Found Dead | പോക്സോ കോടതി ജഡ്ജിയെ ഔദ്യോഗിക വസതിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി; അന്വേഷണം ആരംഭിച്ച് പൊലീസ്

 


ഒഡിഷ: (www.kvartha.com) കട്ടകില്‍ പോക്സോ കോടതി ജഡ്ജിയെ ഔദ്യോഗിക വസതിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പ്രത്യേക പോക്സോ കോടതി ജഡ്ജി സുബാഷ് കുമാര്‍ ബിഹാരിയെ ആണ് വെള്ളിയാഴ്ച ഒഡിഷയിലെ കട്ടകിലുള്ള ഔദ്യോഗിക വസതിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

Found Dead | പോക്സോ കോടതി ജഡ്ജിയെ ഔദ്യോഗിക വസതിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി; അന്വേഷണം ആരംഭിച്ച് പൊലീസ്

ആത്മഹത്യയാണെന്ന് സംശയിക്കുന്നതായി അസിസ്റ്റന്റ് പൊലീസ് കമിഷണര്‍ (എസിപി) കട്ടക് സോണ്‍-3, തപസ് ചന്ദ്ര പ്രധാന്‍ പറഞ്ഞു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:

രണ്ട് ദിവസത്തെ അവധിയിലായിരുന്നു ബിഹാരി . വെള്ളിയാഴ്ച അവധി കഴിഞ്ഞ് ജോലിക്കെത്തേണ്ടതായിരുന്നു. എന്നാല്‍ അവധി നീട്ടാന്‍ അദ്ദേഹം വെള്ളിയാഴ്ച അപേക്ഷിച്ചു, ജഡ്ജിയുടെ സ്റ്റെനോഗ്രാഫര്‍ ആര്‍ എന്‍ മഹാപാത്ര പറഞ്ഞതനുസരിച്ച്, രാവിലെ 10 മണിക്കാണ് അദ്ദേഹത്തെ വിളിച്ച് അവധി നീട്ടാനുള്ള അപേക്ഷ എഴുതാന്‍ ആവശ്യപ്പെട്ടത്.

മണിക്കൂറുകള്‍ക്ക് ശേഷം, ജഡ്ജിക്ക് സുഖമില്ലെന്നും ആശുപത്രിയിലേക്ക് കൊണ്ടുപോകുകയാണെന്നുമുള്ള വാര്‍ത്തയാണ് കേള്‍ക്കാനിടയായത്. ജഡ്ജിയുടെ ഭാര്യയും മകളും വീട്ടിലില്ലാത്ത സമയത്താണ് മരണം സംഭവിച്ചതെന്ന് അദ്ദേഹവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.

ഇരുവരും തങ്ങളുടെ ജോലിയില്‍ മുഴുകിയിരുന്നതിനാല്‍ അവര്‍ തങ്ങളോട് അധികം സംസാരിക്കാറുണ്ടായിരുന്നില്ലെന്ന് ജഡ്ജിയുടെ സഹോദരന്‍ സുബോധ് ബിഹാരി പറയുന്നു. കട്ടകിലെ ജഡ്ജിയുടെ കുടുംബവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളൊന്നും അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ബിഹാരിയെ ഉടന്‍ തന്നെ കട്ടകിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്നാല്‍ അവിടെ എത്തിയപ്പോള്‍ ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിച്ചു. മരണത്തിന്റെ യഥാര്‍ഥ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല.

Keywords:  Odisha: POCSO court Judge found dead at official residence in Cuttack, probe underway,  Odisha, News, Judge, Hanged, Police, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia