Gun Attack | ഒഡിഷ ആരോഗ്യമന്ത്രിക്ക് പൊതുപരിപാടിക്ക് പോകുന്നതിനിടെ നെഞ്ചില്‍ വെടിയേറ്റു; വെടിയുതിര്‍ത്തത് പൊലീസുകാരന്‍; നിലഗുരുതരം

 


ഭുവനേശ്വര്‍: (www.kvartha.com) ഒഡിഷ ആരോഗ്യമന്ത്രിയും ബിജെഡി നേതാവുമായ നബ കിഷോര്‍ ദാസിന് വെടിയേറ്റു. ഞായറാഴ്ച രാവിലെ പൊതുപരിപാടിക്ക് പോകുന്നതിനിടെ ത്സര്‍സുഗുഡയില്‍ വച്ചായിരുന്നു അദ്ദേഹത്തിനുനേരെ ആക്രമണം നടന്നത്. നെഞ്ചില്‍ വെടിയേറ്റ നബ കിഷോറിന്റെ നില അതീവഗുരുതരമാണ്. മന്ത്രിയെ ഗുരുതര പരുക്കുകളോടെ ജില്ലാ ആസ്ഥാന ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Gun Attack | ഒഡിഷ ആരോഗ്യമന്ത്രിക്ക് പൊതുപരിപാടിക്ക് പോകുന്നതിനിടെ നെഞ്ചില്‍ വെടിയേറ്റു; വെടിയുതിര്‍ത്തത് പൊലീസുകാരന്‍; നിലഗുരുതരം

വാഹനത്തില്‍ നിന്ന് ഇറങ്ങുമ്പോള്‍ ഗാന്ധി ചാകിന് സമീപം വെച്ച് എഎസ്ഐ ഗോപാല്‍ ദാസ് അദ്ദേഹത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് വിവരം. പൊലീസ് അക്രമിക്ക് നേരെ രണ്ട് റൗന്‍ഡ് വെടിവച്ചതായും മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തു.

ആക്രമണത്തിന് പിന്നിലെ ലക്ഷ്യങ്ങള്‍ ഇപ്പോഴും വ്യക്തമല്ല. രക്തത്തില്‍ കുളിച്ചുകിടക്കുന്ന മന്ത്രിയെ കാറിലേക്ക് കയറ്റുന്ന സംഭവസ്ഥലത്ത് നിന്നുള്ള വീഡിയോകള്‍ പുറത്തുവന്നിട്ടുണ്ട്.

Keywords: Odisha Minister Shot By Cop, Taken To Hospital, Odisha, News, Police, Gun attack, Hospital, Treatment, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia