Arrested | 'കോടതിമുറിക്കുള്ളില്‍ ജഡ്ജിയെ കത്തികൊണ്ട് ആക്രമിക്കാന്‍ ശ്രമം'; 51കാരന്‍ അറസ്റ്റില്‍
Nov 29, 2022, 20:27 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ഭുവനേശ്വര്‍: (www.kvartha.com) കോടതിമുറിക്കുള്ളില്‍ ജഡ്ജിയെ കത്തികൊണ്ട് ആക്രമിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ 51കാരന്‍ അറസ്റ്റില്‍. ഒഡീഷയിലെ ബെര്‍ഹാംപൂര്‍ കോടതിയിലാണ് സംഭവം. സബ് ഡിവിഷനല്‍ മജിസ്ട്രേറ്റായ പ്രംഗ്യ പരമിതാ പരിഹാരിക്കുനേരെയാണ് 51 കാരനായ ഭഗബന്‍ സാഹു എന്നയാള്‍ കത്തിയുമായി നീങ്ങിയതെന്ന് പൊലീസ് പറഞ്ഞു.
സംഭവത്തെ കുറിച്ച് ബെര്‍ഹാംപൂര്‍ എസ് പി ശരവണ വിവേക് പറയുന്നത്:
തന്റെ വിചാരണ തീയതി ജഡ്ജി മാറ്റിവെച്ചതായി ആരോ പറഞ്ഞതിനെ തുടര്‍ന്നാണ് ഇയാള്‍ ആക്രമണം നടത്തിയത്. ഭഗബന്‍ സാഹു സ്ഥിരം കുറ്റവാളിയാണ്. വിചാരണ തീയതി മാറ്റിവെച്ചെന്ന് ആരോ പറഞ്ഞതോടെ സാഹു പ്രകോപിതനായി ജഡ്ജിക്ക് നേരെ തിരിഞ്ഞു. കത്തി കാട്ടി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ജഡ്ജിയുടെ ചേംബറിലേക്ക് കടക്കാന്‍ ശ്രമിച്ചെങ്കിലും അഭിഭാഷകരും കോടതി ജീവനക്കാരും ചേര്‍ന്ന് അക്രമിയെ കീഴ്‌പ്പെടുത്തി.
സംഭവ സമയം 20 ഓളം പേര്‍ കോടതി മുറിക്കുള്ളില്‍ ഉണ്ടായിരുന്നു. ജഡ്ജി സുരക്ഷിതനാണ്. സാഹുവിനെ പിന്നീട് അറസ്റ്റ് ചെയ്തു.
Keywords: Odisha: Provoked by rumour, man attacks woman judge inside court room, Odisha, News, Attack, Judge, Police, Arrested, Court, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

