ എക്‌സ്പ്രസ് 

ടാറ്റാനഗര്‍ വഴിതിരിച്ച് വിട്ട ട്രെയിനുകള്‍:

02.06.2023-ന്  യാത്ര ആരംഭിക്കുന്ന 22807 സാന്ത്രാഗച്ചി-ചെന്നൈ എക്‌സ്പ്രസ് 
02.06.2023-ന്  യാത്ര ആരംഭിക്കുന്ന  22873 ദിഘ-വിശാഖപട്ടണം എക്‌സ്പ്രസ്  
02.06.2023-ന്  യാത്ര ആരംഭിക്കുന്ന 18409 ഷാലിമാര്‍-പുരി ശ്രീ ജഗന്നാഥ് എക്‌സ്പ്രസ് 
02.06.2023-ന്  യാത്ര ആരംഭിക്കുന്ന 22817 ഹൗറ-മൈസൂറു എക്‌സ്പ്രസ്  

മറ്റ് ട്രെയിനുകളുടെ മാറ്റങ്ങള്‍:

01.06.2023-ന്  ദില്ലിയില്‍ നിന്ന പുറപ്പെട്ട 12802 ന്യൂഡല്‍ഹി-പുരി പുരുഷോത്തം എക്‌സ്പ്രസ്  ടാറ്റ-കെന്ദുജാര്‍ഗഡ് വഴി തിരിച്ചുവിട്ടു.
01.06.2023-ന് ഋഷികേശില്‍ നിന്ന് പുറപ്പെട്ട 18478 ഋഷികേശ്-പുരി കലിംഗ ഉത്കല്‍ എക്‌സ്പ്രസ്  ടാറ്റ-കെന്ദുജാര്‍ഗഡ് വഴി തിരിച്ചുവിട്ടു.
03.06.2023-ന് പുരിയില്‍ നിന്നുള്ള പുരി-ആനന്ദ് വിഹാര്‍ (ന്യൂ ഡല്‍ഹി) നന്ദന്‍കനന്‍ എക്‌സ്പ്രസ്  12815 ജഖാപുര-ജരോലി വഴി തിരിച്ചുവിട്ടു.
03.06.2023-ന് ജലേശ്വരില്‍ നിന്നുള്ള 08415  ജലേശ്വര്-പുരി സ്പെഷ്യല്‍ ജലേശ്വറിന് പകരം ഭദ്രകില്‍ നിന്ന് യാത്ര ആരംഭിക്കും.

ഷാലിമറില്‍നിന്ന് ചെന്നൈയിലേക്കു പോവുകയായിരുന്ന കൊല്‍കത്ത - ചെന്നൈ കോറമണ്ഡല്‍ എക്‌സ്പ്രസാണ് ഗുഡ്‌സ് ട്രെയിനിലിടിച്ചത്. കൂട്ടിയിടിയില്‍ കോറമണ്ഡല്‍ എക്‌സ്പ്രസിന്റെ 15 ബോഗികള്‍ പാളം തെറ്റി. സമീപത്തെ ട്രാകിലൂടെയെത്തിയ ഹൗറ എക്‌സ്പ്രസ് പാളം തെറ്റിയ ബോഗികളുമായി കൂട്ടിയിടിച്ചു. തുടര്‍ന്നു ബെംഗ്‌ളൂറില്‍നിന്ന് ഹൗറയിലേക്ക് പോവുകയായിരുന്ന ഹൗറ എക്‌സ്പ്രസിന്റെ രണ്ടു ബോഗികളും പാളം തെറ്റി.

Ex-Gratia | ഒഡിഷ ട്രെയിന്‍ ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം; ഗുരുതര പരുക്കുള്ളവര്‍ക്ക് 2 ലക്ഷം, മറ്റുള്ളവര്‍ക്ക് 50,000; രക്ഷാപ്രവര്‍ത്തനത്തിനായി കൂടുതല്‍ എന്‍ഡിആര്‍എഫ് സംഘം


Keywords:  News, National, National-News, Accident-News, Train Crash, Odisha, PM Modi, Ex-Gratia, Deceased, Trains Diverts, Railway, Odisha train accident: PM Modi announces ex-gratia of Rs 2 lakh for next of kin of deceased. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia