Accidental Death | പൂച്ച കിണറ്റില്‍ വീഴുന്നതുകണ്ട് രക്ഷിക്കാനായി കൂടെ ചാടി; 50-കാരനായ ഐസ്‌ക്രീം വില്‍പനക്കാരന് ദാരുണാന്ത്യം
Oct 12, 2023, 12:52 IST
ഭുവനേശ്വര്‍: (KVARTHA) കിണറ്റില്‍ വീണ പൂച്ചയെ രക്ഷിക്കാനായി കിണറ്റിലേക്ക് ചാടിയ 50-കാരന് ദാരുണാന്ത്യം. ഗഞ്ജം സ്വദേശിയായ ഐസ്‌ക്രീം വില്‍പനക്കാരന്‍ സിബറാം സാഹുവാണ് മരിച്ചത്. ഒഡിഷ പാട്യ യെില്‍വേ സ്റ്റേഷന് സമീപത്താണ് ദാരുണ സംഭവം നടന്നത്.
പൂച്ച കിണറ്റില്‍ വീഴുന്നതുകണ്ട സിബറാം രക്ഷിക്കാനായി കൂടെ കിണറ്റിലേക്ക് ചാടുകയായിരുന്നുവെന്ന് അഗ്നിരക്ഷാസേന ഉദ്യോഗസ്ഥര്‍ അറിയിച്ചു. സിബറാം പുറത്തുവരാത്തതിനെ തുടര്‍ന്ന് മറ്റു രണ്ടുപേര്‍ സിബറാമിനെ രക്ഷിക്കാനായി കിണറ്റിലിറങ്ങിയെങ്കിലും ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട ഇരുവരേയും അഗ്നിരക്ഷാസേന പുറത്തെത്തിച്ചു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവര്‍ അപകടനില തരണം ചെയ്തു.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.