വാജ്‌പേയി മരിച്ചതായി വ്യാജ വാര്‍ത്ത; സ്‌കൂളിന് അവധി നല്‍കിയ പ്രധാനാധ്യാപകന്റെ പണി പോയി
Sep 14, 2015, 15:27 IST
ബലാസോര്‍(ഒഡീഷ): (www.kvartha.com 14.09.2015) മുന്‍ പ്രധാനമന്ത്രി അടല്‍ബിഹാരി വാജ്‌പേയ് മരിച്ചതായുള്ള വ്യാജവാര്‍ത്തയ്ക്ക് പിന്നാലെ സ്‌കൂളിന് അവധി നല്‍കിയ പ്രധാനാധ്യാപകന് പണികിട്ടി. ഒഡീഷയിലെ ബലാസോര്‍ ജില്ലയിലെ സ്‌കൂളിലെ പ്രധാനാധ്യാപകനാണ് മറ്റൊരു അധ്യാപകന്റെ വാക്കുകള്‍ വിശ്വസിച്ച് ഒന്നും ആലോചിക്കാതെ സ്‌കൂളിന് അവധി പ്രഖ്യാപിച്ചത്.
സ്‌കൂളിലെ പ്രധാനാധ്യാപകനായ കമാലാകാന്ത ദാസ് മറ്റൊരു സ്‌കൂളില്‍ അധ്യാപക പരിശീലനത്തിന് പോയപ്പോള്‍ അവിടുത്തെ അധ്യാപകന്‍ നല്‍കിയ വിവരമനുസരിച്ചാണ് അവധി പ്രഖ്യാപിച്ചത്. ഇതോടെ സ്‌കൂള്‍ അധികൃതര്‍ മൗന പ്രാര്‍ത്ഥനയും അനുസ്മരണ യോഗവും നടത്തിയ ശേഷം സ്‌കൂളിന് അവധി പ്രഖ്യാപിക്കുകയായിരുന്നു.
ബിജെപിയുടെ പ്രഥമ പ്രധാനമന്ത്രിയായ വാജ്‌പേയി ദീര്‍ഘനാളുകളായി വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലാണ്. സ്‌കൂളിന് അവധി കൊടുത്തുവെന്ന വാര്‍ത്ത പരന്നതോടെ നാട്ടുകാര്‍ സ്‌കൂളിനെതിരെ തിരിയുകയും പരാതിയുമായി ജില്ലാ കളക്ടറെ സമീപിക്കുകയും ചെയ്തു. തുടര്‍ന്ന് വ്യാജ വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ സ്‌കൂളിന് അവധി നല്‍കിയ പ്രധാനാധ്യാപകനെ സസ്‌പെന്റ് ചെയ്യുകയും ചെയ്തു. ആവശ്യമെങ്കില്‍ അധ്യാപകനെതിരെ ക്രിമിനല്‍ നടപടിക്രമങ്ങള്‍ സ്വീകരിയ്ക്കുമെന്നാണ് ജില്ലാ കളക്ടര്‍ അറിയിച്ചിരിക്കുന്നത്.
പ്രമുഖരുടെ മരണ വാര്‍ത്തകള്‍ വ്യാജമായി സൃഷ്ടിയ്ക്കുകയും പ്രചരിപ്പിയ്ക്കുകയും ചെയ്യുന്നത് ഇപ്പോള്‍ ഒരു പതിവായിരിക്കയാണ്. അടുത്തിടെഹോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ അര്‍ണോള്‍ഡ് ഷ്വാസ്‌നെഗറിനെ വ്യാജവാര്‍ത്തയിലൂടെ കൊന്നിരുന്നു.
Keywords: Odisha school mourns Atal Bihari Vajpayee's death by mistake, shuts for the day, BJP, Prime Minister, District Collector, National.

Also Read:
കാഞ്ഞങ്ങാട് ബീവറേജ് മദ്യശാലയില്‍ കവര്‍ച്ച; 40 ലക്ഷം രൂപ സൂക്ഷിച്ച അലമാര കുത്തിത്തുറക്കാനുള്ള ശ്രമം വിഫമായി
Keywords: Odisha school mourns Atal Bihari Vajpayee's death by mistake, shuts for the day, BJP, Prime Minister, District Collector, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.