Identified | ഒഡീഷ ട്രെയിന്‍ അപകടം: മരിച്ചത് 275 പേര്‍, 88 മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു; പലതും അഴുകി തുടങ്ങിയതായി അധികൃതര്‍

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com) ഒഡീഷയിലെ ബാലസോറില്‍ രണ്ടു യാത്രാ ട്രെയിനും ഒരു ചരക്കു ട്രെയിനും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചത് 275 പേരെന്ന് ഒഡീഷ സര്‍കാര്‍. ഇതില്‍ 88 മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു. അതില്‍ 78 എണ്ണം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. അപകടത്തില്‍ മൂന്നുറോളം പേര്‍ മരിച്ചെന്നാണ് അനൗദ്യോഗിക കണക്ക്.

ദുരന്തത്തില്‍ മരിച്ചവരെ തിരിച്ചറിയുന്നത് ഏറെ ബുദ്ധിമുട്ടേറിയ സാഹചര്യമാണെന്ന് അധികൃതര്‍ പറഞ്ഞു. ആളുകളെ തിരിച്ചറിയാനായി സംസ്ഥാന സര്‍കാര്‍ ഫോറന്‍സിക് പരിശോധന നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. സംസ്ഥാന ഫോറന്‍സിക് സയന്‍സ് ലാബില്‍ പരിശോധന നടത്തും. മൃതദേഹങ്ങള്‍ സൂക്ഷിക്കാന്‍ അപകടം നടന്നതിനു സമീപത്തെ സ്‌കൂളാണ് തിരഞ്ഞെടുത്തത്. അപകട സ്ഥലത്തിന് തൊട്ടടുത്തായതിനാലാണ് സ്‌കൂള്‍ തിരഞ്ഞെടുത്തതെന്ന് അധികൃതര്‍ അറിയിച്ചു.

കൂടാതെ, ക്ലാസ് റൂമുകളും ഹാളുകളും ആവശ്യത്തിന് സ്ഥലം നല്‍കുന്നുണ്ടെന്നതും സ്‌കൂളുകള്‍ തിരഞ്ഞെുടക്കുന്നതിന് കാരണമായി. 163 മൃതദേഹങ്ങള്‍ സ്‌കൂളിലേക്ക് കൊണ്ടുവന്നു. അതില്‍ 30 പേരെ ബന്ധുക്കള്‍ ഇതുവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതൊരു അടിയന്തര സാഹചര്യമാണെന്ന് ഡി എസ് പി രഞ്ജിത് നായിക് പറഞ്ഞു. മൃതദേഹങ്ങള്‍ തിരിച്ചറിയാനായി ബന്ധുക്കള്‍ വരുന്നുണ്ട്. എന്നാല്‍ ഭൂരിഭാഗം മൃതദേഹങ്ങളും തിരിച്ചറിയാന്‍ പോലും സാധിക്കാത്ത അവസ്ഥയിലാണ്.

ബന്ധുക്കളെ അതീവ കരുതലോടെയാണ് കൈകാര്യം ചെയ്യുന്നതെനും അദ്ദേഹം പറഞ്ഞു. 100 ഓളം പേര്‍ സ്‌കൂളില്‍ മാത്രം സേവനം അനുഷ്ഠിക്കുന്നുണ്ട്. മൃതദേഹങ്ങള്‍ അഴുകിത്തുടങ്ങിയിട്ടുണ്ട്. അത് കൈകാര്യം ചെയ്യുന്നത് വളരെ പണിപ്പെട്ടാണ്. അതിലും കഷ്ടമാണ് ബന്ധുക്കളുടെ ദുഃഖം കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആളുകള്‍ ഓരോ മൃതദേഹത്തിന്റെ അടുത്തെത്തി വെള്ളപുതപ്പ് മാറ്റി നോക്കുകയും തിരിച്ചറിയാനായില്ലെങ്കില്‍ അവരുടെ കൈയിലുള്ള ഫോണുള്‍പെടെയുള്ള മറ്റ് വസ്തുക്കള്‍ പരിശോധിക്കുകയുമാണ്. ബന്ധുക്കള്‍ മൃതദേഹം തിരിച്ചറിഞ്ഞു കഴിഞ്ഞാല്‍, വിലാസവും യാത്രചെയ്തതിന്റെ തെളിവും നല്‍കും. റിസര്‍വേഷന്‍ പട്ടികയിലെ പേരും പരിശോധിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

അതേസമയം, മൃതദേഹങ്ങള്‍ അഴുകിത്തുടങ്ങിയതോടെ അവയില്‍ പലതും ആശുപത്രിയിലേക്ക് തന്നെ മാറ്റാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. ട്രെയിന്‍ ദുരന്തത്തില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരുടെ വിവരങ്ങള്‍ ഒഡിഷ സര്‍കാര്‍ പ്രസിദ്ധീകരിച്ചു. www(dot)srcodisha(dot)nic(dot)in, www(dot)bmc(dot)gov(dot)in, www(dot)osdma(dot)org എന്നീ വെബ്‌സൈറ്റുകളില്‍ വിവരം ലഭ്യമാണ്.

മരിച്ചവരുടെ ചിത്രങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ആവശ്യമുള്ളവര്‍ കണ്‍ട്രോള്‍ റൂമുകളുമായി ബന്ധപ്പെടണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. തിരിച്ചറിയാത്ത മൃതദേഹങ്ങളുടെ ചിത്രങ്ങളും വെബ് സൈറ്റില്‍ പങ്കുവച്ചിട്ടുണ്ട്.

സിഗ്‌നലിങ്ങില്‍ പ്രശ്‌നമുണ്ടായതാണ് അപകടകാരണമെന്നാണ് പ്രാഥമിക വിലയിരുത്തലെന്ന് റെയില്‍വേ ബോര്‍ഡ് അറിയിച്ചു. സുരക്ഷാ കമിഷണറുടെ വിശദമായ റിപോര്‍ടിനുശേഷമാകും അന്തിമ നിഗമനത്തിലെത്തുക. കൊറമാണ്ഡല്‍ എക്‌സ്പ്രസ് മാത്രമാണ് അപകടത്തില്‍പെട്ടത്. ചരക്ക് ട്രെയിന്‍ പാളം തെറ്റിയില്ല. കൊറമാണ്ഡല്‍ എക്‌സ്പ്രസ് പരമാവധി വേഗത്തിലായത് ആള്‍ നാശത്തിനിടയാക്കിയെന്നും റെയില്‍വേ ബോര്‍ഡ് വിശദീകരിച്ചു.

Aster mims 04/11/2022
Identified | ഒഡീഷ ട്രെയിന്‍ അപകടം: മരിച്ചത് 275 പേര്‍, 88 മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു; പലതും അഴുകി തുടങ്ങിയതായി അധികൃതര്‍

ഒഡീഷയില്‍ നിന്ന് പ്രത്യേക ട്രെയിന്‍ സര്‍വീസുകള്‍ ഒരുക്കിയതായും റെയില്‍വേ വ്യക്തമാക്കി. ഹൈദരാബാദ്, ചെന്നൈ, ബെംഗ്ലൂര്‍, കൊല്‍കത, റാഞ്ചി എന്നിവിടങ്ങളിലേക്കാണ് ട്രെയിന്‍ സര്‍വീസുകള്‍. മൃതദേഹങ്ങള്‍ കൊണ്ടുപോകാന്‍ പ്രത്യേകം കോച് ഏര്‍പെടുത്തും. ഒഡീഷ സര്‍കാര്‍ കൊല്‍കതയിലേക്ക് സൗജന്യ ബസ് സര്‍വീസ് ഒരുക്കി.

Keywords:  Odisha Train Accident: Death Toll Revised To 275, 88 Bodies Identified, Says State Chief Secretary, Odisha, News, Dead Body, School, Website, Forensic Test, Mobile Phone, Railway Board, National. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia